തിരുന്നാളുകള്‍
ദെനഹ തിരുന്നാള്‍
ഈ അടുത്ത ഇറങ്ങിയ ടാ തടിയാ എന്ന സിനിമയില്‍ വളരെ ഹൃദയസ്സ്പര്‍ശിയായ ഒരു രംഗം ഉണ്ട്. പോണ്ണതടിയനായ ലൂക്കാ എന്നാ ചെറുപ്പക്കാരന്‍ തന്റെ തടി എന്നും നല്ലതാണെന്ന് വിചാരിച്ചിരുന്ന കലഖട്ടത്തില്‍ അവന്‍ തിരിച്ചറിയുന്നു അവന്റെ തടി മറ്റുള്ളവര്‍ക്ക് ഒരു പരിഹാസ വിഷയം ആണെന്ന്. അന്ന് വരെ സന്തോഷിച്ചും, ജീവിതത്തെക്കുറിച്ച് വലിയ കാരിയങ്ങള്‍ ഒന്നും ചിന്തിക്കാതെയും നടന്ന അവന്‍ അന്ന് മുതല്‍ അപകര്‍ഷതയുടെ താഴവരതെക്ക് കൂപ്പുകുത്തുകയാണ്. അന്ന് വരെ വളരെയേറെ ഭക്ഷണം കഴിച്ചിരുന്ന സന്തോഷിച്ചു നടന്നിരുന്ന അവന്‍ പലതിനെയും ജീവിതത്തില്‍ വെറുക്കുകയാണ്. അങ്ങനെയിരിക്കെ അവന്റെ വിഷമം മനസ്സിലാക്കി അവന്റെ വലിയമ്മച്ചി അവനു നല്ല ഒരു ഉപദേശം കൊടുക്കുകയാണ്. “മറ്റുള്ളവരില്‍നിന്നും വിഭിന്നമായി നിനക്ക് വലിയ പോണ്ണതടി ദൈവം നലികിയിട്ടുന്ടെങ്ങില്‍ ദൈവം നിന്നിലൂടെ മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി വലിയ കാരിയങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു”. ഈ വാക്കുകള്‍ അവന്റെ ജീവിതത്തിനു പുതിയ ഒരു അര്‍ത്ഥം നല്‍കുകയാണ്. അവന്‍ തന്റെ പോണ്ണതടിയെ, തന്റെ ജീവിത വീക്ഷണത്തെ ഒന്നായി കാണുവാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഫലം ആയി ജീവിത യാത്രയില്‍ വിജയിച്ചു നില്കുന്നവനായി സിനിമയില്‍ അവനെ പിന്നീട് കാണിക്കുന്നു.
മിശിഹായില്‍ പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ ദെനഹ തിരുന്നാളിന്റെ ഓര്‍മയാണ് നാം ഇന്ന് ആചരിക്കുന്നത്. ദൈവപുത്രന്‍ ആയ ഈശോ തന്റെ സ്നാപകനില്‍ നിന്നുള്ള മാമോദീസ സ്വീകരണത്തിലൂടെ പരിശുദ്ധ ആത്മാവിനാല്‍ പൂരിതനായി തന്റെ ദൌതിനിര്‍വഹണത്തിനായി തന്നെതന്നെ വെളിപ്പെടുത്തുന്ന ദിവസം മറൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവപിതാവ് പുത്രനെ വെളിപ്പെടുത്തുന്ന ദിവസം.
ഒന്നാമതായി, ദൈവപുത്രന്‍ ആയ യേശുവിനു ലോകത്തിന്റെ പുത്രനായ ഒരു സ്നപകനിലൂടെ സ്നാനം സ്വീകരിക്കെനമോ എന്ന് സ്നാനം നല്‍കുന്നവന്‍ തന്നെ, സ്നാപക യോഹന്നാന്‍ ചോദിക്കുന്നുണ്ട്. “ഞാന്‍ നിന്നില്‍നിന്നും സ്നാനം സ്വീകരിക്കെണ്ടിയിരിക്കെ നീ എന്റെ അടുത്തേക്ക് വരുന്നുവോ!”. എന്നാല്‍ പ്രവചനങ്ങളുടെ പൂരത്തികരനതിനായി ഇത് ഇപ്പോള്‍ നടക്കട്ടെ എന്ന് പറഞ്ഞു ദൈവപുത്രന്‍ മനുഷ്യന്റെ മുന്‍പില്‍ സ്നാനം സ്വീകരിക്കുവാനായി കുനിയുകയാണ്.
ജീവിതത്തില്‍ പലപ്പോഴും കണ്ടു മറയുന്ന മറ്റു മനുഷ്യര്‍ നമ്മുടെ ജീവിതയാത്രയില്‍ വെറും അപരിചിതര്‍ അയ സഹായാതിര്കര്‍ അല്ല. ദൈവത്തിനു അവരിലൂടെ നമ്മോടു എന്തോ പറയാന്‍ ഉണ്ട്..എന്തോ പ്രവര്‍ത്തിക്കാന്‍ ഉണ്ട്. എന്തൊക്കെയോ നമുക്കുവേണ്ടി നേടിത്തരുവാന്‍ ഉണ്ട്. മേല്‍ വിവരിച്ച സിനിമയില്‍ ജീവിതത്തില്‍ തകര്‍ന്നുപോയ തടിയന്‍ ലൂക്കക്ക് അവന്റെ ജീവിതത്തെ, അവന്റെ പോണ്ണതടിയെ വേറെ ഒരു ദിശയില്‍ നോക്കി കാണുവാന്‍ സഹായിച്ചത് അവന്റെ വലിയമ്മച്ചിയുടെ വാക്കുകള്‍ ആയിരുന്നു. അവന്‍ തന്റെ ജീവിത ലക്‌ഷ്യം ആ വാകുകളിലൂടെ മനസ്സിലാകുകയാണ്.രണ്ടാമതായി, ദൈവം മനുഷ്യന് മുന്‍പില്‍ കുനിയുന്ന അനുഭവം യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുന്ന ദൈവപുത്രനായ ക്രിസ്തുവില്‍ നാം കാണുന്നു. വളരെയേറെ നമ്മെ ചിന്തിപ്പിക്കേണ്ട ഒരു പ്രവര്‍ത്തി. പ്രവചനങ്ങളുടെ പൂര്‍ത്തികരണത്തിനായാണ് അവന്‍ സ്നാപകന്റെ മുന്‍പില്‍ കുനിയുന്നതെങ്ങിലും ക്രിസ്തുവിന്റെ ജീവിതത്തില്‍ മുഴുവന്‍ നാം കാണുന്നത് ഈ കുനിയലിന്റെ, എളിമയുടെ പ്രവര്‍ത്തികള്‍ ആണ്. അവന്‍ കുനിയുന്നത് ശരീരം കൊണ്ടല്ല: അതിനു മുന്‍പേ അവന്‍ മനസ്സുകൊണ്ട് തന്നെ തന്നെ എളിയവന്‍ ആക്കി കഴിഞ്ഞു. കാലിത്തോഴുതു മുതല്‍, ശിഷ്യരുടെ കാല്‍പാദം കഴുകുന്ന വേളയിലും, ദൈവം -മനുഷ്യന്‍ ആയി മൂന്ന് ആണികളില്‍ തൂങ്ങി മനുഷ്യരുടെ മുന്‍പില്‍ ആയിരിക്കുമ്പോഴും, അവന്‍ നമ്മോടു പറയുന്ന ഒരു ദെനഹ്ഹ സന്ദേശം ഉണ്ട്, “നിയും പോയി അത് പോലെ ചെയ്യുക”. ദൈവപുത്രന്‍ മനുഷ്യന്റെ മുന്‍പില്‍ കുനിയുമ്പോള്‍ സ്വര്‍ഗം തുറക്കപെടുകയാണ്. പരിശുദ്ധ ആത്മാവിന്റെ നിറവു അവനും മറ്റുള്ളവര്‍ക്കും ലഭിക്കുകയാണ്.
നാമും എപ്പോള്‍ നമ്മുടെ വാകുകളിലൂടെ മനുഷ്യരുടെ മുന്‍പില്‍ എളിമപ്പെട്ടു കുനിയുന്നുവോ, മറ്റുള്ളവരെ നമ്മെക്കാള്‍ ശ്രേഷ്ട്ടരായി കരുതി അവര്‍ക്ക് നന്മ ചെയ്യുവാന്‍ ശ്രമിക്കുന്നുവോ അപ്പോള്‍ ഈ ദെനഹ് അനുഭവം ആണ് നാം പങ്കുവെക്കുന്നത്. അവിടം വലിയ ഒരു ദൈവാനുഭാവതിന്റെ കേന്ദ്രം ആയി മാറുകയും മറ്റുള്ളവര്‍ “നിങ്ങളുടെ പ്രവര്‍ത്തികള്‍ കണ്ടു ദൈവത്തെ സ്തുതിക്കുകയും ചെയ്യും”. ഈ ദെന്ഹ അനുഭവം സ്വന്തമാക്കി ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം.
Fr. Shyju Naduvathaniyi, Diocese of Palghat.