SUNDAY PULPIT › HOMILIES & RESOURCES

ഏലിയാ-സ്ളീവാ-മൂശ – 09

Homilies, reflections and PDF documents

Homily 01- Matthew 8:23-34
Homily 01- Matthew 8:23-34
Homily 02- Matthew 8:23-34
Homily 02- Matthew 8:23-34
Homily 03- Matthew 8:23-34
Homily 03- Matthew 8:23-34
Homily 04- Matthew 8:23-34
Homily 04- Matthew 8:23-34
Homily 05- Matthew 8:23-34
Homily 05- Matthew 8:23-34
Homily 06- Matthew 8:23-34
Homily 06- Matthew 8:23-34
Homily 07- Matthew 8:23-34
Homily 07- Matthew 8:23-34
Homily 08- Matthew 8:23-34
Homily 08- Matthew 8:23-34
Homily 09- Matthew 8:23-34
Homily 09- Matthew 8:23-34
Homily 10- Matthew 8:23-34
Homily 10- Matthew 8:23-34
Homily 10- Matthew 8:23-34
Homily 10- Matthew 8:23-34
Homily 11- Matthew 8:23-34
Homily 11- Matthew 8:23-34
Homily 12- Matthew 8:23-34
Homily 12- Matthew 8:23-34
homily 13 - മത്തായി 10:1-15
homily 13 - മത്തായി 10:1-15

ഏലിയ- സ്ലീവ- മൂശാക്കാലം ഞായർ 9

മിഷൻ ഞായർ

മത്തായി 10:1-15

മിഷൻ ഞായർ അല്പം ചരിത്രം

1926 ൽ പയസ് XI മൻ മാർപ്പാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നല്കുവാനായി എല്ലാവർഷവും ഒക്ടോബർ മാസത്തെ അവസാന ഞായറാഴ്ചയ്ക്ക് തൊട്ടുതലേ ഞായറാഴ്ചയാണ് മിഷൻ ഞായറായായി ആചരിച്ചു വരുന്നത്.

1. നമ്മൾ മിഷനറിമാർ

ഈ മിഷൻ എന്ന വാക്കിന്റെ അർത്ഥം ' അയക്കുക' 'To Send '. പിതാവ്‍ തന്റെ സന്ദേശവുമായി പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു . പുത്രൻ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശിഷ്യരെ ലോകം മുഴുവൻ സുവിശേല വേലക്കായി അയച്ചു. ആ വേല തുടരുവാൻ ഒരു ക്രിസ്താവനും ഉത്തരവാദിത്തമുണ്ട്.

വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് സഭ അടിസ്ഥാനപരമായി ഒരു മിഷനറിയാണ് എന്നാണ് ( Ad Gentes 2). ആദ്യ കാലത്തു യൂറോപ്പിലെ സഞ്ചാരികൾ ലോകം എങ്ങും പോയപ്പോൾ അവർ കണ്ടെത്തിയ ദേശങ്ങളിലെല്ലാം മിഷണറിമാരെ കൊണ്ടു പോവുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു. അങ്ങനെ മിഷൻ വളർന്നു. എന്തായാലും സുവിശേഷം പങ്കുവെക്കുക എന്നുള്ളതാണ് സഭയുടെ പ്രഥമമായ ലക്ഷ്യം.

2. വിരുന്നിന് ക്ഷണിക്കുക

"പോയി , എല്ലാവരെയും വിരുന്നു ക്ഷണിക്കുന്നു" ( മത്തായി 22:9)

ഈ വർഷത്തെ മിഷൻ സൺഡേയുടെ ആപ്തവാക്യമായിട്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഭാഗമാണിത്. സജ്ജമാക്കിയ വിരുന്നിലേക്ക് യജമാനൻ ആളുകളെ വിളിക്കുന്നതാണ് വചനഭാഗം. സത്യത്തിൽ ഒരു വിരുന്നിലേക്കുള്ള ക്ഷണം തന്നെയാണ് മിഷൻ. എന്താണ് സുവിശേഷപ്രഘോഷണം എന്നതിന് അസീസി പുണ്യാളൻ പറയുന്നത് 'ഒരു യാചകൻ തനിക്ക് എവിടെ നിന്ന് അപ്പം കിട്ടിയെന്ന് മറ്റൊരു യാചകനോട് പറയുന്നതാണ് അതെന്നാണ്. ക്രിസ്തു ഒരുക്കുന്ന വിരുന്നിന്റെ സമൃദ്ധിയിലേക്ക് മറ്റൊരാളെ ക്ഷണിക്കുക അതാണ് യഥാർത്ഥത്തിൽ സുവിശേഷപ്രഘോഷണം എന്ന് പറയുന്നത്. വിരുന്നുശാലയിൽ സ്ഥലം ധാരാളം ഉള്ളതിനാൽ ഇടവഴികളിലും ഊടു വഴികളിലും പോയി ആളുകളെ കൂട്ടി കൊണ്ടു വരാൻ യജമാനൻ പറയുന്നുണ്ട്. എന്നു വച്ചാൽ ഇനിയും സുവിശേഷം അറിയാത്ത ഒരു പാട്

ദേശങ്ങൾ ഇനിയുമുണ്ട്. അവിടെ സുവിശേഷം അറിയിക്കാനുള്ള ഉത്തരവാദിത്തമുണ്ട.

"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്നാണ ( മാർക്കോ 16:15)

ഈശോ നമുക്ക് നൽകിയ ആ ഉത്തരവാദിത്വം നിറവേറ്റുവാനുള്ള കടമ നമുക്കുണ്ട്. . അടിസ്‌ഥാനപരമായി മാമ്മോദീസ വെള്ളം തലയിൽ വീണ ഓരോ ക്രൈസ്തവനും ഒരു മിഷനറി ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക.

സുവിശേഷ പ്രഘോഷണത്തെകുറിച്ചു വി. ഫ്രാൻസിസ് അസീസി പറയുന്നതാണ് "ജീവിതത്തിൽ ഉടനീളം സുവിശേഷം പ്രസംഗിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക." (Preach Gospel at all times ,.Use words if necessary")

എന്നു വച്ചാൽ സുവിശേഷ പ്രഘോഷണത്തിന് വലിയ അറിവോ വാക്ക് ചതുര്യമോ ലോക സഞ്ചാരമോ ആവശ്യമില്ല എന്നർത്ഥം. ഒരു കോൺവെന്റിന്റെ നാല് ചുമർ കെട്ടുകൾക്ക് ഉള്ളിൽ നിന്നും അധികം പുറത്തു പോകാത്ത വി. കൊച്ചു ത്രേസ്യ പുണ്യാളത്തിയെ ആണ് പിന്നീട് ലോകമെബാടുമുള്ള മിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥയായി സഭ പ്രഖ്യാപിച്ചത്. അതായത് നമ്മുടെ ജീവിത സാക്ഷ്യമാണ് സഭയുടെ മിഷനറി പ്രവർത്തനത്തിന് എരിവ് പകരുന്നത്. അതാണ് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നത് "ആകർഷണമാണ് ഏറ്റവും വലിയ പ്രഘോഷണം" ( Attraction is the Best Proclamation). ഇമ്മടെ ജീവിതവും പെരുമാറ്റവും സ്വഭാവവും കണ്ടുകൊണ്ട് ഒരാളെയെങ്കിലും ക്രിസ്തുവിലേക്ക് ക്രിസ്തു മാർഗത്തിലേക്ക് ആനയിക്കാൻ പറ്റിയാൽ അതാണ് ഏറ്റവും വലിയ സുവിശേഷം പ്രഘോഷണം.

3.ദാനമായി കിട്ടി ദാനമായി കൊടുക്കുക

സുവിശേഷത്തിൽ ഈശോ ആവശ്യപ്പെടുന്ന ഒരു കാര്യം ഇതാണ് ദാനമായിട്ട് നമുക്ക് ലഭിച്ചത് മറ്റുള്ളവർക്ക് ദാനമായിട്ട് നൽകുന്നതിൽ മടി കാണിക്കരുത്. ഇതു തന്നെ പൗലോസ് ശ്ലീഹാ കുറച്ചുകൂടി വ്യക്തമായി ചോദിക്കുന്നു

"നിനക്ക്‌ എന്തു പ്രത്യേക മാഹാത്‌മ്യമാണുള്ളത്‌? ദാനമായി ലഭിച്ചതല്ലാതെ നിനക്ക്‌ എന്തുണ്ട്‌? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?

(1 കോറി 4 : 7)

മിഷ്യൻ പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന വ്യക്തികൾക്ക് കഴിയും വിധം ദാനം ചെയ്യാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനും ഉണ്ട് . ആഗോള കത്തോലിക്കാ സഭയുടെ 40%വും മിഷൻ പ്രവർത്തന മേഖലകളാണ് . പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ഈ മിഷനറി പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കണം. താരതമ്യേന സമ്പന്നരായ കോറിന്ത് സഭയിൽ നിന്നും സാമ്പത്തിക സഹായം ശേഖരിച്ചു ജെറുസലേമിലേക്ക് അയക്കാൻ പൗലോസ് ശ്ലീഹ തന്നെ പറയുന്നുണ്ട്. എന്നുവച്ചാൽ നമ്മുടെ ഇല്ലായ്മയിൽ നിന്നു പോലും സഭയുടെ മിഷനറി പ്രവർത്തനങ്ങൾക്സംഭാവന നൽകാൻ നമുക്കവണം എന്നർത്ഥം. നമ്മുടെ ഒരു മോട്ടർ ഷെഡ്ഡ് പണിയുന്ന പൈസ മതി പല മിഷൻ പ്രദേശങ്ങളിലും ഒരു പള്ളി പണിയാൻ . അതുകൊണ്ടു ലോകമെബാടുമുള്ള മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കുക കഴിയുന്ന വിധം അവരെ സാമ്പത്തികമായി സഹായിക്കുക അതില് പിശുക്കു കാണിക്കരുത്. നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്തമാണ് നമുക്ക് വേണ്ടി അവർ ചെയ്യുന്നത്. അതുകൊണ്ട് ഇത്തവണത്തെ മിഷൻ ഞായർ കവറും ലേലം വിളിയും ഉൽപ്പന്ന പിരിവും ഒട്ടും മോശമാക്കരുത്. എന്നു ചുരുക്കം.

Homily 14 - മത്തായി 10:1-15
Homily 14 - മത്തായി 10:1-15
ഏലിയാ സ്ലീവ മൂശക്കാലം
ഞായർ 9
മൂശക്കാലം - ഞായർ 3
മത്തായി 12: 22- 32

വായനകൾ
ഇന്നത്തെ വായനകളെല്ലാം തിന്മയുടെ ശക്തിക്ക് മേലുള്ള നന്മയുടെ വിജയത്തെ‍ സൂചിപ്പിക്കുന്നതാണ്. നിയമവർത്തന പുസ്തകത്തിൽ നിന്നാണ് ആദ്യത്തെ വായന. ഈജിപ്തിലെ ഫറവോനെയും കൂട്ടരെയും ദൈവത്തിൻറെ കരം വെള്ളം കൊണ്ട് മൂടിയത് ഈ വായന ഓർമിപ്പിക്കുന്നു. രണ്ടാമത്തെ വായനയിൽ ജ്ഞാനത്തിന്റെ പുസ്തകത്തിൽ അധികാരത്താൽ അഹങ്കരിക്കുന്നവരെ ദൈവം നിലംപരിശാക്കുന്നു എന്ന് ഉറപ്പിക്കുന്നു. ലേഖനത്തിലെ ക്രൈസ്തവ ജീവിതചര്യയുടെ രീതികൾ   പൗലോസ് ശ്ലീഹ തെസലോനിക്കകാർക്ക് എഴുതിയ ലേഖനത്തിൽ  ഓർമ്മപ്പെടുത്തുന്നു. സുവിശേഷത്തിലാകട്ടെ ശക്തനായ പിശാചിനെ അതിശക്തനായ ഈശോ പുറത്താക്കുന്ന സംഭവവും   നമ്മൾ വായിക്കുന്നു.

INTERPRETATION

1. അന്ധനും ഊമനുമായ പിശാച്

സുവിശേഷത്തിൽ നമ്മൾ കാണുന്നത് ഈശോ അന്ധനും ഊമനുമായുടെ പിശാചു ബാധിതനെ സുഖപ്പെടുത്തുന്നതാണ്.

സത്യത്തിൽ മിണ്ടാൻ പറ്റാത്ത കണ്ണ് കാണാത്ത വ്യക്തിക്ക് പിശാചു ബാധ ഉണ്ടാകാൻ ആയിട്ടുള്ള ചാൻസ് കുറവാണ് അല്ലെ...? അതായത് അവൻ തെറ്റ് വീഴാനുള്ള സാധ്യത കുറവാണ് എന്ന്.  (കാരണം അവന് കണ്ണും കാണില്ല, പിന്നെ മിണ്ടാനും പറ്റില്ല. പിന്നെ അവൻ എന്ത് തിന്മ ചെയ്യാനാണ്...?) പക്ഷേ സുവിശേഷത്തിൽ പറയുന്ന കാര്യം അങ്ങനെ ഒരു പിശാച് ആണ് അവനെ ബാധിച്ചിരിക്കുന്നത്. ഏത്...? കണ്ണും കാണുന്നില്ല മിണ്ടാനും പറ്റില്ല. സത്യത്തിൽ ഒരു ഇങ്ങനെ ഒരു പിശാച് നമ്മളെ എല്ലാവരെയും പിടി കൂടിയിട്ടുണ്ട്, സ്വാധീനിച്ചിട്ടുണ്ട്. അതായത് നമ്മളൊക്കെ ചിലപ്പോൾ ചില കാഴ്ചകൾ കണ്ടു അന്ധന്മാരെ പോലെ കണ്ണടച്ചിരിക്കുന്നു.  ഊമകളെപ്പോലെ മിണ്ടാതിരിക്കുന്നു. ഇത് വല്ലാത്ത അപകടമാണ്. നമ്മുടെ സമൂഹം മൊത്തത്തിൽ അന്ധനും ഊമനുമായ ഒരു ഒരു പിശാചിന്റെ വലയത്തിൽ ആയിരിക്കുന്നു. ( പറഞ്ഞത് മനസിലാകുന്നുണ്ടോ എന്തോ..?)
ആ പിശാച് കാരണം കാണേണ്ട പല കാഴ്ചകളും നമ്മൾ കാണുന്നില്ല, മിണ്ടെണ്ട സമയത്ത് നമുക്ക് മിണ്ടാനും പറ്റുന്നില്ല
 ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ കാര്യം ശരിയാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ തിന്മ ഈ നിസ്സംഗത യാണ് (The greatest sin of our time is indifference). നുമ്മ ക്രിസ്ത്യാനികളെയാണ് ആ പിശാച് കൂടുതലായി പിടി കൂടിയിരിക്കുന്നു.

അതായത് നമ്മുടെ ഇടയിൽ സംഭവിക്കുന്ന വല്ലാത്തൊരു അപകടം എന്ന് പറയുന്നത് ഈ നിഷ്ക്രിയമാണ്.  നമ്മൾ ഒന്നിനോടും പ്രതികരിക്കുന്നില്ല.  നമ്മൾ ഒന്നും കാണാത്ത പോലെ നടിക്കുന്നു . അതു ശരിയല്ല...
 കാണേണ്ട ശരിയായ കാഴ്ചകൾ കണ്ടുകൊണ്ട് നല്ല കാഴ്ചയും കാഴ്ചപ്പാടും   ഉള്ളവരായി സമൂഹത്തെ നയിക്കാൻ ഉള്ളവരാണ് നമ്മൾ.  തെറ്റ് കണ്ടാൽ അതിനെതിരെ ധാർമികമായ ശബ്ദമുയർത്തി പ്രതികരിക്കാനുള്ള വരാണ് നമ്മൾ. ലോകത്തെ മനസാക്ഷിയുടെ സ്വരം ക്രിസ്ത്യാനിയുടെ സ്വരമാണ്. പക്ഷേ നമ്മളെ  ആകെ അന്ധതയും ഊമനുയാ പിശാശ് ബാധിച്ചിരിക്കുന്നു. എന്താ... ചെയ്യാ...

 നമ്മൾ ഒന്നും കാണുന്നില്ല, കണ്ടാൽ തന്നെ ഒന്നും മിണ്ടുന്നില്ല... കഷ്ടം...!!
 അത് ശരിയല്ല, സമൂഹത്തിൽ നടക്കുന്ന  നമ്മൾ കാണുന്ന അതിനെതിരെ നമ്മൾ പ്രതികരിക്കണം. രാഷ്ട്രീയപരമായ - സാമൂഹികപരമായ- ധാർമികമായ- വിശ്വാസപരമായ വ്യതിചലനങ്ങളിൽ അപഭ്രശങ്ങൾ സമൂഹത്തിൽ ഉണ്ടാകുമ്പോൾ  ഒരു വിശ്വാസി പ്രതികരിക്കണം. 

യൂറോപ്പിന്റെ സംസ്കാരത്തിന് സംഭവിച്ചിരിക്കുന്ന വല്ലാത്ത ഒരു അപകടം ഇവിടെ കാണുന്ന അനീതിക്കെതിരെ പൊതു ക്രിസ്തീയ സമൂഹം കണ്ണടയ്ക്കുന്നു.  അതിനെതിരെ ശബ്ദമുയർത്താനായിട്ടുള്ള ധൈര്യമോ നീതിബോധമോ ധൈര്യമോ അവർക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു. അധികം താമസിക്കാതെ ഇത് കേരളത്തിലെ ക്രൈസ്തവർക്കും സംഭവിക്കും,  അല്ലാ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മറ്റൊരാളെ വിഷമിപ്പിക്കേണ്ട,  ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല...,  ഞാൻ എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ ചെന്നു തലയിരുന്നത് ഇങ്ങനെയുള്ള ചിന്തകളൊക്കെ മാറ്റിവച്ച് തെറ്റായ കാര്യങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ടെങ്കിൽ അത് കാണാനും അതിനെതിരെ നിശബ്ദ വെടിഞ്ഞ് പ്രതികരിക്കാൻ ആയിട്ടുള്ള തന്റേടം ഉണ്ടാക്കിയെടുക്കുക.
അതല്ലാതെ ഒരു നിഷ്ക്രിയത, നിഷ്പക്ഷത (ഇച്ചിരി കൂട്ടി പറഞ്ഞാൽ ഒരു ധാർമ്മിക ഷണ്ഡത്വം) ക്രൈസ്തവർക്ക്  ഭൂഷണമല്ല. 

"that the hottest places in hell are reserved for those who in a period of moral crisis maintain their neutrality"
എന്ന  ഇറ്റാലിയൻ എഴുത്തുകാരൻ ഡാന്റെ യുടെ  വാക്കുകളും ഇതിനോട് കൂട്ടി വായിക്കാവുന്നതാണ് . അതുകൊണ്ട് ഈശോയുടെ പ്രാർത്ഥിക്കേണ്ട ഒരു  കാര്യം, എന്റെ കർത്താവേ ...എന്നെ ബാധിച്ചിരിക്കുന്ന എൻറെ സമൂഹത്തെ ബാധിച്ചിരിക്കുന്ന അന്ധനയാ ഊമനയ പിശാചിനെ പുറത്താക്കണമെ എന്നു തന്നെയാണ്.

2. ഉൾപ്പോരുകൾ ഒഴിവാക്കുക.

നാടായ നാടുകളിലെല്ലാം  ആഭ്യന്തര കലഹങ്ങൾ നടക്കുന്നതിന് കുറിച്ചുള്ള വാർത്തകളാണ് പത്രങ്ങൾ നിറയെ. യൂറോപ്പിലെ ഫ്രാൻസിലും ഇറ്റലിയിലും ഇത്തരത്തിലുള്ള ആഭ്യന്തര കലഹങ്ങൾ മുറുകുന്നു....  ഇന്ത്യയിലെ സ്ഥിതിയും  മോശമല്ല... ആഫ്രിക്കൻ രാജ്യങ്ങളിലും എന്തിനു മിഡിൽഈസ്റ്റ്  രാജ്യങ്ങളിൽ പോലും ആഭ്യന്തരമായിട്ടുള്ള കലാപങ്ങളും കലഹങ്ങളും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു . ഇത്തരത്തിലുള്ള ആഭ്യന്തര കലഹങ്ങൾ ആ നാടിൻറെ സമാധാനം, സമ്പത്ത് വ്യവസ്ഥ, ജനജീവിതം ഇതെല്ലാം തകർക്കുന്നു എന്നുള്ളതാണ് സത്യം. പിന്നെ  ആ നാടിന്/ രാജ്യത്തിനു നിലനിൽപ്പില്ല... സുവിശേഷത്തിൽ  പിശാചു ബാധിതനെ സുഖപ്പെടുത്തിയ ശേഷം ഈശോ പറയുന്ന പഞ്ച്  ഡയലോഗ് "അന്തചിദ്രമുള്ള രാജ്യമോ നഗരമോ നിലനിൽക്കില്ല" എന്നുള്ളതാണ്. അത് അന്നത്തെ കാലത്ത് ആയാലും ശരി ഇന്നത്തെ കാലത്ത് ആയാലും ശരി....

രാഷ്ട്രീയ പാർട്ടികൾക്കിടയിലെ  ഉൾപ്പൊരിനെക്കുറിച്ചു പലപ്പോഴും പത്രങ്ങളിൽ വായിക്കാറുണ്ട്. 
 ( ഇലക്ഷൻ  അടുത്തു വരുന്ന സമയത്ത് പ്രതേകിച്ചു) . പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ തന്നെ  തർക്കങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. പത്രങ്ങൾ അത് വളരെ വലിയ വാർത്തയായിട്ട് കൊടുക്കാറുണ്ട്. ഇത്തരത്തിൽ പാർട്ടിക്കുള്ളിലെ ഉൾപോരുകൾ ആ പാർട്ടിയെ പിളർത്തുന്നു. (വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്നു എന്നാണല്ലോ നമ്മുടെ ഒരു രാഷ്ട്രീയ പാർട്ടിയെ കുറിച്ചു പൊതുവെ പറയുക ).  ഇത് പാർട്ടിയുടെ കാര്യത്തിൽ മാത്രമല്ല  പള്ളി ,പ്രസ്ഥാനം, സ്ഥാപനം, സംഘടന, സഭ എങ്ങനെ എല്ലാത്തിലുമുള്ള   ഉൾപോരുകളാണ് പലപ്പോഴും അതിന്റെ തന്നെ നാശത്തിന് കാരണമായി ഭവിക്കുന്നത്. 

    ഏതാണ്ട് ഇതു തന്നെയാണ് ഈശോ പറയുന്നത് സാത്താൻ സത്തനെതിരെ കലഹിച്ചാൽ അവന്റെ സാമ്രാജ്യം എങ്ങിനെ നിലനിൽക്കും. ഒരുപക്ഷെ പുറമെ നിന്നുള്ള ഒരു ശത്രു വന്നു നമ്മെ  ആക്രമിച്ചാലും നമുക്ക്  പിടിച്ചുനിൽക്കാം. എന്നാൽ   ഉള്ളിലുള്ളവർ തന്നെ പരസ്പരം കലഹിക്കാൻ തുടങ്ങി കഴിഞ്ഞാൽ എളുപ്പമല്ല. ഏതാണ്ട് 'പാളയത്തിൽ പട ' എന്നുള്ള അവസ്ഥ. അതുകൊണ്ട് പരസ്പരം ഐക്യത്തിൽ മുന്നോട്ടുപോകാൻ ആയിട്ട് ശ്രമിക്കാം പരസ്പരമുള്ള Internal Conflict കഴിവതും ഒഴിവാക്കാം. പള്ളിയിലും രൂപതയിലും സഭയിലും നമ്മൾ കാണുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ഇതാണ് പരസ്പരമുള്ള  തർക്കങ്ങളും എതിർപ്പുകളും ചളി വാരിയെറിയലുകളും ... സാത്താൻമാർ പരസ്പരം കലാഹിച്ചാൽ അവരുടെ സാമ്രാജ്യം നിലനിൽക്കില്ല എന്നതുപോലെ മാലാഖ‍‍ മാലാഖക്കെതിരെ കലഹിച്ചാലും, മനുഷ്യൻ മനുഷ്യനെതിരെ  കൽഹിച്ചാലും അങ്ങനെ തന്നെ. അതുകൊണ്ട് അകത്തെ കലഹങ്ങൾ പരമാവധി ഒഴിവാക്കുക. കുടുംബത്തിലുള്ളവർ തമ്മിൽ, സഭയിലും രൂപതയിലും പ്രസ്ഥാനത്തിനും സംഘടനയിലും അകത്തുള്ളവർക്കിടയിൽ പരസ്പരം ഐക്യം ഉറപ്പാക്കുക എന്ന് ചുരുക്കം.
 ഉള്ളിൽ  ഡിവിഷൻ   വിഭജനം വന്ന സാമ്രാജ്യം , രാജ്യം ,   സഭ, പട്ടണം ,ഇടവക  കുടുംബയൂണിറ്റ് കുടുംബം ഇവയൊക്കെ നിലനിന്നു പോകാൻ വല്യ പാടാണ്. പരസ്പര വിഭജനവും പോർ വിളിയുമുള്ള ഏതു പ്രസ്ഥാനവും പെട്ടെന്ന് തളർന്നുപോകും തകർന്നു പോകും. അതു  സഭയാകട്ടെ... പാർട്ടി ആകട്ടെ പള്ളിയാകട്ടെ.... 'divide and rule' എന്നതാണ് നമ്മളെ തകർക്കാനും ഭരിക്കാനും ബ്രിട്ടീഷുകാർ തിരഞ്ഞെടുത്ത പഴയ രീതി.അന്തശ്‌ഛിദ്രമുണ്ടാക്കുന്ന 
ചില കുത്തിത്തിരിപ്പ് പ്രസ്ഥാനക്കാർ എല്ലായിടങ്ങളിലും കാണും  .വീട്ടിലും  പള്ളിയിലും പാർട്ടിയിലും  സംഘടനയിലും പ്രസ്ഥാനത്തിനും യൂണിറ്റിലും ഓഫീസിലും അങ്ങനെ എല്ലായിടത്തും. അവരെ അകറ്റി നിറുത്തുക. ഒപ്പം സ്വയം അന്തശ്‌ഛിദ്രമുണ്ടാക്കുന്ന ഒരാളായി മാറാതിരിക്കുക .

3. രണ്ടു വള്ളത്തിൽ കാലു വയ്ക്കുന്നവർ

സുവിശേഷത്തിൽ  ഈശോ പറയുന്ന ഒരു  കാര്യം എന്നോട് കൂടെയല്ലാത്തവൻ എനിക്ക് എതിരാളിയാണ് എന്നുള്ളതാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും  ദൈവവിശ്വാസം എന്നു പറയുന്നത് ഒരു option  മാത്രമായി കൊണ്ടു നടക്കുന്നവരുണ്ട്.  അതായത് ഞാൻ ദൈവത്തിനെ എതിർക്കുന്നുമില്ല..., അതേ സമയം ഞാൻ ദൈവത്തോട് ചേർന്ന് നിൽക്കുന്നുമില്ല.  ഞാൻ പള്ളിക്കെതിരല്ല പക്ഷേ ഞാൻ പള്ളിയോട് ഒപ്പുവുമല്ല . 
ഞാൻ വിശ്വാസത്തിനു എതിരല്ല... പക്ഷേ ഞാനൊരു വിശ്വാസിയല്ല...
പലപ്പോഴും ഈശോയിൽ നിന്നും അകന്നു മാറി നമ്മൾ ഒന്നും ചെയ്യുന്നില്ല. അതായത് ഈശോക്ക് എതിരായിട്ട് ഒന്നും ചെയ്യുന്നില്ല പക്ഷെ  ഈശോയ്ക്ക് അനുകൂലമായിട്ടും ഒന്നും ചെയ്യുന്നില്ല. ഇത് വല്ലാത്തൊരു അപകടം പിടിച്ച അവസ്ഥയാണ്.
 ഈശോ പറയുന്ന കാര്യം ഈശോയോട് ഒപ്പമല്ല എന്നുള്ളതിന്റെ അർത്ഥം ഈശോയ്ക്ക് എതിരാണ് എന്നുള്ളത് തന്നെയാണ്.  അതായത് " If You are not the part of the solution, then You are the part of the Problem" എന്ന് പറയുന്ന അവസ്ഥ.  
 ഈശോടൊപ്പം ആയിരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം അങ്ങനെ അല്ലാത്തവരൊക്കെ ഈശോയോട് എതിര് തന്നെയാണ്. 
 
ഒന്നെകിൽ ഈശോക്ക് ഒപ്പമായിരിക്കുക . അല്ലെങ്കിൽ അവന് എതിരാണ് നീ എന്നു അംഗീകരിക്കുക. അല്ലാതെ രണ്ടു വഞ്ചിയിലും കാലു വച്ചു നടക്കുന്ന പണി അവസാനിപ്പിക്കുക.
 പണ്ട് അമ്മാമ്മ   പറഞ്ഞപോലെ "പുണ്യാളനും  പാമ്പിനും  ഇരിക്കട്ടെ രണ്ടു ഉറുപ്പിയ ..." എന്ന് പറയുന്ന വരോട് എന്തു പറയാൻ...

 വിശ്വാസവും അതിനെതിരായിട്ടുള്ള നിരീശ്വരവാദവും  ഒരുപോലെ കൊണ്ടുനടക്കുന്നത് ശരിയല്ല.  അതിലൊരു കപടതയുണ്ട്

  നീ കത്തോലിക്ക വിശ്വാസിയാണോ.. ആ വിശ്വാസത്തോട് ചേർന്നു നിൽക്കുക അതിനു എതിരെയുള്ള  മറ്റു വിശ്വാസങ്ങളോടും സിദ്ധാന്തങ്ങളോടും അന്ധവിശ്വാസങ്ങളും അകൽച്ച പാലിക്കുക. ആത്മയുടെ ആത്മീയ കാര്യത്തിൽ നിഷ്പക്ഷത ഒന്നുമില്ല. ഒന്നെങ്കിൽ ഈശോയ്ക്ക് ഒപ്പം അല്ലെങ്കിൽ ഈശോയ്ക്ക് എതിര്...
. ..അതല്ലാതെ ഈ രണ്ടു വള്ളത്തിൽ  കാലു വച്ച്  എത്രകാലം നമ്മളിങ്ങനെ
 മുന്നോട്ടു പോകും....?? 

ചോദ്യവും ഉത്തരവും

എന്താണ് ഈ പരിശുദ്ധാത്മാവിനെതിരായ പാപം? എന്തു കൊണ്ടാണ് ഇത് ക്ഷമിക്കക്കപ്പെടാത്തത്? ( ഈ പ. ആത്മാവ് ഇത്ര ഭീകരൻ ആണോ..)?

എന്താണ് ഈ പാപം എന്നത് സഭ  ഇങ്ങനെ വിശദീകരിക്കുന്നു.
പരിശുദ്ധാത്മാവിനെതിരായ പാപം എന്നാൽ - ദൈവത്തിന്റെ കരുണയെ അറിഞ്ഞുകൊണ്ട്, മനപ്പൂർവ്വം തള്ളിക്കളയുക (CCC 1864) എന്നാണ്.

അതായത്: "എനിക്ക് രക്ഷ വേണ്ട, എനിക്ക് മാപ്പ് വേണ്ട, എനിക്ക് ദൈവം വേണ്ട" എന്ന് അവസാനം വരെ പറയുക.
ദൈവം മാപ്പ് തരാൻ തയ്യാറാണ്, പക്ഷേ നമ്മൾ മാപ്പ് സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ ദൈവത്തിന് നമ്മെ നിർബന്ധിക്കാൻ കഴിയില്ല.( എന്താ.. ചെയ്യാ....)

 ഈ വിഭാഗത്തിൽ കത്തോലിക്കാ സഭ പഠിപ്പിക്കുന്ന 6 പാപങ്ങൾ ഇതൊക്കെയാണ്.

1.  ദൈവകാരുണ്യത്തെക്കുറിച്ച് അമിതമായി സംശയിക്കുക അതായത് സ്വർഗം കിട്ടുകയില്ല എന്ന ചിന്ത
2.  ദൈവകാരുണ്യത്തെ ദുരുപയോഗം ചെയ്യുക - "ദൈവം എങ്ങനെയും മാപ്പുതരും, അതുകൊണ്ട് ഞാൻ പാപം ചെയ്തുകൊണ്ടേയിരിക്കും" എന്ന് വിചാരിക്കുക.
3.  അറിഞ്ഞ സത്യത്തെ എതിർക്കുക - 
4.  അടുത്തവന്റെ ആത്മീയ നന്മയിൽ അസൂയപ്പെടുക 
5.  പാപത്തിൽ മനഃപൂർവ്വം ഉറച്ചുനിൽക്കുക - 

6.  അന്തിമമായ അനുതാപമില്ലായ്മ - മരണം വരെ മാനസാന്തരപ്പെടാൻ വിസമ്മതിക്കുക.

ഈ പാപങ്ങൾക്ക് എന്തുകൊണ്ട് ഇതിന് മാപ്പില്ല എന്നു വച്ചാൽ ദൈവം മാപ്പ് തരാത്തതുകൊണ്ടല്ലമറിച്ചു. നമ്മൾ മാപ്പ് സ്വീകരിക്കാത്തതുകൊണ്ടാണ്.

കുറച്ചു ലളിതമായി പറഞ്ഞാൽ 
ഒരു രോഗി ഡോക്ടറെ കാണാൻ വിസമ്മതിച്ചാൽ, ഡോക്ടർക്ക് എങ്ങനെ ചികിത്സിക്കാൻ കഴിയും? അതുപോലെ, പരിശുദ്ധാത്മാവിന്റെ സഹായം തള്ളുന്നവരെ ദൈവത്തിന് രക്ഷിക്കാൻ കഴിയില്ല.
 അല്ലാതെ പ. ആത്മാവ് അത്ര ഭീകരൻ ആയതുകൊണ്ടൊന്നുമല്ല കെട്ടോ...