ശ്ലീഹക്കാലം 07
ശ്ലീഹക്കാലം ഞായറാഴ്ച 7⃣
ലൂക്ക13 :22-30
Biblical and historical background
ഈശോയുടെ ജറുസലേമിലേക്കുള്ള യാത്രയിൽ നടക്കുന്ന ദീർഘ സംഭാഷണത്തിന്റെരണ്ടാം ഭാഗത്തിലാണ് ഇന്നത്തെ സുവിശേഷം.
എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നുള്ളത് യഹൂദരുടെ ആഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് . നിത്യരക്ഷ പ്രാപിക്കുക എങ്ങനെയെന്ന് ഈശോയുടെ അടുത്തു പലപ്പോഴും ഓരോരുത്തരായി ചോദിക്കുമ്പോൾ പ്രമാണങ്ങൾ അനുസരിക്കുക, സമ്പത്ത് ഉപേക്ഷിക്കുക etc. എന്നിങ്ങനെയുള്ള മറുപടികൾ അവൻ നൽകുന്നു. ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്ന മാർഗം ഇടുങ്ങിയ വാതിലിലൂടെ/ വഴിയിലൂടെ സഞ്ചരിക്കുക എന്നുള്ളതാണ് ആണ്.
Interpretation
1 ഇടുങ്ങിയവാതിൽ
എന്താണ് ഇടുങ്ങിയ വാതിൽ? യോഹന്നാൻ സുവിശേഷത്തിൽ ഈശോ പറയുന്നു "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷപ്രാപിക്കും" (യോഹ 10)
എന്നുവെച്ചാൽ രക്ഷപ്രാപിക്കാൻ ആയിട്ടുള്ള ഇടുങ്ങിയ വാതിൽ ക്രിസ്തുവാണ്.
ക്രിസ്തു നടന്ന വഴിയിലൂടെ നടക്കുക . ക്രിസ്തുവാകുന്ന വാതിലിലൂടെ കടക്കുക. അതാണ് രക്ഷക്കുള്ള മാർഗം. ക്രിസ്തു നടന്ന മാർഗ്ഗം എന്ന് പറയുന്നത് സഹനത്തിന്റെ മാർഗ്ഗമാണ്; കഷ്ടതയുടെ വഴിയാണ്. എന്നുവച്ചാൽ നമ്മുടെ സഹനങ്ങളും സങ്കടങ്ങളുമാണ് നമ്മെ നിത്യ ജീവിതത്തിനു പ്രാപ്തമാകുന്നത്. വി. അൽഫോൻസമ്മയും വി. ദേവസഹായം പിള്ളയുമെല്ലാം എപ്രകാരം സഹനത്തിന്റെ തീ ചൂളയിലൂടെ നടന്ന് സ്വർഗ്ഗ കിരീടം നേടിയവരാണ്.
നിത്യജീവൻ നേടിയെടുക്കാൻ വേണ്ടി മാത്രമല്ല ഏതൊരു കാര്യവും നേടിയെടുക്കണമെങ്കില് സഹനത്തിന്റെ കഷ്ടപ്പാടിന്റെ പാതയിലൂടെ നടന്നുനീങ്ങുകയും വാതിലിലൂടെ കടന്നു പോവുകയും വേണം .ഇത്തവണത്തെ KEAM പരീക്ഷയിൽ ടോപ്പർ റാങ്ക് കിട്ടിയ പയ്യൻറെ ഇൻറർവ്യൂ ഒന്ന് ശ്രദ്ധിച്ചു കണ്ടുനോക്കൂ. ഏതാണ്ട് 10- 12 മണിക്കൂർ വരെയാണ് ദിവസവും മിനിമം ആ മകൻ പഠിച്ചിരുന്നത് . ( അവനൊക്കെ റാങ്ക് കിട്ടിയില്ലെങ്കിലേ അതിശയുള്ളൂ). എന്ന് പറഞ്ഞാൽ ഏതൊരു കാര്യം നേടിയെടുക്കാനും കലാ -കായിക - രാഷ്ട്രീയ രംഗങ്ങളിലെ achievments നു പുറകിൽ ത്യാഗത്തിന്റെ സഹനത്തിന്റെ കഷ്ടപ്പാടിന്റെ കഥ ഉണ്ടാകും വേണം എന്നതിന് ആർക്കും സംശയമില്ല .അപ്പ പിന്നെ സ്വർഗ്ഗരാജ്യത്തിന്റെ കാര്യം പറയാനുണ്ടോ... സഹനങ്ങൾ, ത്യാഗങ്ങൾ ഏറ്റെടുക്കാതെ സ്വർഗം സ്വന്തമാക്കാൻ എളുപ്പമല്ല.
അപ്പോസ്തോല പ്രവർത്തനത്തിൽ പൗലോസും സീലാസും തടവറയിൽ നിന്നും രക്ഷപ്പെട്ടതിനുശേഷം പാറാവുകാരൻ അവരുടെ ചോദിക്കുന്ന കാര്യം ഇതുതന്നെയാണ് "രക്ഷ പ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം?" അതിനു മറുപടിയായി അവർ പറയുന്നത് പ്രകാരമാണ് "കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും".(acts 16:31). ക്രിസ്തുവിലുള്ള വിശ്വാസം ,അവൻ നടന്ന വഴിയിലൂടെ ഉള്ള നടത്തവും ഇതാണ് രക്ഷയിലേക്കുള്ള മാർഗം എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് .
പക്ഷെ ഒരു പ്രശനം ഉണ്ട്. അനേകർ നടക്കാൻ ശ്രമിക്കും എന്നാൽ സാധിക്കുകയില്ല എന്നാണ് ഈശോ പറയുന്നത്.. അതായത് സാധനങ്ങൾ ഏറ്റെടുക്കാൻ ധൈര്യം വേണം അതിലുപരി വേണ്ടത് ഒരു consistency (സ്ഥിരത) ആണ്. ചെയ്യുന്ന കാര്യങ്ങൾ, ആരംഭിക്കുന്ന കാര്യങ്ങൾ തുടർന്ന് കൊണ്ടു പോകാനുള്ള ഒരു സ്ഥിര ഉത്സാഹം വേണം. പലപ്പോഴും നമ്മുടെ പലകാര്യങ്ങളിലും ഒരു ആരംഭ ശൂരത്വം മാത്രമായി പോകുന്നുണ്ടോ എന്നു പരിശോധിക്കണം.
ഹൈന്ദവർക്കിടയിൽ
'പുനർജനനി' എന്ന് പറയുന്ന ഒരു Concept ഉണ്ട് ( പലയിടത്തും അങ്ങിനെ സ്ഥലവുമുണ്ട്). ഇടുങ്ങിയ രണ്ടു പാറക്കെട്ടുകൾക്കിടയിലൂടെ കടന്നാൽ മോക്ഷം കിട്ടും എന്നുള്ള ഒരു ചിന്ത ആളുകളുടെ ഇടയിലുണ്ട്. പക്ഷേ പലരും കടക്കാൻ ശ്രമിക്കുകയും പേടിച്ച് പിൻമാറുകയും ചെയ്യുന്നതായി പറഞ്ഞു ഇട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിലും പലപ്പോഴുംനമ്മുടെ ജീവിതത്തിക്കും പല കാര്യങ്ങൾ ആരംഭിക്കുകയും പിന്നീട് സഹങ്ങൾ വരുമ്പോൾ പിൻമാറുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണോ ഉള്ളത്??
2. ദൈവത്തിന് നിന്നെ അറിയുമോ?
ചെയ്തുകൂട്ടിയ വലിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്നു കരുതുന്നവരുണ്ട്. ദൈവനാമത്തിൽ ഭക്ഷിച്ചു, പാനം ചെയ്തു , പ്രവചിച്ചിരുന്നു പഠിപ്പിച്ചു എന്നൊക്കെ വീമ്പു പറയുന്നവർ . എന്നിട്ടും കർത്താവ് പറയുന്നു എനിക്ക് നിങ്ങളെ അറിയാൻമേല എന്നു.
ദാ അപ്പോ ഇത്രേയുള്ളു കാര്യം. നമ്മൾ അർപ്പിച്ചു കൂടിയ കുർബാനയും എത്തിച്ചു കൂടിയ ജപമാലയും ഏൽപ്പിച്ചു കൂടിയ നൊവേയും കത്തിച്ചു കൂടിയ മെഴുതിരിയും സ്വർഗ്ഗത്തിലേക്ക് നമ്മളെ പ്രവേശിപ്പിക്കണം എന്നില്ല. മറിച്ച് ഏറ്റെടുക്കുന്ന സഹനമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. ഫുൾട്ടൻ ജെ .ഷീൻ പറയുന്നപോലെ നമ്മൾ സ്വർഗത്തിൽ എത്തിയാൽ 3 കാര്യങ്ങൾ നമ്മളെ അത്ഭുത പെടുത്തും.
1. നമ്മൾ പ്രതിക്ഷിച്ച പലരും അവിടെ ഉണ്ടാവില്ല.
2. നമ്മൾ പ്രതീക്ഷിക്കാത്ത പലരും അവിടെ ഉണ്ടാകും.
3. ദൈവകൃപ യാൽ നമ്മൾ അവിടെ എത്തി എന്നതിലുള്ള അതിശയം.
(നമ്മളൊക്കെ അവിടെ എത്തുമോ എന്തോ..?)
3. മരണമെന്ന വാതിൽ
സുവിശേഷത്തിൽ പറയുന്ന ഒരു കാര്യം ഇതാണ്. ചിലര് അകത്തു കയറി ഇരിക്കുന്നു . വേറെ ചിലര് പുറത്താക്കപ്പെടുന്നു. അവർ പല്ലുകടിയും വിലാപവും ആയി ഇരിക്കുന്നു. ഇത് സ്വർഗത്തിലെ കാര്യത്തിൽ മാത്രമല്ല ഭൂമിയുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. രാഷ്ട്രീയത്തിൽ, കായികരംഗത്ത്, സഭാരംഗത്ത് ചിലരൊക്കെ സ്വീകരിക്കപ്പെടുകയും ചിലരൊക്കെ പുറത്താക്കപ്പെടുകയും ചെയ്യുന്ന കാഴ്ച നമ്മൾ കാണാറുണ്ട് . (നമ്മൾ അതിനെ പൊളിറ്റിക്സ് എന്നൊക്കെ വിളിക്കു മായിരിക്കും). എന്തുതന്നെയുമായിക്കോട്ടെ യജമാനന് പ്രിയപ്പെട്ടവർ അകത്താക്കുന്നു അതല്ലാത്തവർ പുറത്താകുന്നു. പുറത്താക്കിയവർക്ക് പിന്നെ പരാതിയായി പരിഭവമായി വിമർശനമായി അമർഷങ്ങളായി ...
നമ്മൾ ഇതിൽ ഏതു ഗണത്തിൽ പെടും സ്വർഗീയ യജമാനന് ഇഷ്ടപ്പെട്ട ഗണത്തിൽ പെടാൻ നമുക്ക് സാധിക്കുമോ?
അകത്താക്കപ്പെടാൻ വാതിൽ അടയ്ക്കുന്നത് വരെയെ സമയമുള്ളൂ. അതായത് മരണമെന്ന വാതിൽ നമുടെ ജീവിതത്തിൻറെ മുമ്പിൽ അടഞ്ഞുകഴിഞ്ഞാൽ അകത്തു കടക്കുവാൻ ആയിട്ടുള്ള സാധ്യത ഇല്ലാതാവുകയാണ്. അതുകൊണ്ട് ആ വാതിൽ അടയുന്നതിനു മുൻപ് സഹനം ആകുന്ന വഴിയിലൂടെ സഞ്ചരിച്ച് അകത്ത് കയറിപ്പറ്റാനായിട്ടുള്ള യോഗ്യത നേടിയെടുക്കാൻ പരിശ്രമിക്കാം