ശ്ലീഹക്കാലം 06
ശ്ലീഹാക്കാലം
6⃣ഞായർ
ലൂക്ക 12:57- 13:5
Biblical and Historical Background
ജറുസലേമിലേക്കുള്ള ഈശോയുടെ യാത്രയിൽ നടത്തുന്ന ദീർഘമായ സംഭാഷണത്തിൽ നിന്നുള്ള ഭാഗമാണ് ഇന്നത്തെ സുവിശേഷം.
കാര്യം രണ്ട് അധ്യായങ്ങൾ ആയിട്ടാണ് കിടക്കുന്നത് എങ്കിലും ഈ രണ്ട് passage പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. (അധ്യായങ്ങളും വാക്യങ്ങളും എല്ലാം പിന്നീട് add ചെയ്യപ്പെട്ടതാണ് എന്നു അറിയാമല്ലോ)
ഇസ്രായേൽ ജനത്തിന്റെ വിശ്വാസത്തിന്റെ/ അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നു രോഗം,സഹനം, മരണം ഇതെല്ലാം ദൈവത്തിൻറെ ശിക്ഷയാണ് , പാപത്തിന്റെ ഫലമാണ് എന്ന ചിന്ത eg. ജോബിന്റെ പുസ്തകത്തിൽ സുഹൃത്തുക്കൾ അവനെ കുറ്റപ്പെടുത്തുന്നത് അവൻ ചെയ്ത പാപത്തിന്റെ ഫലമാണ് ഇത് എന്നു പറഞ്ഞു കൊണ്ടാണ്. അങ്ങനെയുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഈശോ സംസാരിക്കുന്നത്.
Interpretation
1. പെട്ടെന്ന് രമ്യതയിലെത്തുക
നിമിഷപ്രിയ എന്ന മലയാളി യുവതിയെ യമനിൽ വധശിക്ഷയ്ക്ക് വിധിച്ചത് വലിയ വാർത്തയായിരുന്നു. പറഞ്ഞു കേട്ട കാര്യങ്ങൾ ശരിയാണെങ്കിൽ ഒരു യമൻ പൗരനെ കൊന്നതിന്റെ( ശേഷം വെട്ടി നുറുക്കി ) ഫലമായാണ് ഈ ജയിൽ ശിക്ഷ. അവളുടെ മോചനത്തിനായി വലിയ തുക ശേഖരിച്ചു മോചന ദ്രവ്യമായി ആ യമൻ പൗരന്റെ വീട്ടുകാർക്ക് കൊടുക്കാൻ ശ്രമിച്ചുകൊണ്ട് അവരുമായി സംസാരിച്ചു രമ്യതയിലെത്തി കേസ് ഒത്തു തീർപ്പാക്കാൻ പലരും ശ്രമിക്കുന്നുണ്ട്.
ആ ശ്രമം ഫലവത്തകട്ടെ എന്നു പ്രാർത്ഥിക്കാം
സുവിശേഷത്തിൽ ഈശോ ഓർമ്മപ്പെടുത്തുന്ന ഒരു കാര്യം ഇതുതന്നെയാണ്. നിങ്ങൾ ശത്രുവിനോട് എത്രയും പെട്ടെന്ന് രമ്യതയിൽ എത്തണം അതല്ലെങ്കിൽ അവൻ നിന്നെ കാരാഗ്രഹത്തിൽ അടക്കുകയും നിനക്ക് വലിയ പിഴ അവിടെ കൊടുക്കേണ്ടി വരുകയും ചെയ്യും എന്നുള്ളതാണ്. അതായത് ദൈവവുമായും മനുഷ്യനുമായും രമ്യതയിൽ ജീവിക്കുക എന്നുള്ളതാണ് സുവിശേഷം ഓർമ്മപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ബന്ധങ്ങളുടെ കാര്യത്തിൽ വല്ലാത്ത ഒരു അകൽച്ചയാണ് നമ്മുടെ കാണിക്കുക. സഹോദരങ്ങളുമായി, അയൽക്കരുമായി, സുഹൃത്തുക്കളുമായി, ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ.... ഇങ്ങനെ ബന്ധങ്ങൾ അകന്നു പോയിക്കൊണ്ടിരിക്കുന്നു . സ്വത്തിന്റെ പേരിൽ , പറമ്പിന്റെ പേരിൽ , പണത്തിന്റെ പേരിൽ ,തെറ്റിദ്ധാരങ്ങളുടെ പേരിൽ നമ്മൾ വഴക്കും വക്കാണവുമായി നമ്മൾ മുന്നോട്ടു പോകുന്നു. സിവിൽ കോർട്ടിലെ കേസുകളിൽ നല്ല ഒരു ശതമാനവും ഇത്തരത്തിലുള്ള സാമ്പത്തിക കാര്യങ്ങൾ വച്ചുകൊണ്ടുള്ള പ്രശ്നങ്ങളാണ്. വിവാഹ കോടതിയിലും പലപ്പോഴും ഭാര്യ ഭർത്താക്കന്മാർ തമ്മിൽ വഴക്കും അകൽച്ചയുമാണ്.
ദൈവവുമായും മനുഷ്യനുമായും രമ്യതയിലാവുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ബലിയർപ്പിക്കാൻ വരുമ്പോൾ ഉണ്ടാകേണ്ട അടിസ്ഥാന യോഗ്യത എന്ന് പറയുന്നത് ഈ രമ്യത തന്നെയാണ് എന്നറിയാമല്ലോ.
"നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക."
മത്തായി 5 : 23 &24
അതുകൊണ്ട് കഴിയുന്നത്ര വേഗത്തിൽ അപരനുമായി രമ്യതയിൽ എത്തുക.
2. ശരിയായി വിധിക്കുക
ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ഈശോ ചോദിക്കുന്ന ചോദ്യമാണ് .
ഈ ചോദ്യത്തിന് എന്നും പ്രസക്തിയുണ്ട്. നമ്മുടെ വിധികൾ പലപ്പോഴും തെറ്റായി പോകുന്നു. ഒരാളുടെ നിറം, മതം, ജാതി, പാർട്ടി, കഴിവ്, ഉദ്യോഗം, സാമ്പത്തിക നിലവാരം എന്നിവയൊക്കെ നോക്കിയാണ് ചിലപ്പോൾ നമ്മൾ മറ്റുള്ളവരെ വിലയിരുത്തുന്നതും വിധിക്കുന്നതും . ( കുറ്റവാളികളെ കണ്ടാൽ അറിയില്ലേ എന്ന 'ജനഗണമന' സിനിമയിലെ ജഡ്ജി യുടെ ഡയലോഗ് മാത്രം ഓർക്കുക) മാത്രമല്ല നമ്മുടെ പല ജഡ്ജ്മെന്റുകളും കേട്ടറിവുകളും ഊഹാപോഹങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് . അത് പലപ്പോഴും മുഴുവൻ ശരിയാക്കണം എന്നില്ല. അതുകൊണ്ട് മറ്റൊരാളെ ശരിയായി വിധിക്കാൻ നമുക്ക് പറ്റുന്നുണ്ടോ? ഇല്ലെങ്കിൽ വിധിക്കാതെ ഇരിക്കുന്നതാണ് നല്ലത്. മാനുഷികമായ നമ്മുടെ ജഡ്ജ്മെന്റുകൾക്ക് അപ്പുറമാണ് ഓരോ വ്യക്തിയും.
ബോബി അച്ചന്റെ ഒരു കഥ ഉണ്ടല്ലോ. കാട്ടിലെ ഒരു ഞാൺ നീളമുള്ള ഒരു ഇരട്ടവാൽ പുഴു. മുന്നിൽ കാണുന്ന എല്ലാ മൃഗങ്ങളെയും തന്റെ ശരീരം കൊണ്ട് അളന്ന് തിട്ടപ്പെടുത്തി കളിയാക്കി വിടുമായിരുന്നു. " നീ ഒരു ചാൺ നീളം ,അര ചാൺ ഉയരം എന്നൊക്കെ പറഞ്ഞുകൊണ്ട്. ഒടുവിൽ ഒരു കുയിലിൻറെ ⬛അടുത്തു ഇതേ രീതിയിൽ അതിൻറെ വലുപ്പത്തെ പരിഹസിച്ച് പുഴു കളിയാക്കി. ഉടൻ കുയിൽ മനോഹരമായി ഒരു ഗാനം ആലപിച്ചു എന്നിട്ട് പറഞ്ഞു: ഇരട്ട വാൽ പുഴു, നിന്റെ ഏത് അളവുകൊണ്ട് എന്റെ ഈ സംഗീതത്തെ അളക്കാൻ പറ്റും?" പുഴു നാണിച്ചു തല താഴ്ത്തി നിന്നു. എന്നു വച്ചാൽ നമ്മുടെ അളവുകൾക്ക് അപ്പുറമാണ് ഓരോ മനുഷ്യനും. അതുകൊണ്ട് ആരെയും ശരിയറിയാതെ വിധിക്കാതിരിക്കുക. കേട്ടറിവിനും അപ്പുറമാണ് ഓരോ മനുഷ്യനും എന്ന സത്യം മനസ്സിലാക്കുക. വാട്സാപ്പിൽ കണ്ട ഒരു വീഡിയോ : പ്രായമായ , മുഷിഞ്ഞവസ്ത്രം ധരിച്ച, നരച്ച താടിയും ഉന്തിയ കണ്ണുകളും ഉള്ള ഒരു മനുഷ്യൻ . ഒരു പെട്ടിക്കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങുകയാണ്. അയാളുടെ രൂപവും ഭാവവും കണ്ട ഒരു സ്ത്രീ അറച്ചു ഒരു അടി മാറിനിൽക്കുകയാണ്. ആ സ്ത്രീ വെറുപ്പോടുകൂടി അയാളെ നോക്കുകയാണ്. അപ്പോഴാണ് മറ്റൊരാൾ ഓടിവന്ന് അദ്ദേഹത്തിന് മുഖത്തെ വിയർപ്പുകൾ ഒരു ടവ്വൽ ഉപയോഗിച്ച് തുടച്ചുനീക്കുന്നത്. ഉടൻ ആ സ്ത്രീ മനസ്സിലാകുന്നു ആ വൃദ്ധൻ ഒരു സിനിമാനടൻ ആണെനും. അത് അയാളുടെ ഷൂട്ടിങ്ങിന്റെ വേഷമാണ് എന്നും. ഉടൻ ആ സ്ത്രീ ഒന്നു ചമ്മി തല താഴ്ത്തുന്നു . ഒരു ക്യാപ്ഷനോട് കൂടിയാണ് ആ വീഡിയോ അവസാനിക്കുന്നത്: "Dont Judge a Book by its Cover Page"
ഈശോ പറയുന്നുണ്ട് "വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കരുത്"
അപരന്റെ നന്മ കാണാതെ അവനെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകളും ഈ വിധിയുടെ ഭാഗമായി കണകാക്കാം. (ഏത്... ?ഒരുവന്റെ അഭാവത്തിൽ അവനെ കുറിച്ചുള്ള സകല കുറ്റങ്ങളും പറഞ്ഞു അവനെ വിധിക്കുകയും വധിക്കുകയും ചെയ്യുന്ന കലാ പരിപാടിയില്ലേ അതു അത്ര നല്ല കാര്യമല്ല എന്നു ചുരുക്കം)
ഇതേ കാര്യം കുറച്ചും കൂടി ഭംഗിയായിട്ട് പൗലോസും പറയുന്നുണ്ട്:
"അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
(റോമാ 2 : 1)
3. സൂചനയാണിത്.... സൂചന മാത്രം...സൂചന കണ്ടു പഠിച്ചില്ലെങ്കിൽ....
അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞപ്പോൾ 250 ഓളം ആളുകൾ മരിച്ചു കഴിഞ്ഞപ്പോൾ അതുമല്ലെങ്കിൽ അമേരിക്കൻ ടെക്സസിലെ പ്രളയത്തിൽ കുഞ്ഞുങ്ങൾ അടക്കം നൂറുകണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞപ്പോഴും പലരും ചോദിക്കുന്ന ചോദ്യം എന്താണ് എന്തുകൊണ്ടാണ് അവർക്കെങ്ങനെ സംഭവിക്കുന്നത് ? ഈ കാര്യത്തിന് മാത്രമല്ല ഏത് ദുരന്തം വരുമ്പോഴും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഉയരുന്ന ചോദ്യം ഇതാണ് എന്തുകൊണ്ടാണ് ചിലർക്ക് മാത്രം ഇപ്രകാരം സംഭവിക്കുന്നത്? അവരുടെ കുഴപ്പം കൊണ്ടാണോ? അവരുടെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണോ എന്നൊക്കെ . എന്നാൽ ജീവിതത്തിലെ ദുരന്തങ്ങൾക്ക് ദൈവികശാസ്ത്രമായ ഒരു വ്യാഖ്യാനമാണ് ഈശോ നൽകുന്നത്
ദുരന്തങ്ങൾ ദൈവ ശിക്ഷയുടെ ഭാഗമായി കണക്കാക്കുന്ന ഒരു സമൂഹം ആണ് അന്നത്തേതും ഇന്നത്തേതും.
ഒരു പരിധിവരെ നമ്മുടെ ധ്യാന ഗുരുക്കന്മാർ പഠിപ്പിച്ചു വീടുന്നതും ഇതുതന്നെ. ജീവിതത്തിലെ ദുരന്തങ്ങൾക്കു മിനിമം 2⃣ കാരണങ്ങൾ ഈശോ തന്നെ പറയുന്നു
1⃣ ദൈവത്തിന്റെ പ്രവർത്തി ആ വ്യക്തിയിൽ വെളിപ്പെടാൻ .
eg. അന്ധതക്കുള്ള കാരണം (യോഹന്നാൻ 9: 3)
2⃣. ഇത് മറ്റുള്ളവർക്കുള്ള താക്കീത് ആണ്. അല്ലെങ്കിൽ പശ്ചാത്തപത്തിലേക്കുള്ള വിളിയാണ്.
ഇന്നല്ലെങ്കിൽ നാളെ ഇത് നമ്മുടെ ജീവിതത്തിലും സംഭവിച്ചേക്കാം എന്ന് തിരിച്ചറിയുക. ജീവിത രീതി മാറ്റുക. സത്യത്തിൽ ഇതു തന്നെയാണ് കാലത്തിൻറെ അടയാളങ്ങൾ മനസ്സിലാക്കണമെന്ന് സുവിശേഷ ത്തിൻറെ ആരംഭത്തിൽ ഈശോ പറഞ്ഞിരിക്കുന്നതും.
മറ്റൊരുവന്റെ ജീവിതത്തിലെ പ്രശങ്ങൾ നാളെ എന്റെ ജീവിതത്തിലും സംഭവിച്ചേക്കാം എന്ന ചിന്ത നല്ലതാണ്.
Eg. ഒരുവൻ ലോണ്‍ എടുത്തു കടം കേറി മുടിയിന്നു. നാളെ എനിക്കും വരാം.
ഒരുവൻ സ്പീഡിൽ വണ്ടി ഓടിച്ചു accident ഉണ്ടാകുന്നു. എനിക്കും വരാം.
ഒരുവൻ കുടിച്ചു കുടിച്ചു adict ആകുന്നു. എനിക്കും സംഭവിച്ചേക്കാം...
ഏത്... ഓരോ ദുരന്തവും
പഴയ മുദ്രാവാക്യം നമ്മെ ഓർമ്മപെടുത്ത ണം "സൂചനയാണിത്... സൂചന മാത്രം... സൂചന കണ്ടു പഠിച്ചില്ലെങ്കിൽ...."