ശ്ലീഹക്കാലം 04

ശ്ലീഹക്കാലം 04

ശ്ലീഹ 4 ഞായർ ലൂക്ക 6: 27-36

Biblical Background

മത്തായിയുടെ സുവിശേഷത്തിലെ ഗിരി പ്രഭാഷണത്തിന് തുല്യമായി ലൂക്ക അവതരിപ്പിച്ചിരിക്കുന്ന സമതല പ്രഭാഷണ( Sermon on the Plain) ത്തിലെ ഭാഗമാണ് ഇന്നത്തെ സുവിശേഷം. യഹൂദർക്കിടയിൽ അതുവരെ നിലനിന്നിരുന്ന സാമൂഹിക ധാർമികതയുടെ അടിസ്ഥാനം മോശയുടെ നിയമങ്ങൾ ആയിരുന്നു.(പുറപ്പാട് 21:24, ലേവി 20:24,) (അതിന്റെ അടിസ്ഥാനം BC 1800ലെ കാലത്തിലെ Code of Hammurabi ആണ് എന്നാണ് അനുമാനം. അതു വിട്ടു കള..) "കണ്ണിനു പകരം കണ്ണ് ; പല്ലിനു പകരം പല്ല്.." (അതു മാത്രം കൂടുതൽ എടുക്കരുത് plz....) എന്നുള്ളത് അന്നത്തെ ഗോത്ര വർഗ ധാർമികതതിൽ വലിയ കാര്യമായിരുന്നു.(ഇസ്രായേൽ എന്ന ചെറു രാജ്യം ഏതാണ്ട് ഇപ്പോഴും 'അടിക്ക് അടി' എന്ന ആ പഴയ ഗോത്ര വർഗ പ്രത്യയ ശാസ്ത്രമാണ് പിന്തുടരുന്നത് എന്നു തോന്നുന്നു. ) എന്നാൽ അതിനും അപ്പുറത്തുള്ള ഒരു ക്രിസ്തീയ ജീവിത ശൈലി ആണ് ഈശോ ഇവിടെ പഠിപ്പിക്കുന്നത്.

Interpretation

1. ക്രിസ്തീയ പ്രതികരണ ശൈലി
2.
ലോകം യുദ്ധ മുഖത്താണ്. ഇന്ത്യ പാകിസ്താനെ വിടാൻ ഉദേശമില്ല , ഇസ്രായേൽ ഇറാനെ വെറുതെ വിടാൻ ഉദേശമില്ല... (വെടി നിര്ത്താൽ താത്ക്കാലിക ശമാനമായി കണ്ടാൽ മതി... ) റഷ്യ ഉക്രൈനെ വിടാൻ ഉദേശമില്ല.... അമേരിക്ക ആരെയും വെറുതെ വിടാൻ ഉദേശമില്ല.... ശത്രുക്കളെ തുരത്തുക എന്നതാണ് ലോക നിയമം. അപ്പോഴാണ് ശത്രുക്കളെ സ്നേഹിക്കണം എന്ന ഈശോയുടെ നിയമം. ‍‍

സ്നേഹിക്കുക ( To love)
നന്മ ചെയ്യുക (Do Good) അനുഗ്രഹിക്കുക ( To bless)
പ്രാർത്ഥിക്കുക (To Pray) ഇതാണ് മിത്രത്തോടായാലും ശത്രുവിനോടായാലും ഒരു ക്രിസ്തീയ പ്രതികരണ ശൈലി.


ചില പിള്ളേരുടെ പെരുമാറ്റം കാണുമ്പോൾ നമ്മൾ പറയില്ലേ ഇവന് ഇവൻ്റെ അപ്പൻറെ/ അമ്മയുടെ തനി സ്വഭാവമാണ് എന്നോക്കെ. നമ്മുടെ അപ്പൻറെ, സ്വർഗ്ഗസ്ഥനായ പിതാവിൻറെ സ്വഭാവമാണ് കരുണ. അതുകൊണ്ട് മക്കളായ നമുക്കും ആ ഒരു സ്വഭാവം ഉണ്ടാവണം.
ദൈവത്തിൻറെ സ്വഭാവമാണ് കരുണ എന്നാണ് 'കരുണയുടെ മുഖം' എന്ന പേപ്പൽ ബുള്ളിൽ പോപ്പ് ഫ്രാൻസിസ് പറയുന്നത്. കരുണ എന്ന പദത്തിന് തുല്യമായ hebrew വാക്ക് 'റഹീം' ( hezed എന്ന വേറെ വാക്കും ഉണ്ട് കെട്ടോ) എന്നാണ്. ഇതേ വാക്ക് തന്നെയാണ് ഗർഭപാത്രം(womb) എന്നതിനും hebrew ൽ ഉപയോഗിക്കുക.
എന്നുവെച്ചാൽ ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ സംരക്ഷണവും (Protection) and കരുതൽ ( Care ) ലഭിക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിലാണ്. ദൈവ കരുണ/സ്‌നേഹം എന്നാൽ ഒരു അമ്മയുടെ ഗർഭ പാത്രം കണക്കെ നമുക്ക് ലഭിക്കുന്ന സ്നേഹവും സംരക്ഷണവും ആണ് എന്ന് ചുരുക്കം.

ഇതേ കാരുണ്യം ആ പിതാവിന്റെ മക്കൾ എന്ന നിലയില് മറ്റുള്ളവരോട് കാണിക്കാൻ നാം ബാധ്യസ്ഥരാണ്.

ഉദാഹരങ്ങൾ:


Eg. 1⃣. വാ. സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തിയ സമാന്ദർ സിങ്നെ സഹോദരി സി. സെൽമി പോൾ രാഖി കെട്ടുന്നു.

2. തൻറെ ഭർത്താവിനെയും മക്കളായ ഫിലിപ് and തിമോത്തി‍‍‍ എന്നിവരെയും ചുട്ടു കൊന്നവരോട് ഗ്രഹാം സ്റ്റെയിൻസ് ഭാര്യ ഗ്ലാഡിസ് ക്ഷമിക്കുന്നു.

3. തന്നെ വെടിവെച്ച അലി അഗ്ക എന്ന തീവ്രവാദിയോട് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ക്ഷമിച്ച് ജയിലിൽ പോയി കാണുന്നു.
ദ്രോഹിക്കുന്ന വരോട് ക്ഷമാപൂർവം പെരുമാറി അവരെ തിരിച്ചു സ്നേഹിക്കുക എന്നുള്ള ജീവിതശൈലി സ്വന്തമാക്കുക അത്ര എളുപ്പമല്ല. പക്ഷേ അതാണ് ക്രിസ്തു സാക്ഷ്യം. "പിതാവേ ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ" എന്ന് പറഞ്ഞു കൊണ്ടാണല്ലോ അവൻ മിഴിപൂട്ടിയത്.

2. അങ്ങോട്ടും ഇങ്ങോട്ടും

കൊച്ചു കുട്ടികൾ തല്ലു കൂടുമ്പോൾ നമ്മൾ കാരണം തിരക്കി കഴിഞ്ഞാൽ അവര് പറയും ടീച്ചറെ അവൻ എന്നെ ആദ്യം അടിച്ചു അതുകൊണ്ടാണ് ഞാൻ അങ്ങോട്ട് ഇടിച്ചത് . അല്ലെങ്കിൽ അവൻ എന്നെ ആദ്യം തെറി വിളിച്ചു അതുകൊണ്ടാണ് ഞാൻ അവനെ തെറി വിളിച്ചത്. അതായത് അവൻ ഇങ്ങോട്ട് ചെയ്യുന്നത് എന്തോ അതാണ് ഞാൻ അങ്ങോട്ട് ചെയ്തത് എന്ന് ചുരുക്കം . സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ അതുപോലെ ആദ്യം അവർക്ക് ചെയ്യണം എന്നാണ്. (ഇതാണ് നിയമവും പ്രവാചകന്മാരും എന്ന് മത്തായി തന്റെ സുവിശേഷത്തിൽ ചേർക്കുന്നുണ്ട്) ഇസ്രായേലിന്റെ സുവർണ്ണ നിയമം എന്ന് കണക്കാക്കുന്നതും ഈ ഒരു കല്പനയാണ്. അതായത് മറ്റുള്ളവർ നമ്മളെ സ്നേഹിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ നമ്മൾ ആദ്യം അവരെ സ്നേഹിക്കുക മറ്റുള്ളവരെ നമ്മളെക്കുറിച്ച് നല്ലത് പറയണം എന്ന് ആഗ്രഹിക്കുന്നുണ്ടോ നമ്മൾ ആദ്യം അവരെ കുറിച്ച് നല്ലത് പറയുക (നടക്കണ കാര്യം വല്ലതും ആണോ...) മറ്റുള്ളവർ നമ്മളെ ആശ്വസിപ്പിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നുണ്ടോ നമ്മൾ ആദ്യം അവരെ ആശ്വസിപ്പിക്കുക. പലപ്പോഴും എനിക്ക് നല്ല കൂട്ടുകാരില്ല അയൽക്കാരില്ല സഹപ്രവർത്തകരില്ല എന്നൊക്കെ പരാതി പറയാറുണ്ട് ഓർക്കേണ്ട ഒരു കാര്യം ഞാൻ അപരന് നല്ല കൂട്ടുകാരനാണോ? നല്ല സഹപ്രവർത്തകനാണോ? നല്ല അയൽക്കാരനാണോ..? എന്നു വച്ചാൽ അങ്ങോട്ടു എങ്ങനെ യാണോ അങ്ങനെ തന്നെ ഇങ്ങോട്ടും. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയാറില്ലേ അതു തന്നെ കാര്യം.

*3. പത്രോസും പൗലോസും

സഭയിലെ 2 നെടുംതൂണുകളായ ശിഷ്യന്മാരുടെ തിരുന്നളാണ് ഇന്ന്. പത്രോസും പൗലോസും... ഒരാൾ ശിക്ഷ പ്രമുഖനാണ്. ഈശോയുടെ കൂടെ മൂന്നുവർഷം നടന്നവനാണ്. മറ്റൊരാൾ ഈശോയെ കണ്ടിട്ട് പോലുമില്ല. ഒരാൾ വരുമൊരു മുക്കുവനാണ് മറ്റൊരാൾ നല്ല അറിവുള്ള ഒരു യഹൂദ ഫരിസേയനാണ് . ഒരാൾ യഹൂദ ദേശത്തിനുള്ളതാണ് അപരനാകട്ടെ ഗ്രീക്ക് ദേശത്തു നിന്നുള്ളവനാണ് (താർസൂസ്)
എന്ന് പറഞ്ഞാൽ ആശയം കൊണ്ടും ഭാഷ കൊണ്ടും ജീവിതസാഹചര്യം കൊണ്ടും അറിവിൻറെ കാര്യത്തിലും പറഞ്ഞു വരുമ്പോൾ ഇവർ രണ്ടുപേരും രണ്ട് 'എക്സ്ട്രീം' ആണ് ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതായി നമുക്കറിയാം എങ്കിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന കാര്യത്തിൽ ക്രിസ്തുവിന് വേണ്ടി ജീവിക്കുന്ന കാര്യത്തിൽ സഭയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊള്ളുന്ന കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചു നിന്നു എന്നതാണ് സത്യം. സഭയുടെ വളർച്ചയുടെ കാര്യത്തിൽ ഇവർ രണ്ടുപേരും ഒരേപോലെ പ്രാധാന്യം അറിയിക്കുന്നവരും പ്രശംസ അർഹിക്കുന്നവരുംമാണ്. പൗലോസിന്റെ സവിശേഷതയായി പറയുന്നത് അദ്ദേഹത്തിൻറെ തീക്ഷണതയാണ്. താൻ കണ്ടിട്ട് പോലുമില്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി തന്റെ മാനസാന്തരത്തിന് ശേഷം ശിഷ്ടകാലം മുഴുവനായി മാറ്റിവയ്ക്കാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തിൻറെ എഴുത്തുകൾ വളരെ പവർഫുൾ ആണ് ക്രിസ്ത്യൻ ദൈവ ശാസ്ത്രം തന്നെ ഈശോയല്ല പൗലോസാണ് കെട്ടിപ്പൊക്കിയത് എന്ന് പറയാറുണ്ടല്ലോ..)

പത്രോസിനെ കുറിച്ചുള്ള ഏറ്റവും പ്രധാന ഗുണം മറ്റുള്ളവരെക്കാൾ അധികമായി അവൻ ഈശോയെ സ്നേഹിക്കാൻ ‍‍ തയ്യാറായി. എന്നുള്ളതാണ് പലതവണ വീണു പോയിട്ടും വീണ്ടും ആ സ്നേഹത്തിലേക്ക് അവൻ നടന്നു എന്നുള്ളതാണ് സവിശേഷത. ഈ ശിക്ഷ പ്രമുഖർ നമ്മെ ഓർമിപ്പിക്കുന്ന ചില കാര്യങ്ങൾ ഇങ്ങനെയാണ്
ഒന്നാമതയി പൗലോസിനെപോലെ
ഈശോയ്ക്ക് വേണ്ടി തീഷ്ണമായിട്ട് ‍ജോലി ചെയ്യാൻ നമുക്ക് പറ്റണം നമ്മുടെ വായനയും എഴുത്തും ജീവിതവും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതാകണം . രണ്ടാമതായി പത്രോസിനെ പോലെ വീണു പോയാലും ഈശോയുടെ സ്നേഹത്തിലേക്ക് മടങ്ങിവരാൻ നമുക്ക് പറ്റണം .
അവസാനമായി ആശയപരമായി ജീവിത സാഹചര്യ പരമായി എന്തെല്ലാം അകൽച്ചകൾ നമുക്കിടയിൽ ഉണ്ടെങ്കിലും ഈശോയ്ക്ക് വേണ്ടി സഭയ്ക്ക് വേണ്ടി ഒത്തൊരുമയോടെ അഭിപ്രായത്തോടെ മുന്നേറുവാൻ നമുക്ക് പറ്റണം. പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ മംഗളങ്ങൾ....