ശ്ലീഹക്കാലം 03
ശ്ലീഹക്കാലം ഞായർ 3⃣
ലൂക്ക 10:25-37
BIBLICAL BACKGROUND
ഈശോ പറഞ്ഞ Classical ഉപമകളിൽ ഒന്നാണ് സമരിയാക്കാരന്റെ ഉപമ . എങ്കിലും ലൂക്ക സുവിശേഷത്തിൽ മാത്രമേ ഇത് കാണുന്നുള്ളൂ. കാരണം വിജാതീയ മാതാപിതാക്കളിൽ നിന്നും ജനിച്ച ലൂക്ക പ്രധാനമായും തന്റെ സുവിശേഷം എഴുതിയത് വിജാതിയ ക്രൈസ്തവർക്കു വേണ്ടിക്കൂടിയാണ്. അതുകൊണ്ട് പുള്ളിയുടെ സുവിശേഷത്തിൽ വിജാതിയനായ സമരിയാക്കാരൻ ഉൾപ്പെടെ പലരും ഹീറോകൾ ആണ്.
HISTORICAL BACKGROUND
ആരാണ് സമരിയാക്കാർ?
സോളമൻ രാജാവിനുശേഷം രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ വടക്കൻ സാമ്രാജ്യത്തെ ( Northern Kingdom- Israel) ഒരു പട്ടണമാണ് സമരിയ. പിന്നീട് അസിറിയക്കാർ ഈ പട്ടണം (northern kingdom) പിടിച്ചെടുക്കുകയും മറ്റു പല ദേശങ്ങളിൽ നിന്നും ഉള്ള ആളുകളെ അവിടെ കൊണ്ടുവന്ന പാർപ്പിക്കുകയും ചെയ്തു. തത്ഫലമായി ആ ഭാഗത്തെ യഹൂദരുടെ Idendity and Purity നഷ്ടപ്പെട്ടു. അതുകൊണ്ട് അവരെ തങ്ങളുടെ കൂടെ ചേർക്കാൻ തെക്കൻ ദേശത്തെ(യൂദായ) യഹൂദർ തയ്യാറായിരുന്നില്ല. പിന്നീട് യഹൂദർ ജെറുസലേം ദേവാലയം പുതുക്കിപ്പണിയുമ്പോൾ ഈ സമരക്കാർ അതിനു സഹകരിക്കാൻ തയ്യാറായി വന്നെങ്കിലും അവരെ കൂട്ടത്തിൽ ചേർത്തില്ല. യഹൂദർ ജറുസലേമിൽ ദേവാലയം പണിതപ്പോൾ സമറിയക്കാർ ഗരേസിം മലമുകളിൽ (Mount Garazim) അവരുടെ ദേവാലയം പണിയും ചെയ്തു. പിന്നീട് ഇതു തകർക്കപ്പെട്ടു എങ്കിലും ഈശോയുടെ കാലത്തും യഹൂദരും സമറിയക്കാരും തമ്മിലുള്ള ശത്രുത നിലനിന്നിരുന്നു.
Interpretation
1. ജാതി ചോദിക്കരുത്... പറയരുത് ...
നാടു മുഴുവനും ജാതിയെ കുറിച്ചുള്ള ചർച്ചകളാണ് . തങ്ങളെ ജാതീയമായി അധിക്ഷേപിച്ചു എന്ന് Boutiqueൽ നിന്നും കാശ് അടിച്ചു മാറ്റിയ സ്ത്രീകളുടെ പരാതി....
നാട്ടിൽ സവർണ്ണ മേൽക്കോയ്മയാണ് എന്ന് റാപ്പാർ വേടന്റെ പരാതി... വേടൻ ജാതി രാഷ്ട്രീയം തിരികെ കൊണ്ടുവരാനായി ശ്രമിക്കുന്നുവെന്ന് ടീച്ചറുടെ പരാതി.... ജാതി സെൻസസ് ഉടൻ നടപ്പിലാക്കുമെന്നു രാഷ്ട്രീയ പാർട്ടികൾ ളുടെ നിലവിളികൾ...⬛ നമ്മുടെ സമൂഹത്തിൽ മറന്നുപോയ ജാതി വ്യവസ്ഥ മറനീക്കി പുറത്തു വരുന്ന കാലത്തിലാണ് നാം ജീവിക്കുക . ഈ ജാതി രാഷ്ട്രീയം നമ്മുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്.
സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം അപരനെ സഹായിക്കാനായി അവൻറെ ജാതിയും കുലമോ മതമോ തിരക്കേണ്ടതില്ല എന്നതാണ്. യഹൂദ കുലജാതനായ (എന്ന് പറഞ്ഞാൽ നമ്മുടെ ഭാഷയിൽ സവർണ്ണനായ) ഈശോയാണ് സമരിയ( വിജാതീയ്) കുലത്തിൽപ്പെട്ട എന്നു പറഞ്ഞാൽ അവർണ്ണനായ വ്യക്തികളോട് വളരെ അടുത്തു ഇടപെടുന്നത്. സമറിയക്കാരുടെ പട്ടണത്തിലൂടെ അവിടുന്ന് കടന്നു പോകുന്നു. സമറിയക്കാരി സ്ത്രീയിൽ നിന്നും അവൻ വെള്ളം വാങ്ങി കുടിക്കുന്നു. ഇന്നത്തെ സുവിശേഷത്തിലും ഈശോ സമരിയക്കാരൻ കാണിക്കുന്ന നന്മയെ ഉയർത്തി കാണിക്കുന്നു . എന്ന് പറഞ്ഞാൽ നാമെല്ലാവരും ഏതു ജാതിയിലോ മതത്തിലോ വർഗ്ഗത്തിലോ ദേശത്തിലോ ഭാഷയിലോ പെട്ടവനാകട്ടെ മനുഷ്യജാതിയിൽ പെട്ടവരാണ് മനുഷ്യകുലത്തിലെ അംഗങ്ങമാണ് . അത് മറന്നു പോകരുത്. ആ സർവ്വ ലോക മാനവികത ഉയർത്തിപ്പിടിക്കാനായിഈശോ പറഞ്ഞ ക്ലാസിക്കൽ ഉപമയാണ് സമറിയാക്കാരന്റെ ഉപമ. മുറിവേറ്റ് കിടന്ന മനുഷ്യന്റെ ജാതിയോ മതമോ നോക്കാതെ സമറിയാക്കാരൻ അവനു സഹായം ചെയ്തു . എന്നതുപോലെ അപരനെ അവന്റെ ആവശ്യങ്ങളിൽ സഹായിക്കുക.
*2. Frattelli Tutti(എല്ലാരും സഹോദരർ)*
ഇമ്മടെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസിദ്ധമായ ചാക്രിക ലേഖനമാണിത്. (ഒന്ന് വായിക്കുന്നത് നല്ലതാണ് കെട്ടോ. ആ പേരൊക്കെ ആൾക്കാരുടെ അടുത്തു പറഞ്ഞേക്കു, അവരും ഒന്നു ഞെട്ടട്ടെ...) അതിൽ പുള്ളിക്കാരൻ ചർച്ച ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വിഷയം ഈ സമരിയക്കാരന്റെ ഉപമയെ ചുറ്റിപ്പറ്റിയാണ്. പാപ്പ പറയുന്നത് ഇകാരമാണ്: മുറിവേറ്റ യഹൂദനെ സഹായിക്കുന്നത് അവന്റെ ശത്രുവായ സമരിയാക്കാരനാണ് . കാരണം മുറിവേറ്റുകിടക്കുന്നവൻ തന്റെ സഹോദരനാണ് എന്ന് തിരിച്ചറിയാൻ ആ സമരിയക്കാരനായി. "നമ്മളെല്ലാവരും പരസ്പരം സഹോദരരാണ്". ഈ ഒരു ഒരു ചിന്ത ( ചിന്താ ജെറോം അല്ല കെട്ടോ) വളർത്തിയെടുക്കുന്ന നല്ലതാണ്. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും ഇടവകയുടെയും കുടുംബയൂണിറ്റിന്റെയും സംഘടനയുടെയും ഫൊറോനയുടെയും രൂപതയുടെയും അഭിപ്രായങ്ങളുടെയും നിലപാടിന്റെയും തീരുമാനങ്ങളുടെയും പേരിൽ ചേരി തിരിഞ്ഞ് വിദ്വേഷവും വെറുപ്പും പോരാട്ടവും വൈരാഗ്യവും കാത്തുസൂക്ഷിക്കുമ്പോഴും നാമെല്ലാവരും സഹോദരനാണ് എന്നുള്ള സത്യം മറക്കരുത്.
നന്മ ചെയ്യാനായി അതിർ വരമ്പുകൾ വയ്ക്കാതിരിക്കുക. ആർക്കാണ് നമ്മുടെ സഹായം ആവശ്യം അവൻ നമുക്കെതിരെ നിൽക്കുന്നവനാണെങ്കിലും പോലും സഹായിക്കാൻ മനസ്സുണ്ടാവുക. ഈ ഒരു Context ൽ ആണ് അഭയാർത്ഥികളെ സഹോദരങ്ങളായി കണ്ടുകൊണ്ട് അവരെ സ്വീകരിക്കാൻ ഓരോ ക്രൈസ്തവരും ബാധ്യതയുണ്ട് എന്ന് മാർപാപ്പ പറയുന്നത്. പുള്ളിക്കാരൻ ഒന്നു കൂടി പറയുന്നുണ്ട് " Church is a hospital in the battle filed." യുദ്ധമുഖത്തെ ആശുപത്രിയാണ് സഭ. അതായത് മുറിവേറ്റവന് ( അതു ശാരീരികമോ , മാനസികമോ , ആത്മീയമോ ആകട്ടെ) അവനു ആദ്യം first aid കൊടുക്കുക. എന്നിട്ടു മതി അവൻ ക്രിസ്ത്യൻ ആണോ കാത്തോലിക്കൻ ആണോ ഹിന്ദു വാണോ മുസ്ലിം ആണോ അവൻ നമ്മുടെ ഇടവകയാണോ മറ്റേ ഇടവകയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എന്നു ചുരുക്കം.
നമ്മൾ അറിയാതെ
ഒരു വെറുപ്പിന്റെ വേലിക്കെട്ടുകൾ നമുക്കിടയിൽ മുളച്ചു പൊങ്ങുന്നുണ്ട്. ആവശ്യത്തിലധികം രാഷ്ട്രീയ- മത ചേരി തിരിവുകൾ നമുക്കിടയിൽ വന്നു കഴിഞ്ഞു. ആ ബാരിക്കേടുകൾ ചാടിക്കടന്ന് ആവശ്യമുള്ളവരെ സഹായിക്കാനുള്ള ബാധ്യത നമുക്കുണ്ട്. നമ്മുടെ രാഹുൽഗാന്ധി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്: വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിൻറെ കട തുറക്കുവാൻ ആണ് ഞാൻ വന്നിരിക്കുന്നത്" എന്നുവച്ചാൽ എല്ലാവരും സഹോദരരാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക.
3. സമരിയാക്കാരന്റെ 4⃣ പടികൾ
1⃣മുറിവേറ്റ് കിടക്കുന്ന മനുഷ്യനെ അവൻ കണ്ടു .
2⃣ മനസലിഞ്ഞു
3⃣അടുത്തുചെന്നു മുറിവുകൾ വച്ചുകെട്ടി.
4⃣സത്രത്തിൽ കൊണ്ടു ചെന്നു പരിചരിച്ചു.
അതുപോലെ നമുക്ക് ചുറ്റുമുള്ളവരിൽ ആവശ്യക്കാരെ കാണുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ സഹായം ആവശമുള്ളവരെ കണ്ടെത്തുക .ചോരുന്ന കൂരയും പുകയാത്ത അടുപ്പുകൾ നമുക്ക് ചുറ്റും ഉണ്ട് . പക്ഷെ കാണാൻ നല്ലൊരു കണ്ണുവേണം.
മനസലിയുക; മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ അലിയുന്ന ഒരു compassionate heart ഉണ്ടാവുകനല്ലതാണ്. ഈശോയുടെ തിരു ഹൃദയ മാസം കൂടി ആണ് ഇത്.
*അടുത്തു ചെന്നു മുറിവുകൾ വച്ചുകെട്ടുക.*
കഷ്ടപ്പെടുന്ന മനുഷ്യരെ കണ്ടെത്തുക മാത്രമല്ല അവരെ സമീപിക്കാൻ നല്ല മനസ്സ് കാണിക്കുക.
നമുക്ക് ചുറ്റുമുള്ള മുറിവേറ്റ മനുഷ്യരുടെ മുറിവുകൾ- (ശാരീരികം/ മാനസികവും ആത്മീയം ആകട്ടെ) വച്ചു കെട്ടുക.
നമുക്ക് ചുറ്റും പല തരത്തിൽ മുറിവേറ്റവർ ഉണ്ട്. വാക്ക്കൊണ്ട്,/ പ്രവർത്തികൊണ്ട്/ ജലം കൊണ്ട്/ പ്രണയം കൊണ്ട് etc. അവരുടെ മുറിവുകൾ ഉണക്കുക. "Ours is a wounded world; we need a healing touch.."എന്നു പറയാറില്ലേ... അതു തന്നെ കാര്യം.
സത്രത്തിൽ കൊണ്ടുചെന്നാക്കുക
ലോകത്തുള്ള എല്ലാ പ്രശങ്ങളും നമ്മളെകൊണ്ടു തീർക്കാൻ പറ്റില്ല.
ആവശ്യക്കാരെ ആവശ്യമുള്ളിടത്തു എത്തിക്കാൻ ഉള്ള കടമ നമുക്കുണ്ട്. ആശുപത്രി, കൗൺസിലിംഗ് സെൻറർ, സ്കൂൾ, ദേവാലയം, ധ്യാന കേന്ദ്രം etc. അതാണ് ബുദ്ധി.