ശ്ലീഹക്കാലം 02

ശ്ലീഹക്കാലം 02

ശ്ലീഹക്കാലം 2 ഞായർ
യോഹ 16: 12-15

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ.

ഈസ്റ്റർ കഴിഞ്ഞു കഴിഞ്ഞു 5⃣0⃣ ആം ദിവസം പന്തക്കുസ്ത. അതിനു അടുത്ത ഞായറാഴ്ച പ. ത്രിത്വത്തിന്റെ തിരുനാൾ . അത് കഴിഞ്ഞു വരുന്ന വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാൾ ( Corpus Cristi) അത് കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച( പിറ്റേ ദിവസം അല്ല കെട്ടോ) ഈശോയുടെ തിരുഹൃദയ തിരുനാൾ. അതിനടുത്ത ദിവസം ശനിയാഴ്ച മാതാവിൻറെ വിമലഹൃദയ തിരുനാൾ. ഇതാണ് ഒരു ലിറ്റർജിക്കൽ ഓർഡർ.

ക്രൈസ്തവ വിശ്വാസത്തിന്റെ/ ദൈവ സങ്കൽപ്പത്തിൽ കേന്ദ്രമാണ് ആണ് പ .ത്രിത്വ . ദൈവം ഏകനാണെന്നും ഏകദൈവത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഇങ്ങനെ മൂന്ന് വ്യക്തികൾ (persons) ഉണ്ട് എന്നുള്ള വിശ്വാസം.

BIBLICAL BACKGROUND

ബൈബിൾ - പഴയ നിയമം

പഴയ നിയമത്തിൽ
യഹൂദർ ഏകദൈവ വിശ്വാസികൾ ആണ് എങ്കിലും ഒരു ബഹു ദൈവ സങ്കല്പം ചിലപ്പോഴെങ്കിലും കാണാൻ പറ്റും. Eg:1 . ഉല്പത്തി 1⃣8⃣ആം അദ്ധ്യായത്തിൽ 3⃣ ദൈവദൂതന്മാർ അബ്രഹാമിനെ സന്ദർശിക്കുന്നു. Eg. 2. ഉല്പത്തി 1⃣: 2⃣6⃣ ൽ "നമുക്ക് (Plural) നമ്മുടെ ഛായയിലും സാദൃശ്യത്തിലും...."

പുതിയ നിയമം
സുവിശേഷങ്ങളിൽ ഈശോയുടെ ഞാനസ്നാന സമയത്ത് പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രത്യക്ഷപ്പെടുന്നു. പിന്നെ
ഈശോ മിഷൻ പ്രവർത്തനത്തിനായി ശിഷ്യന്മാരെ അയക്കുമ്പോൾ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ സ്നാനം നൽകാൻ ആവശ്യപ്പെടുന്നു. (മത്തായി 28:20)

പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ Trinitarian Formula പലയിടത്തായി കാണാം.
"കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ" (2 കോറി 13 :13 ).
സഭാപിതാക്കന്മാരുടെ ‍എഴുത്തുകളിൽ ത്രിത്വം എന്നതിനു തുല്യമായ 'ത്രിനിത്താസ്' എന്ന ഗ്രീക്ക് പദം ആദ്യമായി ഉപയോഗിച്ചത് തെർത്തുല്യൻ എന്ന ദൈവശാസ്ത്രജ്ഞൻ ആണ്. ( അതിനു മുൻപ് തിയൊഫിലസ് 'ത്രയാസ്' എന്ന പദം ഉപയോഗിച്ചിരുന്നു. പക്ഷെ ക്രെഡിക്ട മുഴുവൻ
തെർത്തുലന് പോയി) ഇതിൽ നിന്നാണ് പിന്നീട് TRINITY യുടെ ഉൽഭവം.

ദൈവം ഒന്നാണ്. ദൈവത്തിൽ മൂന്നു ആളുകൾ . ഒരു സ്വഭാവം/ പ്രകൃതം(NATURE) ആണെങ്കിലും
3⃣ വ്യക്തികൾ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് . പിതാവ് പുത്രനിലും പരിശുദ്ധാത്മാവിലും പുത്രൻ പിതാവിലും പരിശുദ്ധതാവിലും പരിശുദ്ധ ആത്മാവ് പിതാവിലും പുതനിലും പൂർണമായി കുടികൊള്ളുന്നു.

Interpretation

* 1. എല്ലാം എനിക്ക് മനസിലാകില്ല

ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാന അപകടമായിരുന്നു ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്ത. ലണ്ടനിലേക്ക് പറന്നുയർന്ന AI 171വിമാനം ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ചു കത്തിയമർന്ന് യാത്രക്കാരും ക്രൂസും തകർന്നു വീണ ഹോസ്റ്റലിലെ കുട്ടികളും അടക്കം 300 നു അടുത്തു ആളുകൾ മരിച്ചിരിക്കുന്നു. ഇത് കാണുകയും കേക്കുകയും ചെയ്യുന്ന നമ്മുടെ മനസിൽ ഉയരുന്ന ഒരു ചോദ്യം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതാണ്. ഇത് മാത്രമല്ല ഏതു ദുരന്തം വരുമ്പോഴും ഇങ്ങനെ ചില സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉദിക്കും. എന്തുകൊണ്ടാണ് ഇവർക്ക് ഇങ്ങനെ സംഭവിച്ചത് ? എന്താ ദൈവം ഇതൊന്നും കാണുന്നില്ലേ? എന്നൊക്കെ. ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം ഞാൻ പറയുന്ന കാര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ നിങ്ങൾക്ക് കഴിയില്ല എന്നതാണ്.

അതായത് ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ സംഭവങ്ങളുടെയും പിന്നിലുള്ള ദൈവിക പദ്ധതി ഉൾക്കൊള്ളാനും ഗ്രഹിക്കുവാനും പരിമിതനായ മനുഷ്യന് പറ്റില്ല എന്നു തന്നെ. നമ്മൾ എത്ര ചിന്തിച്ച് തല പുണ്ണാക്കിയാലും എന്തുകൊണ്ട് ചില കാര്യങ്ങൾ ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളതിന് വ്യക്തവും കൃത്യവുമായ ഒരു മറുപടി നമുക്കില്ല. അതുകൊണ്ട് ചില കാര്യങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ ആകില്ല എന്ന് അംഗീകരിക്കുക എന്നുള്ളതാണ് പ്രധാന കാര്യം.

എന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളാണ്. സത്യത്തിന് ത്രിത്വം എന്ന് പറയുന്ന രഹസ്യവും അപ്രകാരം തന്നെ. അത് പൂർണമായി മനസിലാക്കാനോ ഉൾക്കൊള്ളുവാനോ പരിമിതമായ മനുഷ്യബുദ്ധിക്ക് സാധിക്കില്ല. അഗസ്തിനോസിന്റെ പഴയ കഥ തന്നെ ഉദാഹരണം. ഏത്...? കക്ക കൊണ്ട് കടൽ വറ്റിക്കാൻ നോക്കിയ കുഞ്ഞിന്റെ അവസ്ഥ. ഏതാണ്ട് അത്തരമൊരു സാഹസം ആയിരിക്കും ത്രിത്വരഹസ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുക എന്നുള്ളതും.

ഈ ത്രിത്വം എന്നത് സാമാന്യ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ ആയിട്ട് അത്ര എളുപ്പമുള്ള കാര്യമല്ല കെട്ടോ.. ത്രിത്വൈക ദൈവസങ്കല്പം ഒരു ത്രികോണം എന്നുള്ള രീതിയിലോ അല്ലേൽ H2O വെള്ളം, നീരാവി, ഐസ് എന്നിങ്ങനെ മൂന്ന് രൂപത്തിൽ പ്രത്യക്ഷമാകുന്നു എന്നൊക്കെ ഉദാഹരണത്തിന് വേണ്ടി മാത്രം പറയാം എന്നു മാത്രം. അല്ലെങ്കിൽ
പിന്ന ഒരു ആറ്റത്തിൽ ന്യൂട്രോൺ , പ്രോട്രോൺ, ഇലക്ട്രോൺ എങ്ങനെ 3 particle ഉണ്ട്. ഒന്നു മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു എന്നോ അതുമല്ലെങ്കിൽ Mathamatics ന്റെ ഭാഷയിൽ പറഞ്ഞാൽ (ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്ക് ആണല്ലോ) 1×1×1=1
എന്നൊക്കെ പറഞ്ഞു പ. തൃത്വത്തെ explain ചെയ്യാം. എന്നാലും അതിനും ഒരു പൂർണ്ണത ഇല്ല. എന്നു വച്ചാൽ എത്ര വിരിക്കാൻ ശ്രമിച്ചാലും അതിനും അപ്പുറം നിൽക്കുന്നു തൃത്വയ്ക ദൈവ സങ്കൽപ്പം.

*2. കൂട്ടായ്മയുടെ ദൈവം*

വിമാന അപകടമാകട്ടെ മറ്റേത് ദുരന്തമാകട്ടെ സംഭവിക്കുമ്പോഴുമുള്ള ഒരു നല്ല കാര്യം എന്നു പറയുന്നത് കുറെ നല്ല മനുഷ്യന്മാർ എല്ലാവരും ഒന്നിച്ചു വരുന്നു രക്ഷാ പ്രവർത്തനം നടത്താൻ ശ്രമിക്കുന്നു എന്നുള്ളതാണ്. പ്രളയത്തിന്റെ സമയത്തും ഉരുൾപൊട്ടലിന്റെ സമയത്തും കേരളത്തിൽ അത് പ്രകടമായി നമ്മൾ കണ്ടതാണ് . (ചില പാഷണത്തിലെ ക്രിമികൾ എവിടെയും ഉണ്ട് കെട്ടോ. അത് വിട്). ജാതി മത ലിംഗ കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് ദുരന്തമുഖത്തേക്ക് ഒരുമിച്ച് ഇറങ്ങുന്നു. ആൾക്കൂട്ടം പെട്ടെന്ന് ഒരു കൂട്ടായ്മയായി മാറുന്നു എന്നുള്ള കാഴ്ച .

നമ്മുടെ ദൈവ സങ്കൽപ്പത്തിന്റെ ഏറ്റവും വലിയ സവിശേഷത ദൈവം എന്ന് പറയുന്നത് ഒരു നല്ല കൂട്ടായ്മയാണ്. ദൈവം നല്ല കൂട്ടായ്മയാണ് . അതുകൊണ്ട് നല്ല കൂട്ടായ്മകൾ എവിടെയുണ്ടോ അവിടെ ദൈവിക സാന്നിധ്യമുണ്ട് എന്ന് നിസംശയം പറയാം. അത്തരം കൂട്ടായ്മകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കുറച്ചുകൂടി ഒക്കെ കൂട്ടായ്മയ്ക്ക് വേണ്ടി പരിശ്രമിക്കുക.
ഒറ്റക്കല്ല, ഒരുമിച്ചാണ് നാം വളരേണ്ടത്. "No one is safe until everyone..." എന്നൊക്കെ പറയാറില്ലേ..അതു തന്നെ കാര്യം. വീട്ടിൽ , ഇടവകയിൽ , കുടുംബ യൂണിറ്റിൽ, നാട്ടിൽ ഒരു കൂട്ടയ്മ വളർത്തുക. ആദിമ ക്രൈസ്തവർക്ക് ഉണ്ടായിരുന്ന ഒരു ഗുണം ഈ കൂട്ടായ്മയാണ്. "അവര്‍ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നു."
(അപ്പ. പ്രവര്‍ 2 : 42) നമ്മുക്ക് ഇല്ലാതെ പോകുന്നതും ഈ കൂട്ടായ്മയാണ്
വ്യക്തികൾ, കുടുംബങ്ങൾ, മതങ്ങൾ തമ്മിലുള്ള ഐക്യം/ കൂട്ടായ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലം ആണ് ഇത് . നമ്മുടെ കൂട്ടായ്മകൾ വെറും ആൾക്കൂട്ടമായി ചുരുങ്ങി കൊണ്ടിരിക്കുന്ന കാലം. ആൾക്കൂട്ടത്തിൽ എല്ലാവരും പരസ്പരം അപരിചിതർ ആണ് . ഉത്സവം ,പെരുന്നാൾ, ചന്ത, തിയറ്റർ, അപകടം നടന്ന സ്ഥലം എല്ലായിടത്തും ആൾക്കൂട്ടമാണ്. പരസ്പരം പരിചിതമായ കൂട്ടായ്മകൾ വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം.

3. സത്യത്തിൻറെ പൂർണ്ണത

ആത്മാവിൻറെ ഒരു സവിശേഷതയായി പറയുന്ന കാര്യം അവൻ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ നയിക്കും എന്നുള്ളതാണ്. നമ്മുടെ ഈ കാലഘട്ടത്തിലെ ഒരു പ്രശ്നം ഏതാണ് സത്യം ഏതാണ് അസത്യം എന്ന് തിരിച്ചറിയാൻ വലിയ പാടാണ്. അസത്യങ്ങളെ അർദ്ധ സത്യങ്ങളായും അർദ്ധ സത്യങ്ങളെ സത്യങ്ങളായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശരിയും തെറ്റും വിവേചിച്ചറിയാൻ വലിയ ബുദ്ധിമുട്ടാണ്. അതിനു പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മെ സഹായിക്കും. ആത്മാവ് നമ്മെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കും എന്നാണ് പറയുന്നത്. പലപ്പോഴും നമ്മുടെ നാട്ടിലും വീട്ടിലും സഭയിലും നടക്കുന്ന പ്രശ്നത്തിന്റെ പ്രധാനപ്പെട്ട കാരണം പൂർണ സത്യങ്ങൾ അറിയാത്തതും മനസ്സിലാക്കാത്തതുമാണ് അതുകൊണ്ട് ഈയിടങ്ങളിലെല്ലാം ആത്മാവിൻറെ നിറവുണ്ടാകുവാനും സത്യത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ നയിക്കാനും പ്രാർത്ഥിക്കാം. നമ്മൾ അറിഞ്ഞത് മാത്രമല്ല ശരി അത് മാത്രമല്ല പൂർണ്ണമായ ശരി എന്ന് തിരിച്ചറിയാനും അംഗീകരിക്കാനും ഉള്ള ഒരു വിവേകവും കൂടി ഉണ്ടാവുന്നത് നല്ലതാണ്.