നോയമ്പ്ക്കാലം 01
ഞായര്‍ പ്രസംഗം നോമ്പുകാലം ഒന്നാം ഞായര്‍ മത്തായി 4: 1-11 മരുഭൂമിയിലെ പരീക്ഷ
ആരാധനാക്രമവത്സരത്തിലെ നോമ്പുകാലത്തിലെ ഒന്നാം ഞായറാഴ്ചയാണ് ഇന്ന്. വി. മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത്, ഈശോ ദൈവപുത്രനാണ് എന്ന യാഥാര്‍ത്ഥ്യം സുവിശേഷകന്‍ ഊട്ടിയുറപ്പിക്കുകയാണ്. ഈശോയുടെ ജ്ഞാനസ്‌നാന വേളയില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഈശോയെപ്പറ്റിയുള്ള പിതാവായ ദൈവത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ നാം കാണുന്നുണ്ട്. ''ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' (മത്തായി 3:17). പിശാചിന്റെമേല്‍ വിജയം വരിച്ച് സകല തിന്മകളുടെയും ആധിപത്യം തകര്‍ത്ത് ദൈവപുത്രനായ ഈശോ, തന്നിലൂടെ പൂര്‍ത്തിയാകേണ്ട രക്ഷാകരപദ്ധതി ആരംഭിക്കുവാനായി ഒരുങ്ങുന്നു. ഓരോ പ്രലോഭനത്തിന്റെ വേളയിലും അവയുടെമേല്‍ വിജയം വരിക്കുന്ന ഈശോയില്‍ അവിടുത്തെ ദൈവപുത്രസ്ഥാനമാണ് തെളിഞ്ഞുവരിക.
ജ്ഞാനസ്‌നാന വേളയില്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഈശോയുടെമേല്‍ ഇറങ്ങിവന്നു. തുടര്‍ന്ന് വചനം പറയുന്നത്: ''അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവ് മരുഭൂമിയിലേയ്ക്ക് നയിച്ചു." പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിനായി ദൈവാത്മാവാണ് ഈശോയെ മരുഭൂമിയിലേയ്ക്കു നയിക്കുന്നത്. ഒരുപക്ഷേ, ഇതൊരു വിരോധാഭാസമായി തോന്നാം. പരീക്ഷകളും പരീക്ഷണങ്ങളും എല്ലാ ജീവിതങ്ങളിലുമുണ്ടാകും. അപ്പോള്‍, നമ്മെ നയിക്കുന്ന ദൈവാത്മാവ് നമ്മുടെ കൂടെയുണ്ടെന്ന സത്യം നാം മറക്കരുത്. ദൈവാരൂപിയുടെ നിയന്ത്രണത്തിന് നാം സ്വയം വിട്ടുകൊടുക്കണം.
നാല്‍പതു ദിവസത്തെ ഉപവാസം കഴിഞ്ഞപ്പോള്‍ യേശുവിന് വിശന്നു. മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യമാണ് ഭക്ഷണം. വളരെ സ്വാഭാവികമായ ആഗ്രഹമാണ് വിശപ്പ്. നമ്മുടെ ഏറ്റവും പ്രാഥമികമായ ആവശ്യത്തിന്മേലാണ് പലപ്പോഴും പ്രലോഭനങ്ങള്‍ ആരംഭിക്കുക. ആദിമാതാപിതാക്കള്‍ക്കുണ്ടായ പ്രലോഭനവും പഴത്തിനു വേണ്ടി - ഭക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു. അങ്ങനെ ഭക്ഷണം മൂലം പാപത്തില്‍ വീണ മനുഷ്യനെ രക്ഷിക്കാന്‍ അവൻ സ്വയം ഭക്ഷണമായി - അപ്പമാകാന്‍ വന്നവനാണ് ഈശോ. അപ്പമാകാന്‍ വന്ന ഈശോയുടെ തന്നെ ആദ്യത്തെ പ്രലോഭനം കല്ലിനെ അപ്പമാക്കാന്‍ - ആത്മീയതയെ സ്വന്തം സുഖസൗകര്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കുമുള്ള മാര്‍ഗ്ഗമാക്കാനുള്ള പ്രലോഭനം.
നമ്മുടെയൊക്കെ ആത്മീയജീവിതത്തില്‍ ഒരു പരിശോധന നടത്താനുള്ള ക്ഷണമാണ് ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങളെ ധ്യാനിക്കുന്നതുവഴി തിരുസഭ നമുക്ക് നല്‍കുക. നമ്മുടെ ജീവിതങ്ങളിലെ പ്രലോഭനസാഹചര്യങ്ങളെ നാം തിരിച്ചറിയണം. അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് നാം ഇന്ന് ആരംഭിക്കുന്ന നോമ്പുകാലം. ജീവിതത്തില്‍ മാറ്റേണ്ടവയെ മാറ്റാന്‍ നമുക്ക് സാധിക്കണം. ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് ഞാന്‍ ചെയ്യുന്നതെന്ന വി. പൗലോസ് അപ്പസ്‌തോലന്റെ വചനം നമ്മെ സംബന്ധിച്ച് ശരിയാണ്.
ഒരുവന്‍ സുഹൃത്തിനോട് ചോദിച്ചു: "എന്താ നിന്റെ ചെവി പൊള്ളിയിട്ടുണ്ടല്ലോ?"
അയാള്‍ പറഞ്ഞു: "എന്തുചെയ്യാനാ, തുണി ഇസ്തിരിയിട്ടു കൊണ്ടിരുന്നപ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. ഫോണ്‍ ആണെന്നു കരുതി തേപ്പുപെട്ടിയാണ് ചെവിയില്‍ വച്ചത്."
അപ്പോള്‍ സുഹൃത്ത് ചോദിച്ചു: "മറ്റേ ചെവിയും പൊള്ളിയിട്ടുണ്ടല്ലോ?"
അയാള്‍ പറഞ്ഞു: "ആ ദ്രോഹി പിന്നെയും ഫോണ്‍ വിളിച്ചു."
പ്രിയപ്പെട്ടവരേ, ആഗ്രഹം ഫോണെടുക്കാനാണെങ്കിലും എടുക്കുന്നത് അയണ്‍ ബോക്‌സ്. നമ്മുടെയൊക്കെ ജീവിതങ്ങളിലും വ്യക്തമായ ബോധ്യത്തോടെ നല്ല തീരുമാനങ്ങളെടുക്കുവാനും പാപങ്ങളും പ്രലോഭനങ്ങളുമൊക്കെ നമ്മിലേല്‍പ്പിക്കുന്ന പൊള്ളലുകളില്‍ നിന്ന് വിമുക്തരാകാനും നോമ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. മനുഷ്യരുടെ മുമ്പില്‍ കഴിവ് തെളിയിക്കാനും ആദരവും പ്രശസ്തിയുമൊക്കെ നേടാനുമുള്ള പ്രലോഭനമാണ് രണ്ടാമത്തേത്. മരണത്തിന്റെ മൂന്നാം നാള്‍ അടക്കപ്പെട്ട കല്ലറയില്‍ നിന്ന് മഹത്വീകൃതനായി ഉയര്‍ത്ത യേശുവാണ് ദേവാലയഗോപുരത്തിന്റെ മുകളില്‍നിന്നും ചാടാന്‍ തയ്യാറാകാഞ്ഞത്. കഴിവുകളെ തന്റെ കാര്യസാധ്യത്തിനുവേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കണമെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
ആരാധിക്കേണ്ടത് ദൈവത്തെയാണെന്നും ദൈവത്തെ മാത്രമാണെന്നുമാണ് അവസാനത്തെ പ്രലോഭനത്തെ കീഴടക്കിയ ഈശോ പ്രഖ്യാപിക്കുന്നത്. ജീവിതത്തില്‍ ദൈവത്തെക്കാളുപരി സമ്പത്തിനും വസ്തുവകകള്‍ക്കും സുഖസൗകര്യങ്ങള്‍ക്കുമൊക്കെ പ്രാധാന്യം കൊടുക്കുമ്പോള്‍ യേശുവിന്റെ പാതയില്‍ നിന്നും നാം വഴിമാറുന്നു. ഈശോയുടെ ജീവിതത്തില്‍ ഈ പ്രലോഭനങ്ങള്‍ ഉണ്ടായെങ്കില്‍ നമ്മുടെ ആത്മീയജീവിതത്തിലും പ്രലോഭനങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. അവയെയൊക്കെ വിജയിച്ചു മുന്നേറണമെങ്കില്‍ ആത്മീയജീവിതത്തില്‍ ചില തിരഞ്ഞുനോക്കലുകള്‍ കൂടിയേ തീരൂ. പിന്നോട്ടുകൂടി തിരിഞ്ഞുനോക്കിയാലേ നമ്മുടെ സഞ്ചാരത്തിന്റെ ഗതി നമുക്ക് വ്യക്തമാകൂ.
ഒരു ഗ്രാമത്തിലെ നമ്പൂതിരിയുടെ ആഗ്രഹമായിരുന്നു ആനപ്പുറത്ത് കയറുക എന്നത്. അങ്ങനെയിരിക്കെ ഒരു ആന ആ ഗ്രാമത്തിലൂടെ വരികയും നമ്പൂതിരിക്ക് ആനപ്പുറത്ത് കയറാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍, ആനപ്പുറത്ത് കയറിയ ആഹ്ളാദം മൂലം, ആന മുമ്പോട്ടുപോകുമ്പോള്‍ മുമ്പോട്ട് ഇരിക്കുന്നതിനു പകരം പുറകിലേയ്ക്ക് തിരിഞ്ഞാണ് നമ്പൂതിരി ഇരുന്നത്. ഇതുകണ്ട എല്ലാവരും നമ്പൂതിരിയോട് പറഞ്ഞു, തിരിഞ്ഞിരിക്ക് എന്നാലെ ആനയെ നിയന്ത്രിക്കാന്‍ സാധിക്കൂ. ഇതുകേട്ട നമ്പൂതിരി പറഞ്ഞു "ഞാന്‍ തിരിയില്ല വേണമെങ്കില്‍ ആന തിരിയട്ടെ."
പ്രിയപ്പെട്ടവരേ, നോമ്പുകാലം തിരിഞ്ഞുനോക്കാനും സാഹചര്യങ്ങളെ പഴിക്കാതെ സ്വയം തിരുത്താനും മാറാനുമുള്ള അവസരവും ഓര്‍മ്മപ്പെടുത്തലുമാണ്. നോമ്പുകാലത്തിലൂടെ നമ്മുടെ ജീവിതങ്ങളെ ഒന്നുകൂടി ആത്മശോധന ചെയ്ത് ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ജോബിന്‍ കോലോത്ത്
www.lifeday.in
നോമ്പ് ഞായറാഴ്ച -1
ലൂക്കാ 4:1-13
പേതൃത്ത
പേതൃത്ത എന്ന വാക്കിനർത്ഥം 'അവസാനിപ്പിക്കൽ' , തിരിഞ്ഞു നോക്കൽ എന്നെല്ലാമാണ്. നമ്മുടെ ആഘോഷങ്ങൾക്ക് താത്കാലികമായി ഒന്നു അവസാനിപ്പിക്കുക. ഒരു അർധവിരാമമിടുക അതാണ് ഈ ദിവസ സൂചന. കാരണം നാളെ മുതൽ പ്രശ്‌ചിത്തിന്റെയും പരിഹാരത്തിന്റെയും ദിനങ്ങൾ ആരംഭിക്കുകയായി.
OT Background
ഇസ്രേയേൽ ജനത്തിന്റെ പ്രലോഭനങ്ങളും ഈശോയുടെ പ്രലോഭങ്ങളുമായി വളരെ സാമ്യം ഉണ്ട്.
. ഇസ്രയേൽ ജനം- ചെങ്കടൽ കടക്കുന്നു.
ഈശോ- ജോർദാൻ നദിയിൽ മുങ്ങി കഴിഞ്ഞു.
. ഇസ്രയേൽ- വർഷം അലഞ്ഞു
ഈശോ- ദിവസം ഉപവാസിച്ചു
. ഇസ്രായേൽ ജനം ( മരുഭൂമിയിൽ (Wilderness)
ഈശോ- മരു ഭൂമിയിൽ ( wilderness)
ആദ്യ വായനയുടെ പുറപ്പാടിന്റെ പുസ്തകത്തിലെ മോശ ദൈവത്തോടൊപ്പം മലമുകളിൽ ദിവസം പ്രാർത്ഥനയിൽ ചെലവഴിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ്.
രണ്ടാം വായനയിൽ പ്രഭാഷ പുസ്തകത്തിന് കർതൃ ശുശ്രൂഷയ്ക്ക് പുറപ്പെടുമ്പോൾ പ്രലോഭനങ്ങൾ നേരിടാൻ ഒരുങ്ങിക്കൊള്ളുക എന്നുള്ള പ്രഭാഷകൻറെ ഓർമ്മപ്പെടുത്തലാണ്.
മൂന്നാം വായയിൽ ഹെബ്രായ ലേഖനത്തിൽ മഹാപുരോഹിതനായി ക്രിസ്തു മനുഷ്യരോട് തന്നെ സാദൃശ്യനാക്കി എന്നും അവൻ പരീക്ഷിക്കപ്പെട്ടത് കൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ രക്ഷിക്കുവാൻ അവന് സാധിക്കുന്നു എന്നും ഓർമപ്പെടുത്തുന്നു. ഇതെല്ലാം വിരൽചൂണ്ടുന്നത് സുവിശേഷത്തിലെ ഈശോയുടെ ദിവസത്തെ ഉപവാസവും തുടർന്ന് വരുന്ന പ്രലോഭകന്റെ പരീക്ഷണവും ആണ്.
st temptation :
ഇസ്രായേൽ: ഭക്ഷണത്തിന് വേണ്ടി യുള്ള മുറവിളി
ഈശോ-വിശപ്പ് ആകുന്ന പ്രലോഭനം
nd temptation- ഇസ്രായേൽ : വെള്ളം കിട്ടാതെ ദൈവത്തെ പരീക്ഷിക്കുന്നു.
ഈശോ:- ദൈവത്തെ പരീക്ഷിക്കാനുള്ള വെല്ലുവിളി.
rd temptation
ഇസ്രയേൽ : കാള കുട്ടിയെ ആരാധിക്കുന്നു
ഈശോ : സാത്തനെ ആരാധിക്കാൻ പറയുന്നു.
Difference;-.
ഇസ്രായേൽ ജനം ഇതിൽ ലും വീണു പോകുന്നു. ഈശോ പ്രലോഭനത്തെയും അതിജീവിക്കുന്നു.
എന്നു വച്ചാൽ ശരിക്കും ഈശോയുടെ ജീവിതത്തിൽ ഈ സംഭവങ്ങൾ ഉണ്ടായോ എന്നു ചോദിച്ചാൽ.... പക്ഷെ സുവിശേഷകന്മാർ ഉദേശിച്ച കാര്യം അവർ ഈ വിവരണത്തിലൂടെ സാധിച്ചു....
Interpretation
. ഈശോ ചെയ്ത ഏറ്റവും വലിയ അത്ഭുതം
ഈശോ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതാണ് എന്ന് ചോദ്യത്തിന് ദൈവശാസ്ത്രജ്ഞന്മാർ നൽകുന്ന മറുപടി എത്രയേറെ അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ളവൻ തനിക്ക് വേണ്ടി ഒരു അത്ഭുതവും ചെയ്തില്ല എന്നുള്ളതാണ് ഏറ്റവും വലിയ അത്ഭുതം എന്നാണ്. അഞ്ചപ്പം കൊണ്ട് പേരെ ഊട്ടിയവൻ അപ്പം പേർക്ക് പകുത്തു കൊടുത്തവൻ ശിഷ്യന്മാര് വിശന്നപ്പോൾ ഗോതമ്പ് കതിര് പറിച്ചു തിന്നുന്നതിന് ന്യായീകരിച്ചവൻ വിശപ്പിന്റെ വില നന്നായി അറിയാവുന്നവൻ എന്നിട്ടും അവൻ തനിക്ക് വിശന്നപ്പോൾ ആ വിശപ്പ് സഹിച്ചുനിന്നു എന്നുള്ളതാണ് .
സാത്താൻ പറഞ്ഞ എല്ലാ കാര്യങ്ങളുംഈശോക്കു ചെയ്യാമായിരുന്നിട്ടും അവൻചെയ്തില്ല. നമ്മുടെ സന്തോഷത്തിനും സുഖത്തിനുമായി നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ (ഭക്ഷണം, online entertainments, bad habits etc.) ചെയ്യാതിരിക്കാൻ/ ഉപേക്ഷിക്കാൻ ഈ നോബ് കാലം നമ്മെ ഓർമിപ്പിക്കുന്ന. നമുക്ക് അർഹതപ്പെട്ടതും അനുവദനീയമായ ചില കാര്യങ്ങളൊക്കെ വേണ്ട എന്ന് വയ്ക്കുന്നതിലാണ് നോമ്പു കാലത്തിന്റെ സവിശേഷത. പൗലോസ് ശ്ലീഹ പറയുന്നതുപോലെ "എല്ലാം എനിക്ക് നിയമനുസൃതമാണ്. എന്നാൽ എല്ലാം പ്രയോജനകരമല്ല." അനുവദനീയമായതും എന്നാൽ പ്രയോജനകരമല്ലാത്തതുമായ ചില സ്വകാര്യ സന്തോഷങ്ങളെ വേണ്ട എന്ന് വെക്കുക എന്നതാണ് നോമ്പുകലത്തെ വെല്ലുവിളി. അതു ഭക്ഷണം ആകട്ടെ യാത്രകൾ ആകട്ടെ സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങളുടെ ഉപയോഗം ആകട്ടെ അങ്ങനെ ചില സന്തോഷങ്ങളോട് 'NO' പറയാനായി ഈ നോമ്പുകാലം പ്രയോജനപ്പെടുത്താം
. വാക്കാണ് ജീവൻ നൽകുന്നത്
ഭക്ഷണത്തെക്കാൾ ഒരാളുടെ ജീവൻ നിലനിർത്തുന്നതു ചില വാക്കുകൾ ആണ്. അതു ദൈവത്തിന്റെ ആകാം മനുഷ്യരുടെ ആകാം. വെറുതെ തിന്നാൻ മാത്രം കൊടുത്തത് കൊണ്ടു മാത്രം കാര്യം ഇല്ല എന്നു ചുരുക്കം. നല്ല വാക്ക് കുടുംബത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ പറ്റണം.
നാവ് തീ ആണെന്നും തീ ഭവനം കത്തി ചാമ്പലക്കും എന്നൊക്കെ യാക്കോബ് ശ്ലീഹ വെറുതെ പറയുന്നതല്ല.
മറ്റൊരാൾക്ക് ജീവൻ /ഊർജം നൽകുന്ന വാക്കെങ്കിലും നമ്മുടെ വായിൽ നിന്ന് വരാറുണ്ടോ?? സങ്കടമുള്ള കൂട്ടുകാരന്റെ കൂടെ തട്ടുകയിൽ പോയി food അടിച്ചപ്പോൾ നീ വാങ്ങി കൊടുത്ത പൊറോട്ടയല്ല , മറിച്ചു പറഞ്ഞ ഡയലോഗ് ആയിരിക്കു അവന്റെ ജീവിതം പിടിച്ചു കയറ്റിയത് എന്നു ചുരുക്കം. It is not the food but the word sustains the life.
മനുഷ്യനു ജീവിക്കാൻ പ്രേരണ നൽകുന്ന നല്ല വാക്കുകൾ നാവിൽ നിന്നു പുറപ്പെടുവിക്കാൻ ഈ കാലത്തു പരിശ്രമിക്കുക.
. പ്രലോഭനങ്ങൾ മൂന്നു തരം
കർത്താവിന്റെ പോലെ തന്നെ ഒരു മനുഷ്യൻ നേരിടേണ്ടിവരുന്ന പ്രലോഭങ്ങളെ ഏറെക്കുറെ മൂന്നായി തിരിക്കാം
A. ഭക്ഷണത്തിന്റെ അഥവാ ശരീരത്തിന്റെ:
സാധാരണക്കാരായ മനുഷ്യർ വീണു പോകുന്നത് ശരീരത്തിന്റെ ചില വിശപ്പുകൾ ശമിപ്പിക്കാൻ വേണ്ടിയുള്ള പ്രലോഭനത്തിൽ ആണ്. അത് പല രീതിയിൽ ആകാം. ഭക്ഷണ മേശയിലെ ആർത്തിയും കൂട്ടുകെട്ടുകളിൽ കുടി കമ്പനിയും അതുമല്ലെങ്കിൽ രസമുള്ള കാഴ്ചകൾ പങ്കു വയ്ക്കുന്ന ആസക്തിയും അങ്ങിനെ എന്തുമാകാം... അതിനു വീഴാതിരിക്കുക എന്നതാണ് ഈ നോമ്പ് കാലത്തെ വലിയ വെല്ലുവിളി . പൗലോസിന്റെ വാക്കുകൾ ഓർക്കുക
"ആത്‌മാവില് ആരംഭിച്ചിട്ട് ഇപ്പോള് ശരീരത്തില് അവസാനിപ്പിക്കുവാന്മാത്രം ഭോഷന്മാരാണോ നിങ്ങള്?
ഗലാത്തിയാ :
നമ്മൾ പൗലോസ് ഉദേശിക്കും പോലെ അത്ര മണ്ടന്മാർ അല്ല അല്ലേ....?? ശരീരത്തിന്റെ ചില വിശപ്പുകളെ ഈ നോമ്പ് കാലത്തു ഒന്നു നിയന്ത്രിക്കാം നോക്കാം.
B. എടുത്തു ചാട്ടത്തിന്റെ പ്രലോഭനം.
കാര്യം വിശ്വാസത്തിൻറെ പ്രതീകമായിട്ടുള്ള ദേവാലയത്തിന്റെ മുകളിലാണ് കർത്താവ് നിൽക്കുന്നത് എങ്കിലും താഴേക്ക് ചാടാനുള്ള യുക്തി രഹിതമായ ഉപദേശത്തെ പുള്ളി വേണ്ട എന്ന് വയ്ക്കുന്നുണ്ട്. എന്ന് വെച്ചാൽ വിശ്വാസത്തിൻറെ കാര്യത്തിൽ ആണെങ്കിലും ഒരല്പം യുക്തി അത്യാവശ്യമാണ് എന്ന് ചുരുക്കം. യുക്തിക്ക് നിരക്കാത്ത ഉപദേശങ്ങളെയോ പ്രവർത്തികളെയോ ഒരു പരിധിവിട്ട് ചെവി കൊടുക്കേണ്ട. തവളയെ കല്യാണം കഴിച്ചാൽ മഴപെയ്യും, ധ്യന കേന്ദ്രത്തിലെ പത്രം അരച്ച് ചമ്മന്തി ആക്കി കഴിച്ചാൽ അസുഖം മാറും. നരബ ലി അർപ്പിച്ചാൽ ഐശ്വര്യം വരും. കന്യകയെ പരിണയിച്ചാൽ ദീർഘായുസ്സ് ലഭിക്കും എന്നിങ്ങനെയുള്ള പൊള്ളയായ വാക്കുകൾ വിശ്വസിച്ച് എടുത്ത് ചാടുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട് എന്നതല്ലേ സത്യം
തന്നെ കുഴിയിൽ ചാടിക്കാനുള്ള സാത്താന്റെ സൂത്രത്തെ കർത്താവ് nice ആയി അങ്ങട് ഒഴിവാക്കി. (അവൻ ആരാ മോൻ...) കാരണം ചില എടുത്തു ചാട്ടങ്ങൾ അപകടത്തിലേക്ക് ആണെന്ന് കർത്താവിനു നന്നായി അറിയാമായിരുന്നു. ചിലപ്പോഴെങ്കിലും യാതൊരു യുക്തിയുമില്ലാത്ത എടുത്തുചാട്ടങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ നമ്മൾ വീണുപോകുന്നു. അതു ചിലപ്പോൾ ചില പ്രതികരണ ശൈലികൾ ആകാം, മറുപടികൾ ആകാം തീരുമാനങ്ങൾ ആകാം നിലപാടുകൾ ആകാം ... നമ്മൾ എടുക്കുന്ന തീരുമാങ്ങളും നിലപാടുകളും പ്രതികരണങ്ങളും പെട്ടെന്നുള്ള വികാരത്തിന്റെ പുറത്തുള്ള ചില എടുത്തു ചാട്ടങ്ങൾ ആകരുത് എന്നു ചുരുക്കം. ഒരു തോറ്റ ത്തിന് ചാടി കഴിഞ്ഞു പിന്നെ ഒരു മാലഖയ്ക്കും രക്ഷിക്കാൻ കഴിയാത്ത വിധം അഗാധ ഗർത്തങ്ങളിൽ പതിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.
C. അധികാരത്തിനു വേണ്ടിയുള്ള പ്രലോഭനം അധികാരം നേടിയെടുക്കാനും അതു നിലനിർത്താനും പിന്തുടരുവാനും ഏതൊരാൾക്കും ആഗ്രഹം കാണും. അതിപ്പ കുടുംബയൂണിറ്റ് പ്രസിഡൻറ് ആയാലും ശരി അങ് അമേരിക്കൻ പ്രസിഡൻറ് ആയാലും ശരി. അധികാരം എപ്പോഴും ഒരു പ്രലോഭന സാധ്യതയാണ്. അതിൽ നിന്നും അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്.
അതു നേടിയെടുക്കാനും നില നിർത്താനും കൈമാറ്റം ചെയ്യാനുമുള്ള അമിതമായ ആവേശം ഒട്ടും നല്ലതല്ല.. ഒരു കയ്യകലം അധികാരത്തോട് പുലർത്തുക
തല തിരിഞ്ഞ ചിന്ത
പ്രലോഭങ്ങളെ മൂന്നായിട്ട് തിരിക്കാം ഒന്ന് ശരീരത്തിന്റെ ചില വിശപ്പുകൾക്ക് വേണ്ടിയുള്ള പ്രലോഭനം (ബ്രഹ്മചര്യത്തിനു എതിര്). രണ്ടാമത് സമ്പത്തും സ്ഥാനവും അധികാരവും സ്വന്തമാക്കാനുള്ള പ്രലോഭനം എന്ന് പറഞ്ഞാൽ (ദാരിദ്ര്യത്തിന്റെ എതിര്) പിന്നെ എടുത്തു ചാട്ടത്തിന്റെ പ്രലോഭനം (അനുസരണത്തിനു എതിര്)
കർത്താവ് ഈ പ്രലോഭനങ്ങളെ നൈസായി തരണം ചെയ്യുന്നു . അവന്റെ പിൻഗാമികൾ ആകട്ടെ അത്തരം പ്രലോഭനങ്ങളിൽ വീണ്ടും വീണ്ടും വീണു കൊണ്ടേയിരിക്കുന്നു. എന്താല്ലേ...?? മനുഷ്യനല്ലേ പുള്ളെ...!!!