കൈത്താകാലം 04
കൈത്താക്കാലം
4⃣ ഞായർ മർക്കോസ് 7: 1-13
Biblical and Historical Background
പലസ്തീന് പുറത്ത് താമസിക്കുന്ന വിജാതീയ ക്രിസ്ത്യാനികൾക്ക് വേണ്ടിയിട്ടാണ് മർക്കോസ് സുവിശേഷം എഴുതിയത്. അതുകൊണ്ടാണ് അവർക്ക് അത്ര പരിചയമില്ലാത്ത യഹൂദ പാരമ്പര്യങ്ങളെ പുള്ളി നല്ല പോലെ വിവരിക്കുന്നത്. മാത്രമല്ല 'കൊർബാൻ' എന്നുള്ള ഹീബ്രു വാക്ക് ഉപയോഗിക്കുമ്പോൾ അതിന്റെ അർത്ഥവും കൂട്ടത്തിൽ പറഞ്ഞിരിക്കുന്നു.
പഴയനിയമത്തിലെ ലേവി പുസ്തകം 11- 15 അധ്യായങ്ങളിൽ യഹൂദരുടെ ശുദ്ധീകരണ നിയമങ്ങൾ ഡീറ്റെയിൽ ആയിട്ട് കൊടുത്തിട്ടുണ്ട്. യഹൂദർ, പ്രതേകിച്ചു ഫരിസേയർ ഇവ വള്ളി പുള്ളി തെറ്റാതെ പാലിക്കാൻ ശ്രമിച്ചിരുന്നു. ഇതിനുപുറമേ തങ്ങളുടെ പൂർവിക പാരമ്പര്യങ്ങളും മോശയുടെ നിയമത്തേക്കാൾ Strict ആയി ഇവർ പാലിച്ചു പോന്നു. (നിയമാവർത്തന പുസ്തകത്തിലും ലേവിയുടെ പുസ്തകത്തിലും ഇത്തരത്തിലുള്ള നിയമങ്ങളുടെ Detali Explanation കാണാം)
1. ഈശോയും പാരമ്പര്യങ്ങളും
കാര്യം ശരിയാണ് ഈശോ യഹൂദരുടെ പല പാരമ്പര്യങ്ങളെയും എതിർക്കുന്നുണ്ടെങ്കിലും പൂർണമായും അവയെ തള്ളിക്കളയുന്നില്ല. കാരണം ഈശോയും യഹൂദ നിയമങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഒരു പരിധി വരെ വിധേയമാക്കപ്പെട്ട് ജീവിച്ച മനുഷ്യൻ ആണ്. ഉദാഹരണം ഈശോ യഹൂദനിയമത്തിന് വിധേയമായി പരിച്ഛേദനം ചെയ്തിട്ടുണ്ട്, ദേവാലയത്തിൽ തിരുനാളിന് പോയിട്ടുണ്ട്, സാബത്തു അനുഷ്ഠിച്ചിട്ടുണ്ട്,സിനഗോഗിൽ പ്രാർഥിച്ചിട്ടുണ്ട്. അതേസമയം അനാവശ്യമായ നിയമങ്ങൾക്കും പാരമ്പര്യങ്ങൾക്കും അമിതപ്രാധാന്യം നൽകുന്ന യഹൂദ- ഫരിസേയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും തള്ളി പറയുകയും ചെയ്തിട്ടുണ്ട്. സ്വാർത്ഥ താൽപര്യങ്ങൾക്കായി നിയമങ്ങളെയും പാരമ്പര്യങ്ങളെയും വളച്ചൊടിക്കുകയും മനുഷ്യനെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ജീവിതരീതിയെ ഈശോ എതിർക്കുന്നുമുണ്ട്. മനുഷ്യന്മാർക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്ന പാരമ്പര്യ അനുഷ്ഠാനങ്ങൾ മാറ്റി കളയാൻ ആയിട്ടാണ് അവിടുന്നു ആവശ്യപ്പെടുന്നത്.
പണ്ട് ഗാന്ധിജി നെഹ്റുവിനോട് ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്. "താങ്കൾ ഇന്ത്യയിൽ ഒരു നിയമം കൊണ്ടുവരുമ്പോൾ ഇവിടുത്തെ പാവപ്പെട്ട മനുഷ്യന് അത് എത്രത്തോളം ഉപകാരം ഉണ്ടാകുന്നു എന്ന് ചിന്തിക്കുക ; അവനു അതു ഉപദ്രവമാണ് ഉണ്ടാക്കുന്നതെങ്കിൽ ആ നിയമം കൊണ്ട് പ്രയോജനമില്ല" എന്ന്. നമ്മുടെ പല പാരമ്പര്യങ്ങളെയും അടിസ്ഥാനം പഴയ സന്യാസിയും പൂച്ചയുടെയും കഥ പോലെയാണെന്ന് അറിയല്ലോല്ലേ..?
ഏത്.....? വലിയ സന്യാസി പൂജ ചെയ്യാൻ സമയത്ത് അദ്ദേഹത്തിൻറെ പൂച്ച അദ്ദേഹത്തെ ശല്യപ്പെടുത്തിയ കാരണം അതിനെ പിടിച്ചു തൂണിൽ ക്കെട്ടിയിട്ടു. കൊച്ചു സന്യാസിമാർ നോക്കുമ്പോൾ വലിയ സന്യാസി പൂജാ സമയത്തു പൂച്ചയെ കെട്ടിയിടുന്നു. ... പിന്നീട് വർഷങ്ങൾ കഴിഞ്ഞു .വലിയ സന്യാസി മരിച്ചു. പൂച്ചയും ചത്തു. കൊച്ചു സന്യാസിമാർ പൂജ ചെയ്യാൻ ആരംഭിച്ചപ്പോൾ ചത്തുപോയ പൂച്ചയ്ക്ക് പകരം അവർ മറ്റൊരു പൂച്ചയെ ⬛വാങ്ങി. അതിനെ തൂണിൽ കെട്ടിയിട്ട് പൂജ ചെയ്യാൻ തുടങ്ങി. തലമുറ വീണ്ടും കഴിഞ്ഞു പോയി. പൂജ ചെയ്യണമെങ്കിൽ പൂച്ചയെ ⬛കെട്ടിയിടണം എന്നുള്ള ചിന്തയായിരുന്നു അടുത്ത തലമുറയ്ക്ക്. പിന്നീട് വരുന്ന തലമുറയാകട്ടെ പൂച്ചയും പൂജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രബന്ധം എഴുതാനും ഡിഗ്രി -ഡോക്ടറേറ്റ് നേടാനും തുടങ്ങി.... ദേ ഇത്രേ ഉള്ളൂ നമ്മുടെ പല കാര്യങ്ങളും.. അതുകൊണ്ട് പഴയ കുഞ്ഞൻ നമ്പ്യാരുടെ വരികൾ ഓർത്താൽ നല്ലതാണ്
"ഇന്നലെ ചെയ്തൊരബദ്ധം
ഇന്നത്തെ ആചാരമതാകാം നാളത്തെ ശാസ്ത്രവുമതാകാം അതുകൊണ്ട് സമ്മതം നൽകായിക രാജൻ ..!!!
2. അധരവും ഹൃദയവും
കാപടനാട്യക്കാർ എന്നാണ് ഈശോ പലപ്പോഴും ഫരിസേയരെ വിളിച്ചിരുന്നത്. 'Hypocrites' എന്ന വാക്ക് 'hypokrition' എന്ന ഗ്രീക്ക് വാക്കിൽ നിന്നു വന്നതാണ്. Acting on the stage or Actor എന്നെല്ലാമാണ് അതിന്റെ അർത്ഥം. പലപ്പോഴും നമ്മുടെ ജീവിതം ഒരു അഭിനയം ആയി മാറുന്നുണ്ടോ എന്നു ചിന്തിക്കുക. തമ്പുരാന്റെ മുന്നിൽ, അധികാരികളുടെ മുന്നിൽ, കൂട്ടുകാരുടെ മുന്നിൽ വേണ്ടപ്പെട്ടവരുടെ മുന്നിൽ വെറും അഭിനയം നടത്തി ജീവിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക്അധഃപതിച്ചു പോയിട്ടുണ്ടോ..? 'Be genuine and be sincere ...' ആളുകൾക്കു എളുപ്പം മനസിലാകും ഏതാണ് Original , ഏതാണ് Dulicate.
അധരം കൊണ്ട് സ്തുതി പാടുകയും ഹൃദയംകൊണ്ട് പരിഹസിക്കുകയും ചെയ്യുന്ന തലമുറ എല്ലാ കാലഘട്ടത്തിലും ഉണ്ട്. അടുത്തിടെ നമ്മുടെ നാട്ടിൽ ക്രൈസ്തവർക്ക് എതിരായിട്ടുള്ള അക്രമങ്ങളെ കുറിച്ചുള്ള ചർച്ചകൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു സംഗതി നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയ നേതൃത്വം⬛ ചിലപ്പോഴൊക്കെ അധരങ്ങൾ കൊണ്ട് നമ്മുക്ക് കട്ട സപ്പോർട്ട് തരുന്നു. അതായത് അവർ നമുക്ക് വേണ്ടി സംസാരിക്കുന്നു... നമ്മെ ആശ്വസിപ്പിക്കുന്നു... നമ്മെ ധൈര്യപ്പെടുത്തുന്നു... അതേ സമയം ഉള്ളിൽ ദേഷ്യവും വൈരാഗ്യവും വെച്ചു കൊണ്ടു നമ്മുടെ നാശത്തിനയുള്ള നിലപാടുകൾ, പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു. അതാണ് ഈശോ പറയുന്നത് അത്തരത്തിലുള്ള കപടനാട്യക്കാർ എല്ലാ കാലഘട്ടത്തിലും എല്ലാ നാട്ടിലുമുണ്ട് അവരെ സൂക്ഷിക്കണം...!
3. 'കൊർബാൻ'
ഈ വാക്കിനർത്ഥം 'വഴിപാട്' എന്നാണ്. എന്തെങ്കിലും ആരെയെങ്കിലും ദേവാലയത്തിൽ 'കൊർബാൻ' ആക്കി മാറ്റിയാൽ പിന്നെ അവരുടെ കാര്യം ദൈവം നോക്കും. തങ്ങൾക്കു ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവ് കിട്ടും എന്ന അവസ്ഥ.
പഴയ നിയമത്തിലെ മോശയുടെ കല്പനകൾ ആയാലും പുതിയ നിയമത്തിന് ഈശോ നൽകുന്ന ഉപദേശങ്ങളിൽ ആയാലും മാതാപിതാക്കന്മാരെ ബഹുമാനിക്കാൻ ആയിട്ട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
അടുത്തകാലത്ത് നമ്മുടെ നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും ഒരു കുലീന സമൂഹത്തിന് ചേർന്നതല്ല.. ലഹരിക്ക് അടിമപ്പെട്ട് അപ്പനെ കൊല്ലുന്ന മകൻ, അമ്മയെ ബലാൽക്കാരം ചെയ്യുന്ന മകൻ, മാതാപിതാക്കളെ അനാഥാലയത്തിൽ ഉണ്ടാക്കുന്ന മക്കൾ, അപ്പൻറെ മൃതദേഹം പോലും വീട്ടിൽ കയറ്റാൻ കൂട്ടാക്കാത്ത മകനും മരുമകളും അങ്ങനെ നീണ്ടു പോകുന്നു... മാതാപിതാക്കന്മാരെ ബഹുമാനിക്കാൻ ആയിട്ട് പഠിക്കുന്നത് നല്ലതാണ്.
എന്തായാലും എന്തെങ്കിലും ന്യായം പറഞ്ഞു കാരന്നവന്മാരെ നോക്കുന്നതിൽ ഒഴിവു നേടാൻ നമ്മുടെ ആളുകൾക്കും താത്പര്യമാണ്. വീട് ചെറുതാണ്. ഇവിടെ യൂറോപ്യൻ ക്ലോസറ്റ് ഇല്ല; ചേട്ടന്റെ വീട്ടിൽ അതുണ്ട്. അവിടെ ആശുപത്രി സൗകര്യം ഉണ്ട് etc. എന്തായാലും നമ്മുടെ കാരന്നവന്മാരെ ബഹുമാനിക്കാൻ ആയിട്ടുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അതു ഇളം തലമുറയെ പഠിപ്പിക്കണം.
പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്‌ചിത്തം ചെയ്യുന്നു.അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്‌ക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും;
കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.
പ്രഭാഷകന്‍ 3 : 4- 6