കൈത്താകാലം 02
കൈത്താക്കാലം
ഞായർ 2⃣
ലൂക്ക 15: 11- 32
BIBLICAL AND HISTORICAL BACKGROUND
ഈശോ പറഞ്ഞ ക്ലാസിക്കൽ ഉപമകളിൽ ഒന്നാണ് ധൂർത്തപുത്രന്റെ ഉപമ. എന്നാൽ ലൂക്ക സുവിശേഷത്തിൽ മാത്രമേ ഇത് കാണുന്നുള്ളൂ. കാരണം ലൂക്കാ പൊതുവെ സുവിശേഷം എഴുതിയത് സമൂഹത്തിന് മുഖ്യധാരയിലേക്ക് എത്തപ്പെടാത്ത വിജാതീയർക്കും, ചുങ്കക്കാർക്കും പാപികൾക്കും ഒക്കെ വേണ്ടിയാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവർ തന്നെയാണ് ലൂക്കായുടെ സുവിശേഷത്തിൽ ഹീറോസ്. ഏതാണ്ട് അങ്ങനെ ഒരാൾ തന്നെയാണ് ഈ ധൂർത്ത പുത്രനും.
INTERPRETATION
1. സുബോധമുള്ളവരാവുക
ധൂർത്ത പുത്രന് സത്യത്തിൽ നഷ്ടപ്പെട്ടത് സുബോധമാണ്. അതുകൊണ്ടാണ് ലൂക്കാ സുവിശേഷകൻ അപ്പോൾ. അവനു സുബോധമുണ്ടായി എന്ന് പറയുന്നത്(15;17, അപ്പോൾ അവൻ അവനിലേക്ക് തിരിഞ്ഞു എന്നൊക്കെയാണ് പുതിയ പഠന ബൈബിളിലെ translation. രണ്ടും. ഏതാണ് ഒന്നു തന്നെ)
സുബോധം നഷ്ടപ്പെട്ട പുത്രന്മാരും പുത്രിമാരും ഉള്ള ഒരു തലമുറയാണ് നമ്മുടേത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ മുമ്പിൽ ബോധം നഷ്ടപ്പെടുന്ന മക്കൾ, കുട്ടികൾ, ചെറുപ്പക്കാരൻ.കൂടി വരുന്നു. Di Addiction സെൻററിൽ വരുന്ന ചെറുപ്പക്കാരുടെയും പെൺകുട്ടികളുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്ന് പറഞ്ഞാൽ സുബോധം വീണ്ടെടുക്കുക എന്നുള്ളതാണ് ചെറുപ്പക്കാർക്ക്/ കുട്ടികൾക്ക് ഉണ്ടാകേണ്ട പ്രധാന ഗുണം . പൗലോസ് ശ്ലീഹാ പറയുന്നുണ്ട്:
"പിശാചു തന്റെ ഇഷ്ടനിര്‍വ്വഹണത്തിനുവേണ്ടി നിങ്ങളെ അടിമകളാക്കിയിട്ടുണ്ടെങ്കിലും സുബോധം വീണ്ടെടുത്ത് ആ കെണിയില്‍നിന്നു രക്ഷപ്പെട്ടേക്കാം.
2 തിമോത്തി 2 : 26
അത്തരത്തിലുള്ള ഒരു വീണ്ടെടുപ്പ്/ രക്ഷപ്പെടൽ നമുക്ക് അനിവാര്യമാണ്
ഈ ദിവസങ്ങളിൽ സന്യാസിമാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന കോലാഹലങ്ങളിൽ, രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നുവന്ന ഒരു വിമർശനം . നമ്മുക്ക് സുബോധം ഉണ്ടാകണം എന്നുള്ളതാണ്. വിശ്വാസികൾക്ക്, നേതൃത്വത്തിന് താൻ ഏത് യജമാനന്റെ തൊഴുത്തിലാണ് വേല ചെയ്യുന്നത് എന്നു തിരിച്ചറിയുകയും അതു ശരിയല്ലെങ്കിൽ തങ്ങൾ നിൽക്കുന്ന ഇടം ശരിയല്ല എന്ന് മനസിലാക്കി മാറി ചിന്തിക്കുവാനും മാറി നടക്കുവാനുള്ള സുബോധം ഉണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ്.. ഞാൻ ആയിരിക്കേണ്ടത്തിൽ അല്ല ഞാൻ ആയിരിക്കുന്നത് എന്നുള്ള ഒരു ബോധം പുത്രന് ഉണ്ടായി. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതായത് ഞാൻ എങ്ങനെയാകണമെന്നോ എവിടെ ആകണമെന്നോ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലും സ്ഥലത്തും ആണോ ഞാൻ ആയിരിക്കുന്നത്?? അങ്ങനെയല്ലെങ്കിൽ ഒരല്പം സുബോധം ഉണ്ടാവുകയും ഒന്ന് തിരിച്ച് നടക്കാനായിട്ടുള്ള വിവേകം ഉണ്ടാവുകയും ചെയ്യുക പ്രധാനപ്പെട്ട കാര്യമാണ് .അതുപോലെ തന്നെ പ്രധാന കാര്യമാണ് നമ്മുടെ യഥാർത്ഥ എതിരാളി ⬛ആരാണ് എന്നു തിരിച്ചറിയാനുള്ള സുബോധമുണ്ടാവുക എന്നുള്ളതും...
ധൂർത്ത പുത്രന്റെ ഉപമയ്ക്ക് കുമ്പസാരവുമായി ബന്ധപ്പെടുത്തി പലരും പറയാറുണ്ട് . ആംഗലേയ സാഹിത്യകാരൻ ജി. ചെസ്റ്റർട്ടൻ കുമ്പസാരത്തെ കുറിച്ചു പറയുന്നത് every confession is coming back to home എന്നാണ് . പറഞ്ഞാൽ വീട്ടിലേക്കുള്ള തിരിച്ചുവരമാണ് ഓരോ കുമ്പസാരവും. ജീവിതത്തിൽ ഒരാൾ ഏറ്റവും കൂടുതൽ നിഷ്കളങ്കതയും വിശുദ്ധിയും ഉണ്ടായിരുന്നത്. ബാല്യത്തിലാണ് , വീട്ടിൽ ആയിരിക്കുമ്പോൾ ആണ്. ആ ബാല്യത്തിന്റെ വിശുദ്ധിയിലേക്ക് മകൻ അപ്പൻറെ സ്നേഹത്തിലേക്ക് തിരിച്ചു വന്നതുപോലെ നമുക്ക് തിരിച്ചു വരാം കുമ്പസാരം എന്ന കൂദാശയിലൂടെ...
2. ധൂർത്ത് + പുത്രൻ= ധൂർത്ത പുത്രൻ
ധൂർത്ത പുത്രൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ധൂർത്താണ് . അതുകൊണ്ടു തന്നെ ആ ഉപമയുടെ പേര് 'ധൂർത്ത പുത്രന്റെ ഉപമ ' എന്നാണ്. അവൻ തന്റെ സമ്പത്ത് എല്ലാം നശിപ്പിച്ചു കളഞ്ഞു എന്നാണ് പറയുന്നത്. അങ്ങനെ വന്നപ്പോൾ ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടാവുകയും അവൻ വലിയ ഞെരുക്കത്തിൽ ആവുകയും ചെയ്തു എന്ന് സുവിശേഷം. പറയുന്നു.
നമുക്ക് പറ്റുന്ന വലിയ മണ്ടത്തരങ്ങളിൽ ഒന്ന് ഈ ധൂർത്താണ്. ആഡംബരത്തിന്റെ, ധൂർത്തിന്റെ ഒരു Culture നമ്മുടെ ഇടയിൽ form ചെയ്തു കഴിഞ്ഞു. നമ്മുടെ താമസം, ഭക്ഷണം, വസ്ത്രം, വാഹനം, വിവാഹ സൽക്കാരങ്ങൾ, പെരുന്നാളുകൾ ,മറ്റു ആഘോഷങ്ങൾ എല്ലാം ധൂർത്തിന്റെയും ആഡംബരത്തിന്റെയും വേദിയായിട്ട് മാറി. നമുക്ക് സംഭവിക്കാനിരിക്കുന്ന ദുരിതം എന്താണെന്ന് വെച്ചാൽ ധൂർത്ത പുത്രന് സംഭവിച്ച അതേ അപകടമാണ്. നമ്മൾ വലിയ
ഞെരിക്കത്തിലാവും. സർക്കരിന്റെ ഔദ്യോഗിക കണക്കനുസരിച്ചു കേരളത്തിലെ ഏറ്റവും കടബാധ്യതയുള്ള സമൂഹം ഇവിടുത്തെ ക്രിസ്ത്യാനികൾ ആണ്. അതിൽ തന്നെ സീറോ മലബാർ ക്രിസ്ത്യാനികളും. കാരണം എന്താ...? നമ്മുടെ ഈ ധൂർത്ത് അല്ലാതെന്ത്?
ഈ ധൂർത്തിനെ ആർഭാടത്തെ ഒന്ന് നിയന്ത്രിക്കുക. വാസസ്ഥലം ആകട്ടെ ഭക്ഷണം ആകട്ടെ, വസ്ത്രം ആകട്ടെ, വാഹനമാകട്ടെ, ഒരല്പം ലാളിത്യം നല്ലതാണ്. പണ്ട് മാമ്മോദീസായിൽ ചോദിക്കുന്ന ചോദ്യം ഓർമ്മ ഉണ്ടാവില്ല. എങ്കിലും പറയാം "സാത്താനെയും അവൻറെ സർവ്വ ആഡംബരങ്ങളും നീ ഉപേക്ഷിക്കുന്നുവോ?
"ഉവ്വ് "
നമുക്ക് വേണ്ടി മറ്റാരോ മറുപടി പറഞ്ഞിട്ടാണ് പള്ളിയിലേക്ക് നമ്മെ കയറ്റുന്നത്.
അതുകൊണ്ടു ഓർക്കുക ആഡംബരങ്ങൾ അതു ഒരു പരിധി കഴിഞ്ഞാൽ പിന്നെ സാത്താന്റെ ആണ്. സമ്പത്തിനോടുള്ള ആസക്തിയാണ് എല്ലാ പാപങ്ങളുടെയും മൂല കാരണം എന്ന് പൗലോസ് പറയുന്നുണ്ട്. ദ്രവ്യസക്തി തന്നെയായ വിഗ്രഹാരാധന എന്നു പൗലോസ് വീണ്ടും പറയുന്നുണ്ട്. എന്ന് പറഞ്ഞാൽ പണത്തിനോടുള്ള ആർത്തി ഒരുതരത്തിലുള്ള വിഗ്രഹ ആരാധനയാണ് എന്നുകൂടി തിരിച്ചറിയുക.
3.മൂത്ത പുത്രൻ സിൻഡ്രം (Elder Son Sydrome)
ഉപമയിലെ സ്നേഹനിധിയായ അപ്പൻ ആകാൻ മാത്രം യോഗ്യത നമുക്കില്ല. എന്നാൽ ധൂർത്ത പുത്രൻറെ അത്ര വഷളത്തരവും പലപ്പോഴും നമ്മുടെ കയ്യിലില്ല. എങ്കിലും കഥയിലെ മൂത്ത പുത്രനുമായിട്ട് ചില സാമ്യതകൾ ചിലപ്പോഴെങ്കിലും നമ്മുടെ സ്വഭാവത്തിൽ വരാറുണ്ട് .
അസൂയ: അനിയൻ നന്നായി വന്നപ്പോൾ അവനെ സ്വീകരിക്കാനും അംഗീകരിക്കാനും കൂട്ടാക്കാത്ത ഒരു മനോഭാവം . അതായത് മറ്റൊരാളിൽ കാണുന്ന നന്മ അംഗീകരിക്കാനായിട്ടുള്ള ഒരു വിഷമം. ചെറിയ അസൂയ (Holy Sin) എന്നൊക്കെ പറയാം. നമ്മുടെ ഒരു പ്രശ്നമാണ് ഇതാണ് . നമ്മളെക്കാൾ നല്ലതായി ആരും ഉണ്ടാകാൻ പാടില്ല. തന്നേക്കാളും വലുതായി ആരും വളർന്നു വരാനും അനുവദിക്കില്ല. ഏത്...? പഴയ പെരുന്തച്ചന്റെ പോലെ... കാര്യം മോൻ ആയാൽ പോലും തന്നെക്കാൾ വലുതാവുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഒരു ഉളി വീഴ്ത്തി അവൻറെ കഴുത്ത് ഛേദിച്ച പഴയ കഥക്ക് എപ്പോഴും പ്രസക്തി ഉണ്ട്.അത്തരമൊരു അസൂയ മനോഭാവം നമ്മുടെ സ്വഭാവത്തിൽ ഉണ്ടാവാം
കോപം
രണ്ടാമതായി അവൻ കോപിച്ചു അകത്തു കയറാൻ വിസമ്മതിച്ചു എന്നൊക്കെയാണ് പറയുന്നത് . മാതാപിതാക്കളോട് അയൽക്കാരോട് അധികാരികളോട് വല്ലാത്ത വിദ്വേഷവും വെറുപ്പും വെച്ച് പുലർത്തുന്ന ഒരു മനോഭാവം നമ്മിൽ ഉണ്ടാകാം. അപ്പൻ അനിയനെ സ്വീകരിച്ചു എന്നുള്ളത് ഒരു നല്ല കാര്യമാണ് എങ്കില്‍ കൂടിയും അത് സ്വീകരിക്കാനോ അംഗീകരിക്കാനും കൂട്ടാക്കാതെ അപ്പനോട് തർക്കിച്ച് കോപിച്ച് നിൽക്കുന്ന വ്യക്തി . ദേഷ്യം എന്നുള്ള മനോഭാവം ചിലപ്പോഴൊക്കെ നമ്മുടെ സ്വഭാവത്തിലും വന്നു പോയിട്ടുണ്ടായിരിക്കും. അകാരണമായി തട്ടിക്കയറുന്ന മോശമായ വാക്കുകൾ ഉപയോഗിക്കുന്ന ശാരീരികമായി കയ്യേറ്റം നടത്തുന്ന സ്വഭാവം വന്നു പോയിട്ടുണ്ടോ?
അഹങ്കാരം: മറ്റൊരു കാര്യം അവനവൻറെ അഹംഭാവമാണ്. അതായത് താൻ നല്ലതാണെന്നും തന്റെ അനിയൻ ചീത്തയാണ് എന്നുമുള്ള ചിന്ത. നമ്മിലൊക്കെ സംഭവിക്കാവുന്നതാണ് ഞാൻ ചെയ്തതും പറഞ്ഞതും പ്രവർത്തിച്ചതും ശരി അത് മാത്രം ശരി. ഞാൻ പിടിച്ചു മുയലിന് മൂന്നു കൊമ്പു എന്നുള്ള അവസ്ഥ. അതുകൊണ്ട് ഞാൻ മിടുക്കൻ നല്ലവൻ , എനിക്കെതിരെ പ്രവർത്തിക്കുന്നവൻ ആകട്ടെ മോശക്കാരൻ എന്നുള്ള ചിന്ത. ഇതൊരു മുത്തപുത്രന്റെ മനോഭാവമാണ് ഉദ്ദേശിക്കുന്നത്.
ഇത്തരത്തിലുള്ള മൂത്ത പുത്രൻ സ്വഭാവം ഒന്നു മാറ്റി പിടിക്കുന്നത് നല്ലതാണ്.
അപര വിദ്വെഷം
കഥയിലെ മൂത്ത പുത്രൻ യഹൂദരെയും ധൂർത്ത പുത്രൻ വിജാതീയരെയും ആണ് represent ചെയ്യുന്നത്. ഈശോ ഈ കഥ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കാൾ ലൂക്ക, ലൂക്കയുടെ ഈശോ അന്ന് നില നിന്നിരുന്ന ഒരു സാമൂഹിക തിന്മയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്.അതായത് യഹൂദ ക്രിസ്ത്യാനികളും വിജാതീയ ക്രിസ്ത്യാനികളു തമ്മിലുള്ള അന്തരം അന്നുണ്ടായിരുന്നു. ലൂക്ക യുടെ ഈശോ അതിനെയാണ് മറികടക്കാൻ ശ്രമിക്കുന്നത്.
ഈ ദിവസങ്ങളിലെ കന്യാസ്ത്രീകളുടെ മതം മാറ്റവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പലതായിരുന്നു. പ്രധാനമായിട്ടും ക്രൈസ്തവർ താഴ്ന്ന വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റുന്നു എന്നുള്ളതാണ് ഒരു ആരോപണം. അതിനിടയിൽ കേട്ട ഗൗരവമായ സംഗതി സാമൂഹികമായ ഉന്നമനത്തിനു വേണ്ടി മതം മാറിയ പലരും പുതിയ വിശ്വാസത്തിലും അവഗണന നേരിട്ടു എന്നുള്ളതാണ്. അത്തരം ഒരു സാഹചര്യത്തിൽ അവർ വീണ്ടും പഴയ വിശ്വാസത്തിലേക്ക് (ഒരു ഘർ വാപസി) തിരിച്ചുപോകാൻ ഒരുങ്ങുകയാണ് പോലും.
ലൂക്കാ സുവിശേഷകനിലെ ഉപമ ആരംഭിക്കുമ്പോൾ ധൂർത്ത പുത്രനാണ് വില്ലൻ . എങ്കിലും കഥ അവസാനിക്കുമ്പോൾ അത് മൂത്ത പുത്രനിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചിലപ്പോഴെങ്കിലും നമ്മുടെ വിശ്വാസ സമൂഹത്തിനും വിശ്വാസികൾക്കിടയിൽ ഉയർന്നവൻ, താഴ്ന്നവൻ, കഴിവുള്ളവൻ, കഴിവില്ലാത്തവൻ പാരമ്പര്യ ക്രിസ്ത്യാനി മാർഗം കൂടിയ ക്രിസ്ത്യാനി, സത്യ ക്രിസ്ത്യാനി ,ദളിത് ക്രിസ്ത്യാനി, കളർ ഉള്ളവൻ, കളർ ഇല്ലാത്തവൻ , സവർണ്ണർ, അവർണ്ണൻ, ഇരുത്തൻ, വരത്തൻ എന്നിങ്ങനെയുള്ള വേർതിരിവുകൾ വന്നിട്ടുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കഥ അവസാനിക്കുമ്പോൾഅപകടം പിടിച്ച സാഹചര്യത്തിലേക്ക് വന്നുപ്പെടുന്നത് മൂത്ത പുത്രനാണ് അല്ലാതെ ധൂർത്ത പുത്രനല്ല. അതുകൊണ്ട് ഒരു മൂത്ത പുത്രന്റെ സ്വഭാവം നമ്മിൽ ഒളിച്ചിരിക്കുന്നു ഉണ്ടെങ്കിൽ അതൊന്നു മാറ്റി പിടിക്കുക. എല്ലാവരെയും സ്വീകരിക്കാനും ഉൾക്കൊള്ളാനും സ്വയം പഠിക്കുക.