ഏലിയാ-സ്ളീവാ-മൂശ – 09: പ്രപഞ്ചശക്തികളുടെമേല്‍ അധികാരം- Matthew 8:23-34
ഏലിയ- സ്ലീവ- മൂശാക്കാലം ഞായർ 9
മിഷൻ ഞായർ
മത്തായി 10:1-15
മിഷൻ ഞായർ അല്പം ചരിത്രം
1926 ൽ പയസ് XI മൻ മാർപ്പാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നല്കുവാനായി എല്ലാവർഷവും ഒക്ടോബർ മാസത്തെ അവസാന ഞായറാഴ്ചയ്ക്ക് തൊട്ടുതലേ ഞായറാഴ്ചയാണ് മിഷൻ ഞായറായായി ആചരിച്ചു വരുന്നത്.
1. നമ്മൾ മിഷനറിമാർ
ഈ മിഷൻ എന്ന വാക്കിന്റെ അർത്ഥം ' അയക്കുക' 'To Send '. പിതാവ്‍ തന്റെ സന്ദേശവുമായി പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു . പുത്രൻ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശിഷ്യരെ ലോകം മുഴുവൻ സുവിശേല വേലക്കായി അയച്ചു. ആ വേല തുടരുവാൻ ഒരു ക്രിസ്താവനും ഉത്തരവാദിത്തമുണ്ട്.
വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് സഭ അടിസ്ഥാനപരമായി ഒരു മിഷനറിയാണ് എന്നാണ് ( Ad Gentes 2). ആദ്യ കാലത്തു യൂറോപ്പിലെ സഞ്ചാരികൾ ലോകം എങ്ങും പോയപ്പോൾ അവർ കണ്ടെത്തിയ ദേശങ്ങളിലെല്ലാം മിഷണറിമാരെ കൊണ്ടു പോവുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു. അങ്ങനെ മിഷൻ വളർന്നു. എന്തായാലും സുവിശേഷം പങ്കുവെക്കുക എന്നുള്ളതാണ് സഭയുടെ പ്രഥമമായ ലക്ഷ്യം.
2. വിരുന്നിന് ക്ഷണിക്കുക
"പോയി , എല്ലാവരെയും വിരുന്നു ക്ഷണിക്കുന്നു" ( മത്തായി 22:9)
ഈ വർഷത്തെ മിഷൻ സൺഡേയുടെ ആപ്തവാക്യമായിട്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഭാഗമാണിത്. സജ്ജമാക്കിയ വിരുന്നിലേക്ക് യജമാനൻ ആളുകളെ വിളിക്കുന്നതാണ് വചനഭാഗം. സത്യത്തിൽ ഒരു വിരുന്നിലേക്കുള്ള ക്ഷണം തന്നെയാണ് മിഷൻ. എന്താണ് സുവിശേഷപ്രഘോഷണം എന്നതിന് അസീസി പുണ്യാളൻ പറയുന്നത് 'ഒരു യാചകൻ തനിക്ക് എവിടെ നിന്ന് അപ്പം കിട്ടിയെന്ന് മറ്റൊരു യാചകനോട് പറയുന്നതാണ് അതെന്നാണ്. ക്രിസ്തു ഒരുക്കുന്ന വിരുന്നിന്റെ സമൃദ്ധിയിലേക്ക് മറ്റൊരാളെ ക്ഷണിക്കുക അതാണ് യഥാർത്ഥത്തിൽ സുവിശേഷപ്രഘോഷണം എന്ന് പറയുന്നത്. വിരുന്നുശാലയിൽ സ്ഥലം ധാരാളം ഉള്ളതിനാൽ ഇടവഴികളിലും ഊടു വഴികളിലും പോയി ആളുകളെ കൂട്ടി കൊണ്ടു വരാൻ യജമാനൻ പറയുന്നുണ്ട്. എന്നു വച്ചാൽ ഇനിയും സുവിശേഷം അറിയാത്ത ഒരു പാട്
ദേശങ്ങൾ ഇനിയുമുണ്ട്. അവിടെ സുവിശേഷം അറിയിക്കാനുള്ള ഉത്തരവാദിത്തമുണ്ട.
"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്നാണ ( മാർക്കോ 16:15)
ഈശോ നമുക്ക് നൽകിയ ആ ഉത്തരവാദിത്വം നിറവേറ്റുവാനുള്ള കടമ നമുക്കുണ്ട്. . അടിസ്‌ഥാനപരമായി മാമ്മോദീസ വെള്ളം തലയിൽ വീണ ഓരോ ക്രൈസ്തവനും ഒരു മിഷനറി ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക.
സുവിശേഷ പ്രഘോഷണത്തെകുറിച്ചു വി. ഫ്രാൻസിസ് അസീസി പറയുന്നതാണ് "ജീവിതത്തിൽ ഉടനീളം സുവിശേഷം പ്രസംഗിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക." (Preach Gospel at all times ,.Use words if necessary")
എന്നു വച്ചാൽ സുവിശേഷ പ്രഘോഷണത്തിന് വലിയ അറിവോ വാക്ക് ചതുര്യമോ ലോക സഞ്ചാരമോ ആവശ്യമില്ല എന്നർത്ഥം. ഒരു കോൺവെന്റിന്റെ നാല് ചുമർ കെട്ടുകൾക്ക് ഉള്ളിൽ നിന്നും അധികം പുറത്തു പോകാത്ത വി. കൊച്ചു ത്രേസ്യ പുണ്യാളത്തിയെ ആണ് പിന്നീട് ലോകമെബാടുമുള്ള മിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥയായി സഭ പ്രഖ്യാപിച്ചത്. അതായത് നമ്മുടെ ജീവിത സാക്ഷ്യമാണ് സഭയുടെ മിഷനറി പ്രവർത്തനത്തിന് എരിവ് പകരുന്നത്. അതാണ് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നത് "ആകർഷണമാണ് ഏറ്റവും വലിയ പ്രഘോഷണം" ( Attraction is the Best Proclamation). ഇമ്മടെ ജീവിതവും പെരുമാറ്റവും സ്വഭാവവും കണ്ടുകൊണ്ട് ഒരാളെയെങ്കിലും ക്രിസ്തുവിലേക്ക് ക്രിസ്തു മാർഗത്തിലേക്ക് ആനയിക്കാൻ പറ്റിയാൽ അതാണ് ഏറ്റവും വലിയ സുവിശേഷം പ്രഘോഷണം.
3.ദാനമായി കിട്ടി ദാനമായി കൊടുക്കുക
സുവിശേഷത്തിൽ ഈശോ ആവശ്യപ്പെടുന്ന ഒരു കാര്യം ഇതാണ് ദാനമായിട്ട് നമുക്ക് ലഭിച്ചത് മറ്റുള്ളവർക്ക് ദാനമായിട്ട് നൽകുന്നതിൽ മടി കാണിക്കരുത്. ഇതു തന്നെ പൗലോസ് ശ്ലീഹാ കുറച്ചുകൂടി വ്യക്തമായി ചോദിക്കുന്നു
"നിനക്ക് എന്തു പ്രത്യേക മാഹാത്‌മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?
(1 കോറി 4 : 7)
മിഷ്യൻ പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന വ്യക്തികൾക്ക് കഴിയും വിധം ദാനം ചെയ്യാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനും ഉണ്ട് . ആഗോള കത്തോലിക്കാ സഭയുടെ 40%വും മിഷൻ പ്രവർത്തന മേഖലകളാണ് . പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ഈ മിഷനറി പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കണം. താരതമ്യേന സമ്പന്നരായ കോറിന്ത് സഭയിൽ നിന്നും സാമ്പത്തിക സഹായം ശേഖരിച്ചു ജെറുസലേമിലേക്ക് അയക്കാൻ പൗലോസ് ശ്ലീഹ തന്നെ പറയുന്നുണ്ട്. എന്നുവച്ചാൽ നമ്മുടെ ഇല്ലായ്മയിൽ നിന്നു പോലും സഭയുടെ മിഷനറി പ്രവർത്തനങ്ങൾക്സംഭാവന നൽകാൻ നമുക്കവണം എന്നർത്ഥം. നമ്മുടെ ഒരു മോട്ടർ ഷെഡ്ഡ് പണിയുന്ന പൈസ മതി പല മിഷൻ പ്രദേശങ്ങളിലും ഒരു പള്ളി പണിയാൻ . അതുകൊണ്ടു ലോകമെബാടുമുള്ള മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കുക കഴിയുന്ന വിധം അവരെ സാമ്പത്തികമായി സഹായിക്കുക അതില് പിശുക്കു കാണിക്കരുത്. നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്തമാണ് നമുക്ക് വേണ്ടി അവർ ചെയ്യുന്നത്. അതുകൊണ്ട് ഇത്തവണത്തെ മിഷൻ ഞായർ കവറും ലേലം വിളിയും ഉൽപ്പന്ന പിരിവും ഒട്ടും മോശമാക്കരുത്. എന്നു ചുരുക്കം.