ഏലിയാ-സ്ളീവാ-മൂശ 05
ഏലിയാ സ്ലീവ മൂശക്കാലം
ഞായർ 5
മത്തായി 20: 1-16
Historical Background
(മത്തായിയുടെ) ആദിമ സഭയിൽ നേരത്തെ തന്നെ യഹൂദ ക്രിസ്ത്യാനികളും (നേരത്തെ വന്നവർ) വിജാതീയ ക്രിസ്ത്യാനികളും (വൈകി വന്നവർ) തമ്മിൽ ഒരു അകൽച്ച ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും യജമാനന് ( ദൈവം) ഒരുപോലെ ആണെന്നും രണ്ടു പേർക്കും തുല്യവേതനം (സ്വർഗ്ഗരാജ്യം ) ലഭിക്കുമെന്നാണ് മത്തായി പറയാൻ ശ്രമിക്കുന്നത്. ഇരുക്കൂട്ടർക്കു ഇടയിലുള്ള വേർതിരിവ് അവസാനിപ്പിക്കാനാണ് പുള്ളിക്കാരൻ ഈ ഉപമയിലൂടെ ശ്രമിക്കുന്നതും.
Interpretation
3 മൂല പാപങ്ങൾ
1. മോഹം × അടക്കം
തങ്ങൾക്ക് കൂടുതൽ ലഭിക്കുമെന്ന് ആദ്യം വന്നവർ വിചാരിച്ചു (മോഹിച്ചു).
അവരുടെ (അതി) മോഹമാണ് അവരെ കൂടുതൽ നിരാശരാക്കിയത് ആശകൾ ആണ് ( മോഹം)എല്ലാ ദുഃഖത്തിനും കാരണമെന്നാണ് ബുദ്ധൻ പറഞ്ഞത്. അമിതമായ expectation ഒന്നിനെക്കുറിച്ചും ആരെക്കുറിച്ച് ഇല്ലാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ജോലിക്ക് സ്ഥാനക്കയറ്റം കിട്ടും, പരീക്ഷയിൽ നല്ല മാർക്ക് കിട്ടും, വിദേശത്തേക്ക് വിസ ഉടൻ ശരിയാകും, അടുത്ത മാറ്റത്തിൽ നല്ല പള്ളി കിട്ടും , മെത്രാൻ അച്ചൻ എന്നെ ഉടൻ പഠിക്കാൻ വിടും... എന്നിങ്ങനെയുള്ള ഉള്ള നമ്മുടെ അമിത expectations പലപ്പോഴും നമ്മെ നിരാശരാക്കുന്നു.
ആവശ്യത്തിൽ കൂടുതൽ ആഗ്രഹിക്കുന്നത് തെറ്റില്ല . പക്ഷേ ആഗ്രഹത്തിനും ഒരു പരിധി വയ്ക്കണം. അതല്ലെങ്കിൽ അത് നമ്മെ കൂടുതൽ നിരാശരാക്കിയേക്കാം . (അതി)മോഹം മൂല പാപങ്ങളിൽ പെട്ടതാണ്. അതിനെ ഒന്ന് നിയന്ത്രിക്കുന്നതിൽ തെറ്റില്ല. ഒരല്പം അടക്കം ജീവിതത്തിൽ പാലിക്കുന്നത് നല്ലതാണ്. മോഹിച്ചത് കിട്ടിയില്ലെങ്കിൽ പരാതിയായി , പരിഭവമായി... ഉപമയിൽ കാണുന്നതും അതാണ്
"അതു വാങ്ങുമ്പോൾ അവർ വീട്ടുടമസ്ഥനു എതിരെ പിറുപിറുത്തു തുടങ്ങി."
നമ്മൾ മോഹിച്ചത് നമുക്ക് കിട്ടിയില്ലെങ്കിൽ പിന്നെ ആകെ പ്രശ്‌നമായി.... സഭയിലെയും രാഷ്ട്രീയത്തിലെയും പല പ്രശ്നഹൾക്കും കാരണം ഈ (അതി) മോഹം എന്ന മൂല പാപം ആണെന്ന് തോന്നുന്നു. അതുകൊണ്ടു 'അടക്കം' എന്ന പുണ്യം അഭ്യസിക്കുക.
ഒള്ളതുകൊണ്ട് (ഓണം പോലെയോ... ക്രിസ്തുമസ് പോലെയോ ) തൃപ്തിപ്പെട്ടു ജീവിക്കാൻ പറ്റിയാൽ വല്യ കാര്യം. അതാണ് ഇന്നത്തെ കാലത്തെ പുണ്യം
*2. 'മടി/ അലസത' × ഉത്സാഹം*
നിങ്ങൾ എന്തിന് അലസമായി നിൽക്കുന്നു? യജമാനൻ ചോദിക്കുന്ന ഒരു ഒന്നൊന്നര ചോദ്യമാണിത്? നമ്മളെ ബാധിച്ചിരിക്കുന്ന ഒരു വലിയ വ്യാധിയാണ് അലസത.
"അലസന്റെ മനസ് പിശാചിന്റെ പണി പുരയാണ് എന്നു പറയാറുണ്ട്." (Idel mind is devil's work shop). ഇമ്മള് ലൂസിഫർ ചേട്ടന് വാടകയ്ക്ക് കൊടുത്തിരിക്കുന്ന നമ്മുടെ ആ പണിപുര ഒന്നു തിരിച്ചു വാങ്ങുന്നത് നല്ലതാണ്.
"എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു."
2 തെസ 3 : 11. ഇതു ഇമ്മടെ പൗലോസ് ശ്ലീഹാ ഇമ്മളെ ഉദേശിച്ചൊന്നും പറഞ്ഞതല്ലല്ലോല്ലേ....? ഏത്....? പണ്ട് ആമയും മുയലും തമ്മിലുള്ള ഓട്ടം മത്സരത്തിൽ മുയലിന് സംഭവിച്ച സംഭവിച്ച അതേ അപകടം. അലസത / മടി ഗൗരവമേറിയ മൂല പാപങ്ങളിൽ പെടുന്ന ഒന്നാണന്നറിയാമല്ലോ.
.? പണി പിന്നെ ചെയ്യാം, പഠനം പിന്നെ ചെയ്യാം, യാത്ര പിന്നെ ചെയ്യാം, home work പിന്നെ ചെയ്യാം, കണക്ക് ശരിയാക്കൽ , പാത്രം കഴുകൽ, അലക്കൽ.... അങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്.... മടി എന്ന മൂല പാപത്തിനുള്ള
മറുമരുന്ന് 'ഉത്സാഹം' അഥവാ 'തീക്ഷ്ണത' എന്ന് തന്നെയാണ്. എന്നുവെച്ചാൽ ഒരല്പം ഉത്സാഹത്തോടെ തീക്ഷ്ണമായിട്ട് കാര്യങ്ങൾ ചെയ്യുക. എപ്പോഴും മടി/ അലസത കൂടാതെ Busy ആയിരിക്കുക. മടിയൻ മല ചുമക്കും... ( ചുമന്നു ചുമന്ന് ഇപ്പ ശീലായി അല്ലെ....)
3. അസൂയ × ഉപവി
യജമാനൻ നല്ലവനായതുകൊണ്ട് ചില ഭൃത്യന്മാർക്ക് അവനോട് അസൂയ തോന്നി എന്നുള്ളതാണ് സുവിശേഷം പറയുന്നത്. അസൂയ എന്നതിന് ബൈബിളിലെ കൃത്യമായ വാക്ക് 'evil /bad eye ' എന്നൊക്കെയാണ് ( മനസിലാക്കാൻ എളുപ്പത്തിന് അസൂയ എന്നു translate ചെയ്തു എന്ന് മാത്രം) .
അതായത് മറ്റൊരാൾക്ക് ഒരു നന്മ വരുമ്പോഴും അയാളോട് എന്റെ ഉള്ളിന്റെ ഉള്ളിൽ വരുന്ന ഒരു വിഷമം ഏതാണ്ട് ദതാണ് അസൂയ . അല്ലെ....?ഒരാൾക്ക് സാമ്പത്തിക നേട്ടം വരുമ്പോൾ, വിജയം വരുമ്പോൾ, പരീക്ഷയിൽ നല്ല മാർക്ക് കിട്ടുമ്പോൾ, നല്ല സ്ഥാനത്ത് എത്തുമ്പോൾ, ജീവിതത്തിൽ ഏതെങ്കിലും നേട്ടം ഉണ്ടാകുമ്പോൾ നമ്മുടെ ഉള്ളിൽ തോന്നുന്ന ഒരു ചെറിയ വിഷമം . വിശുദ്ധ പാപം (Holy Sin) എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഏത്....? ഇത്തവണ ഓണം ബമ്പർ 25 കോടി അടിച്ചവനോട് നമുക്ക് തോന്നുന്ന ഒരു വികാരം.... ദതാണ് അസൂയ... (ആളെ കണ്ടെത്തിയോ എന്തോ...?). പിന്നെ ഈ അസുഖത്തിന് ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ല എന്നറിയമല്ലല്ലോല്ലേ... അതുകൊണ്ടു ജാഗ്രതൈ...!!
ബൈബിളിൽ അസൂയ എന്ന പാപത്തിന് വലിയ അനന്തരഫലമാണ് ഉള്ളത് . കായേലിന് അബേലിനോട് അസൂയ തോന്നുന്നു, ഫിലിസ്ത്യർക്ക് ഇസഹാക്കിന്റെ സമൃദ്ധിയിൽ അസൂയ തോന്നുന്നു, ജോസഫിനോട് അവന്റെ സഹോദരന്മാർക്ക് അസൂയ തോന്നുന്നു, ഈശോയോട് ഫാരിസേയ ക്ക് അസൂയ തോന്നുന്നു എന്നൊക്കെ ബൈബിളിൽ നമ്മൾ വായിക്കുന്നുണ്ട്. മറ്റൊരാളോട് അസൂയ നമുക്കും തോന്നാം. പക്ഷേ അതു നമ്മെ വലിയ അപകടത്തിൽ കൊണ്ട് എത്തിച്ചേക്കാം. കയേൽ അബലിനോട് ചെയ്തതും ജോസഫിന്റെ സഹോദരന്മാർ അവനോടു ചെയ്തതും യഹൂദർ പ്രമാണികൾ ഈശോയോട് നമുക്കറിയാമല്ലോ. അതുകൊണ്ട് അസൂയ എന്നുള്ള പാപം മൂല പാപങ്ങളിൽ ഒന്നാണ്. അതിന് നമ്മെ തന്നെ വിട്ടുകൊടുക്കാതിരിക്കുക. അസൂയ എന്ന മൂല പാപത്തിനു പകരം സ്നേഹം / ഉപവി എന്ന പുണ്യം അഭ്യസിക്കുക.
എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്.
യാക്കോബ് 3 : 16