ഏലിയാ-സ്ളീവാ-മൂശ 04
ഏലിയ ശ്ലീവാ മൂശക്കാലം ഞായർ 4
മത്തായി 15: 21- 28
Biblical and Historical Background
യഹൂദർക്ക് സ്ത്രീകളും വിജാതിയരും പൊതുവെ അവഗണിക്കപ്പെട്ട വർഗ്ഗമാണ്. ഈശോ വിജതീയയുടെ മകളെ സുഖപ്പെടുത്തുന്നതിലൂടെ രക്ഷ സാർവത്രികമാണ് (Universal Salvation) എന്നുള്ള ആശയമാണ് മത്തായി, തന്റെ സഭയിൽ മുന്നോട്ടുവയ്ക്കുന്നത്. അതായത് വിജാതിയരെ സ്വീകരിക്കാൻ, അംഗീകരിക്കാൻ മടികാണിക്കുന്ന (മത്തായിയുടെ) സഭയോടുള്ള ഒരു ഉപദേശം കൂടിയാണ് ഈ ഭാഗം.
Interpretation
1. Insult ആണ് Investment
കാനാൻകാരിയുടെ കരഞ്ഞുള്ള അപേക്ഷയ്ക്ക് ആദ്യം ഒരു വാക്കുപോലും ഈശോ മറുപടി പറയുന്നില്ല. വളരെ ക്രൂരമായ ഒരു മൗനം ഈശോയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നു. ചിലപ്പോഴെല്ലാം നമ്മുടെ പ്രാർത്ഥനകൾക്ക്, നിലവിളികൾക്ക് തമ്പുരാനിൽ നിന്നുള്ള ഉത്തരം വെറും നിശബ്ദത മാത്രം ആയിരിക്കും. ഗത്സമനിലും കാൽവരിയിൽ ഈശോ നിലവിളിച്ച് പ്രാർത്ഥിച്ചപ്പോഴും ദൈവത്തിനുള്ള ഉത്തരം നിശബ്ദതയായിരുന്നു.
പിന്നെ അവൾക്ക് പരിഹാസപരമായ ഒരു മറുപടി കിട്ടുന്നു. എന്നിട്ടും അവള് തന്നെ പരിശ്രമം ഉപേക്ഷിക്കുന്നില്ല. ഒടുവിൽ അവൾ വിജയിക്കുന്നു. ചില കാര്യങ്ങൾ നേടിയെടുക്കാൻ അൽപ്പം ചില പരാജയങ്ങളെ, പരിഹാസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പരാജയങ്ങളെ ഭയക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. പരിശ്രമിച്ചിട്ട് വിജയം കണ്ടെത്തിയില്ലെങ്കി നമ്മൾ പെട്ടെന്ന് മടുക്കുന്നു, നിരാശരാകുന്നു. വിജയിക്കാൻ പറ്റില്ല എന്നുള്ള പേടി കൊണ്ട് പരിശ്രമിക്കാൻ പോലും നമ്മൾ മടി കാണിക്കുന്നു. പരാജയങ്ങൾ വിജയത്തിൻറെ മുന്നോടിയാണ് എന്ന് കണക്കാക്കുക. സ്കൂൾപരീക്ഷകൾ ആകട്ടെ, ബൈബിൾ കലോത്സവത്തിലെ മത്സരങ്ങൾ ആകട്ടെ കാനഡയിലേക്കുള്ള വിസ ശരിയാകുന്നതിനുള്ള attempt ആകട്ടെ ഒരു PSC പരീക്ഷ ആകട്ടെ, ഒരിക്കൽ ശരിയായില്ല, പരാജയപ്പെട്ടു എന്ന് വിചാരിച്ചു പരിശ്രമം ഉപേക്ഷിക്കരുത്. ചില നിശബ്ദതകൾക്കും അല്പം ചില പരിഹാസങ്ങൾക്കും അപ്പുറം ഒരു വിജയം നമ്മ കാത്തിരിക്കുന്നു.
. 'കാനാൻ' എന്ന വാക്കിന്റെ അർത്ഥം 'തീക്ഷണത' എന്നാണ് . കൂടുതൽ തീക്ഷ്ണമായി അവൾ വീണ്ടും ഈശോയോട് അപേക്ഷിക്കുന്നു. തമ്പുരാന്റെ മൗനം നമ്മുടെ തീക്ഷ്ണത കൂട്ടാൻ വേണ്ടിയാണ് അല്ലാതെ കുറക്കാനല്ല. ദൈവത്തിന്റെ മൗനത്തിനു മുന്നിൽ മടുപ്പു തോന്നാതെ തീക്ഷ്ണമായ പ്രാർത്ഥിക്കുക, പരിശ്രമിക്കുക അനുഗ്രഹം പിടിച്ചു വാങ്ങുക..
സ്ത്രീയെ .. നിന്റെ വിശ്വാസം വലുതാണ് എന്നാണ് ഈശോ പറയുന്നത്. (ഈശോ വേറെ ചിലരുടെ അടുത്തും ഇങ്ങനെ പറയുന്നു കെട്ടോ Eg: ശതാധിപനോട്.)
ഇതേ ഈശോ പലപ്പോഴും ശിഷ്യന്മാരുടെയും യഹൂദരുടെയും വിശ്വാസത്തെ ചെറുതാണ്, അല്പമാണ് എന്ന് പറയാറുണ്ട്. വലിയ വിശ്വാസത്തിന്റെ ഉടമകളായിതീരുക എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. വിശ്വാസത്തിന്റെ വലിപ്പമാണ് അത്ഭുതങ്ങളുടെ അളവുകോൽ.
എങ്ങനെയാണ് വലിയ വിശ്വാസം ഉണ്ടെന്നു അറിയുക. പരാജയങ്ങളിലും പരിഹാസങ്ങളിലും പതറാതെ പിടിച്ചു നിൽക്കു എന്നതാണ് വലിയ വിശ്വാസത്തിന്റെ ലക്ഷങ്ങളിൽ ഒന്നു .
നായ്ക്കൾ എന്നുള്ളതുകൊണ്ട് യഹൂദർ പ്രധാനമായും ഉദ്ദേശിക്കുന്നത് 'വിജാതീയരെ' ആണ്. ആ വിജാതീയ സ്ത്രീയെ സംബന്ധിച്ചു അത് ഒരു insult ആയിരുന്നിരിക്കാം. എന്നാല ഈശോ നല്കുന്ന ആ ഇൻസൾട്ട്/ പരിഹാസം സഹിക്കാൻ അവളുടെ വലിയ വിശ്വാസം തയ്യാറാകുന്നു. ജീവിതത്തിൽ തമ്പുരാൻ നിന്നും മനുഷ്യന്മാരുടെ കയ്യിൽനിന്നും ഒരുപാട് പരിഹാസം ചിലപ്പോൾ നമുക്ക് കേൾക്കേണ്ടിവരും. വിശ്വാസത്തിൻറെ പേരിൽ, പരാജയത്തിന്റെ പേരിൽ, നിറത്തിന്റെ പേരിൽ,സമ്പത്തിന്റെ കുറവിന്റെ പേരിൽ കഴിവില്ലായ്മയുടെപേരിൽ etc. പക്ഷെ അതിനു മുന്നിൽ നഷ്ടധൈര്യരാകരുത്. എന്നാണ് ഈ സ്ത്രീയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ("Insult ആണ് മുരളി....., ഏറ്റവും വലിയ Investment...")
2. പിള്ളേർക്ക് വേണ്ടി പ്രാർത്ഥിക്കുക
കഴിഞ്ഞ ഞായറാഴ്ച ഒരപ്പൻ പിശാചു ബാധിച്ച തൻറെ മകനുവേണ്ടി പ്രാർത്ഥിക്കുവാനായി അവനെ സുഖപ്പെടുത്തുവാനായി ആ മകനെയും കൊണ്ട് ഈശോയുടെ അടുത്തു വരുന്ന സംഭവമാണ് വായിച്ചത്. ഈ ഞായറാഴ്ച ഒരമ്മ പിശാശ് ബാധിച്ച തന്റെ മക്കൾക്ക് വേണ്ടി അവളുടെ സൗഖ്യത്തിനായി ഈശോയുടെ അടുത്ത് യാചിക്കുന്ന സംഭവമാണ് നമ്മൾ വായിക്കുന്നത് . രണ്ടു കാര്യത്തിലും common ആയിട്ടുള്ള കാര്യം ഇതാണ് . മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന parents.... ആദ്യത്തെ കേസിൽ അപ്പൻ ഇന്നത്തെ കാര്യത്തിൽ 'അമ്മ. ആദ്യത്തെ കാര്യത്തിൽ മകൻ. എന്നത്തെ വായനയിൽ മകൾ അത്രേ ഉള്ളൂ.. അങ്ങനെ അപ്പനും അമ്മയും ഈശോയുടെ അടുത്ത് വന്ന് കരഞ്ഞു നിലവിളിച്ച് പ്രാർത്ഥിക്കുമ്പോൾ ഈശോ അവർക്ക് സൗഖ്യം നൽകുന്നു. അതായത് മക്കൾക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കാനായിട്ടുള്ള ഉത്തരവാദിത്തമാണ് ഓരോ മാതാപിതാക്കന്മാർക്കും ഉള്ളത് . പണ്ട് മിലാനിലെ കത്തീഡ്രലിൽ ഒരമ്മ തന്റെ മകനുവേണ്ടി വർഷങ്ങളോളം ഈശോയുടെ മുമ്പിൽ കരഞ്ഞ പ്രാർത്ഥിച്ചപ്പോൾ അവിടുത്തെ വികാരിയച്ചൻ അവളോട് പറഞ്ഞ കാര്യം നമുക്കറിയാം 'മകളെ .. നിന്റെ കണ്ണുനീരിന്റെ പുത്രൻ നഷ്ടപ്പെട്ടു പോകുവാൻ നല്ലവനായ ദൈവം ഇട വരുത്തില്ല എന്ന്.." അതു ആരൊക്കെയാണെന്നും നമുക്കറിയാം ... ആ അമ്മ വി. മോനിക്ക (മോണിക്ക ബെലൂച്ചി അല്ല കെട്ടോ...) ആ അമ്മയുടെ മകൻ വി. അഗസ്‌തിനോസ്. ആ അമ്മയോട് ആശ്വാസവാക്കു പറഞ്ഞതാവട്ടെ വിശുദ്ധ അംബ്രോസ്. (അതവിടെ നിക്കട്ടെ..)
നമ്മുടെ പിള്ളേർ പൈശാചികമായ പല അടിമത്വത്തിനും വിധേയരായിരിക്കുകയാണ് . അത് ആൺകുട്ടി ആകട്ടെ പെൺകുട്ടിയാകട്ടെ.. ( ആൺ കുട്ടികളാണ് കുറച്ചു കൂടി മെച്ചം അല്ലേ...) . ദേഷ്യം, വാശി..., അലർച്ച, വേണ്ടാത്ത ബന്ധങ്ങൾ, ഭക്ഷണ ഭ്രമം, യാത്രാ കമ്പം, ധൂർത്ത്, വേണ്ടാത്ത കൂട്ടുകെട്ടുകൾ , ദുശീലങ്ങൾ, addiction... അങ്ങനെ നീണ്ടു പോകുന്നു. മക്കൾ ഇത്തരം തെറ്റായ കാര്യങ്ങളിൽ പെട്ടുപോയി എന്ന് തിരിച്ചറിയുന്ന parents അവർക്കുവേണ്ടി പ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കണം. എത്രനാൾ പ്രാർത്ഥിക്കണം....? മകളുടെ സൗഖ്യം കിട്ടുന്നതുവരെ ആ അമ്മ ഈശോയുടെ മൗനവും പരിഹാസവും അവഗണിച്ചുകൊണ്ട് അവന്റെ പിന്നാലെ വന്നു അപേക്ഷിച്ചു എന്നുള്ളതാണ് കാര്യം... അതായത് നമ്മുടെ ആവശ്യം നിറവേറ്റി കിട്ടുന്നതുവരെ പ്രാർത്ഥിക്കണം. "ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിക്കുവിൻ കണ്ടെത്തും, മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ പറയുക. എപ്പോ ലഭിക്കും എപ്പോ കണ്ടെത്തും എപ്പോ തുറക്കപ്പെടും എന്ന് കൃത്യമായിട്ട് പറയുന്നില്ല .... എന്ന് വെച്ചാൽ ലഭിക്കുന്നവരെ ചോദിക്കുക . കണ്ടെത്തണവരെ അന്വേഷിക്കുക, തുറക്കുന്നവരെ മുട്ടികൊണ്ടിരിക്കുക. അത്തരമൊരു പ്രാർത്ഥനാ ശൈലിക്ക് ഉത്തമ ഉദാഹരണമാണ് ഉദാഹരണമാണ് സുവിശേഷത്തിൽ ഈ 'അമ്മ.
3. രക്ഷ സാർവത്രികമാണ്.
ഈശോയുടെ അനുഗ്രഹം തിരഞ്ഞെടുക്കപ്പെട്ടവർ എന്നു കരുതുന്ന യഹൂദർക്കു മാത്രം അല്ല വിജാതീയർക്കും കൂടി അവകാശപെട്ടതാണ് എന്നു കാണിക്കാൻ വേണ്ടിയാണ് ഇമ്മടെ മത്തായി ഈ ഭാഗം എഴുതുന്നത്. ഈ ദൈവം എന്നു പറയുന്ന വ്യക്തി ആരുടെയും private property ഒന്നും അല്ല. വിശ്വാസവും അത്ഭുതവും ആരുടെയും കുത്തക അവകാശവും അല്ല. എല്ലാ ജാതികളെയും ഒരു പോലെ സ്നേഹിച്ചവൻ ആണ് ഈശോ. ഇമ്മടെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ അമ്പലക്കാരും പള്ളിക്കാരും അവനു ഒരുപോലെ ആയിരുന്നു . മതത്തിന്റെയും ജാതിയുടെയും സമുദായത്തെയും പേരുകൾ പറഞ്ഞു തമ്മിൽ തല്ലി കൊണ്ടിരിക്കുന്ന ഈ കാലത്ത് ക്രിസ്തുവിന്റെ മനോഭാവം ജീവിതത്തിൽ ഉണ്ടാവുന്നത് നല്ലതാണ്. കാതോലിക്കാ സഭ നമ്മളെ പഠിപ്പിക്കുന്നത് മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും യും ബഹുമാനിക്കാനും ആദരിക്കാനും ആണ്. "മറ്റു മതങ്ങളിൽ നന്മയുടെയും സത്യത്തെയും അംശങ്ങളുണ്ട്" (LG- Lumen Gentium -16) "എല്ലാ മനുഷ്യനെ പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മികൾ മറ്റുമതങ്ങൾ ഉണ്ട്" ( NA-Nostre Aetate 2,) ,"മറ്റു മതങ്ങളെ ബഹുമാനിക്കാനും അവയുടെ ആധ്യാത്മിക വശങ്ങളെ ബഹുമാനിക്കാനും സഭ ആവശ്യപ്പെടുന്നു" (NA-3). എന്നു വച്ചാൽ മറ്റുള്ളവരെ- മതത്തെ, വർഗ്ഗത്തെ,സമുദായത്തെ, ജെൻഡറിനെ -ബഹുമാനിക്കാൻ പഠിക്കുക. നന്മ ചെയ്യുന്നതിൽ ഒരു പരിധിയിൽ കൂടുതൽ വിവേചനം കാണിക്കാതിരിക്കുക.