ഏലിയാ-സ്ളീവാ-മൂശ 03

ഏലിയാ-സ്ളീവാ-മൂശ 03

ഏലിയാ സ്ലീവ മൂശാക്കാലം ഞായർ 3
മത്തായി 17:14 - 21

Biblical Background

സമാന്തര സുവിശേഷങ്ങളിൽ (മത്തായി, മർക്കോസ്, ലൂക്കാ) മൂന്നിലും കാണുന്ന ഒരു അത്ഭുതം ആണിത്.
ഈ മൂന്നു സുവിശേഷത്തിലും ഈശോയുടെ രൂപാന്തരീകരണ ത്തിന് ശേഷം ഉടൻതന്നെ സംഭവിക്കുന്ന കാര്യമായിട്ടാണ് ഈ അത്ഭുതത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷേ ഈശോയുടെ രൂപാന്തരീകരണത്തിനു സാക്ഷിയായി മാറിയിട്ടും കൂടി ശിഷ്യന്മാർക്ക് ഉണ്ടായ വിശ്വാസ ക്ഷയത്തെ സൂചിപ്പിക്കാൻ വേണ്ടി കൂടിയായിരിക്കണം ഇപ്രകാരം രണ്ട് സംഭവങ്ങൾ സുവിശേഷകന്മാർഅടുത്തു തന്നെ ചേർത്തു വച്ചതു.

Interpretation

1. Problem:

തീയിലും വെള്ളത്തിലും വീഴുന്ന തലമുറ

ഒരു അപ്പൻ ‍തന്റെ മകന്റെ‍ ദുരവസ്ഥയെക്കുറിച്ച് വിവരിക്കുന്നത് അവന്റെ അസുഖം അവനെ തീയിലും വെള്ളത്തിനും വീഴിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആണ്.
. (ലൂക്കാ സുവിശേഷകൻ പറയുന്നത് അത് പുള്ളിക്കാരന്റെ ഏകമകനാണ് എന്നാണ്.)
'തീ' ചൂടാണ് (Hot) ആണ് . സത്യത്തിൽ 'ചൂടുള്ള' ചില കാഴ്ചകളിലും ചില 'വെള്ളമടി' കമ്പനികളിലും വീണു പോകുന്ന ഒരു ചെറുതലമുറയാണ് നമുക്കു ചുറ്റും. നമ്മുടെ യുവജനങ്ങൾ അപകടകരംവിധം ഇത്തരത്തിലുള്ള 'ചൂടിലും' 'തണുപ്പിലും' ആവശ്യത്തിലധികം വീണുകൊണ്ടിരിക്കുന്നു. എന്നു വച്ചാൽ നമ്മുടെ കുട്ടികൾ, യുവ തലമുറ ലഹരിക്കും മറ്റു ദുശീലങ്ങൾക്കും വളരെ അടിമപ്പെട്ടി രിക്കുന്നു. അതു കിട്ടാതെ ഇരിക്കുമ്പോൾ അപ്സമാരത്തെക്കാൾ വലിയ reaction അവർ കാണിക്കുന്നുമുണ്ട്.
മർക്കോസിന്റെ സുവിശേഷത്തിലെ വിഭാഗം വിവരിക്കുമ്പോൾ കുട്ടിയുടെ അസുഖം എന്നുമുതലാണ് തുടങ്ങിയത് എന്ന് ചോദിക്കുമ്പോൾ 'ശൈശവം '( From Childhood onwards) മുതൽ എന്ന് പറയുന്നുണ്ട്. എന്നുവച്ചാൽ നമ്മുടെ പിള്ളേരുടെ പല അസുഖങ്ങളും കുട്ടിക്കാലം മുതലേ ഉള്ളതാണ്. ദേഷ്യം, Mobile & Internet Games adiction, Porn adiction etc. പക്ഷേ നമ്മൾ അതു ശ്രദ്ധിക്കില്ല. പിന്നെ ആകെ പ്രശനം ആകുമ്പോൾ മാത്രമാണ് നമ്മൾ അതു ഇത്ര ഗൗരവം ആണെന്ന് അറിയുന്നത്. അതുകൊണ്ടു കുട്ടികളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധയുള്ളവരാവുക.

2. Solution :

മക്കളെ ഈശോയുടെ അരികിൽ കൊണ്ടുവരിക

പിശാശ് ബാധിതന്റെ അപ്പന്റെ അടുത്ത് ഈശോ പറയുന്നത് "അവനെ എൻറെ അടുക്കൽ കൊണ്ടുവരിക" എന്നുള്ളതാണ്.എന്നു വച്ചാൽ പൈശാചികമായ ചില ബന്ധങ്ങളിൽ നിന്നും ചില ദുശീലങ്ങളിൽ നിന്നും നമ്മുടെ മക്കളെ മോചിപ്പിക്കാൻ ആയിട്ടുള്ള ഒരു പോംവഴി എന്നു പറയുന്നത് അവരെ തമ്പുരാന്റെ അടുക്കൽ കൊണ്ടുവരിക എന്നുള്ളതാണ്. നമ്മൾ അവരെ സ്കൂളിലും ട്യൂഷൻ ക്ലാസിലും ജിമ്മിലും ‍കരോട്ട ക്ലാസിലും ‍നൃത്ത ക്ലാസിലും ഡോക്ടറുടെ അടുത്തും കൗൺസിലിങ്ങിനും കൊണ്ടാക്കും. പക്ഷേ പല പ്രശ്നങ്ങൾക്കും യഥാർത്ഥ പരിഹാരം തമ്പുരാന്റെ അടുത്തേക്ക് അവരെ കൊണ്ടു വരിക എന്നുള്ളതാണ്. പള്ളിയിൽ, കുർബാനയ്ക്ക്, ദിവ്യകാരുണ്യ ആരാധനയ്ക്ക്,
കുമ്പസാരത്തിന്, ധ്യാനത്തിന് അവരെ കൊണ്ടുവരിക. പലപ്പോഴും അവർക്ക് ദൈവസന്നിധിയിൽ വരാൻ മടിയായിരിക്കും. സുവിശേഷത്തിൽ പറയുന്നത് കുട്ടിയുടെ പിതാവാണ് അവനെ ഈശോയുടെ മുമ്പിലേക്ക് എത്തിച്ചത് . എന്ന് പറഞ്ഞതുപോലെ നമ്മുടെ മക്കളെ തമ്പുരാൻറെ അടുത്തെത്തിക്കുവാൻ ആയിട്ടുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ് അത് മറക്കരുത്. അവർക്കുവേണ്ടി തമ്പുരാന്റെ മുൻപിൽ പ്രണമിച്ചു , കരഞ്ഞു പ്രാർത്ഥിക്കുക. അതു അപ്പനായാലും‍ ശരി അമ്മയായാലും‍ ശരി. ഓർക്കുക മോനിക്ക എന്ന ഒരമ്മയുടെ വർഷങ്ങളോളം കണ്ണീരൊഴുക്കിയ പ്രാർത്ഥനയുടെ ഫലമാണ് വി. അഗസ്റ്റിൻ എന്ന മകൻ.

*3. Therapy

ശാസന നല്ലതാണ്....!!!

അപസ്മാര രോഗവുമായി അതുമല്ലെങ്കിൽ പിശാചു ബാധയുമായി തന്റെ അടുത്ത് കൊണ്ടു വന്ന ആ മകനെ ഈശോ 'ശാസിച്ചു' എന്നാണ് സുവിശേഷം പറയുന്നത്. ചില രോഗങ്ങൾ മാറുവാൻ, ബാധ വിട്ടേച്ചു പോകുവാൻ നല്ല ശാസന ആവശ്യമാണ് കർത്താവിനു നല്ലപോലെ അറിയാമായിരുന്നു. രോഗ സൗഖ്യത്തിനു ഇമ്മടെ കർത്താവ് പല തെറാപ്പികളും ഉപയോഗിക്കാറുണ്ട്. സ്പർശിക്കുന്നു,.. ചെളി പുരട്ടുന്നു...., നടക്കാൻ പറയുന്നു... , വിരൽ ഇടുന്നു....അങ്ങനെ പല methods കർത്താവ് ഉപയോഗിക്കുന്നു. 'ശാസന'( rebuked) എന്ന തെറപ്പിയാണ് പുള്ളി ഇവിടെ ഉപയോഗിച്ചത്.

നമ്മുടെ മക്കൾ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശാസനയും ഇച്ചിരി തല്ലും ഒക്കെ കിട്ടി വളരുന്നത് നല്ലതാണ്. അങ്ങനെ കിട്ടി വളർന്ന മക്കൾ കുറെ കൂടി പെരുമാറ്റത്തിലും ജീവിതത്തിലും മെച്ചപ്പെട്ടവരാണ് എന്നുള്ള മുതിർന്ന തലമുറയുടെ ഒരു നിരീക്ഷണമുണ്ട് . (അത് മുഴുവൻ ശരിയാണെന്ന് എന്ന അഭിപ്രായമില്ല എങ്കിൽപോലും അതിൽ കുറച്ചു ശരിയുണ്ട്.... അല്ലേ..?)
ഗുരുക്കന്മാരുടെ കയ്യിൽ നിന്നും മാതാപിതാക്കളുടെ കയ്യിൽ നിന്നുമൊക്കെ (വേണ്ടി വന്നാൽ വികരിയച്ഛന്റെ കയ്യിൽ നിന്നും..)
ഇത്തിരി ചീത്ത കേൾക്കുന്നത് ഇമ്മടെ പിള്ളേരുടെ ചില ദുശീലങ്ങൾ ചില ദുർഗുണങ്ങൾ ചില പിടിവാശികൾ ചില പൈശാചികമായ സ്വഭാവ ഗുണങ്ങൾ മാറുവാൻ ചിലപ്പോൾ ഉപകാരപ്രദമാകും. എന്ന് പറഞ്ഞാൽ ഒരുപാട് ലാളിച്ചും കൊഞ്ചിച്ചും പുന്നാരിച്ചും വളർത്തിക്കൊണ്ടുവരുന്ന മക്കൾ പലപ്പോഴും കൈവിട്ടു പോകുന്ന കാഴ്ച സുപരിചിതമാണ്. ഇച്ചിരി തല്ലും വഴക്കും ചീത്തയുമൊക്കെ കെട്ടു വളരുന്ന മക്കൾ പൊതുവേ നല്ലവരാകും എന്നുള്ള ചിന്ത മുതിർന്ന തലമുറ പങ്കു വയ്ക്കുന്നു. 'കുട്ടികളുടെ അച്ചടക്കത്തിനു വേണ്ടി വന്നാൽ അധ്യാപകൻ വടി എടുക്കുന്നതിൽ തെറ്റില്ല' എന്ന നമ്മുടെ ഒരു കോടതിയുടെ അടുത്തിടെ വന്ന നിരീക്ഷണം ഇതോടു കൂട്ടി വായിക്കാവുന്നതാണ്. 'നല്ല തല്ല് നാലു വാക്കിനേക്കാൾ ഗുണം ചെയ്യും' എന്ന് കാരണവന്മാർ പറയാറുണ്ട്. 'വടികൊണ്ട് ഒഴിയാത്ത പിശാചില്ല' എന്നും ഒരു ചൊല്ലുണ്ട് . (ചുമ്മാ ഇരിക്കട്ടെ..) എന്ന് പറഞ്ഞാൽ നമ്മുടെ പിള്ളേരുടെ ചില പൈശാചിക വാസനകളെ ഒഴിവാക്കാൻ കൃത്യസമയത്തുള്ള ശാസന ആവശ്യമാണ് എന്നുള്ളതാണ് എൻറെ ഒരു ഇത്.....(പിള്ളേരുടെ അടുത്തു മാത്രമല്ല ചിലപ്പ മുതിർന്നവരുടെ അടുത്തും ഈ തെറാപ്പി വേണ്ടി വരും...). കർത്താവിനു അതു നന്നായി അറിയാമായിരുന്നു. ഈശോ ശാസിച്ചു എന്നുള്ളതിന്റെ ഗ്രീക്ക് വാക്കിന്റെ (EPETIMESEN )
അർത്ഥം 'ശാസിച്ചു', (He Rebuked), താക്കീത് കൊടുത്തു (He Strictly warned) എന്നൊക്കെയാണ്. ഇത്തരം ശാസനയും താക്കീത് കൊടുക്കലും കുറച്ചൊക്കെ പിള്ളേർക്ക് ആവശ്യമുണ്ട്.
"നേര്‍വഴിവിട്ടു നടക്കുന്നവന്‍ കര്‍ക്കശമായ ശിക്‌ഷണത്തിന്‌ വിധേയനാകും;
ശാസനം വെറുക്കുന്നവന്‍ മരിക്കും."
സുഭാഷിതങ്ങള്‍ 15 : 10