ഏലിയാ-സ്ളീവാ-മൂശ 02
ഏലിയാ- സ്ലീവ - മൂശാ കാലം
ഞായർ -2
ലൂക്ക 24:23-27
Liturgical Background
ഏലിയ -സ്ലീവ- മൂശാക്കാലം രണ്ടാമത്തെ ഞായറാഴ്ചയാണ്. ഒപ്പം വി. കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ കൂടിയാണ്. അതുകൊണ്ടു ഇന്നത്തെ വായനകളൊക്കെ കുരിശ്/ സഹനവുമായി ബന്ധപ്പെട്ടാണ്. ആദ്യ വായനയിൽ സംഖ്യയുടെ പുസ്തകത്തിൽ മോശ വടിയിൽ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയ ഇസ്രായേൽ ജനം സർപ്പ ദംശനത്തിൽ നിന്നും രക്ഷ പ്രാപിക്കുന്ന സംഭവം വിവരിക്കുന്നു. ഈ വടിയിൽ ഉയർത്തിയ പിച്ചള സർപ്പം പുതിയ നിയമത്തിൽ ഈശോ കുരിശിൽ ഉയർത്തപ്പെട്ടതിന്റെ പ്രതീകമായി കണക്കാക്കുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹ കുരിശിന്റെ ഭോഷത്വത്തെ കുറിച്ചു സംസാരിക്കുന്നു. സുവിശേഷത്തിൽ കുരിശ് മഹത്വത്തിലേക്ക് നയിക്കുമെന്ന കാര്യം ഈശോ ശിഷ്യരെ ഓർമ്മപ്പെടുത്തുന്നു.
Interpretation
1. വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
വി. കുരിശിന്റെ പുകഴ്ചയുടെ തിരുന്നാളാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലേന രാജ്ഞി വി. കുരിശ് കണ്ടെടുത്തതിന്‍റെ ഓർമ്മയായിട്ടാണ് ഈ തിരുനാൾ ആഘോഷിക്കുന്നത് എന്ന് അറിയാമല്ലോ. ലോകത്തുള്ള എല്ലാ മത ചിഹ്നങ്ങളിലും വച്ച് ഏറ്റവും വ്യാപകമായി പ്രചരിച്ചതും ഉപയോഗിക്കുന്നതും ക്രൈസ്തവരുടെ മത ചിഹ്നമായ കുരിശു തന്നെയാണ്. ക്രൈസ്തവ വിശ്വാസമനുസരിച്ച് കുരിശ് അഥവാ സഹനങ്ങൾ ഒരുവനെ രക്ഷയിലേക്ക് നയിക്കുന്നു. കുരിശിനെ/ സഹനത്തെ ഇത്ര മഹത്വവത്ക്കരിച്ച മറ്റൊരു മതം ലോകചരിത്രത്തിൽ ഇല്ല .
എന്താണ് ഈ കുരിശ് ? അത് പലർക്കും വ്യത്യാസപ്പെട്ടിരിക്കുന്നു . ചിലർക്ക് ചില വ്യക്തികൾ, മറ്റുചിലർക്ക് ചില സ്ഥലങ്ങൾ, ഇനിയും ചിലർക്ക് ചില ഉത്തരവാദിത്തങ്ങൾ, വേറെ ചിലർക്ക് അവരുടെ ചില ജീവിത അവസ്ഥകൾ ( രോഗം, വാർധിക്യം മരണം etc.) ഇതൊക്കെ കുരിശുകൾ ആയി വന്നേക്കാം. ഈശോ പറയുന്നത് അത് എടുത്തുകൊണ്ട് വേണം തന്നെ അനുഗമിക്കാൻ എന്നാണ്. എന്നുവച്ചാൽ സഹനം മാറ്റിവെച്ചു കൊണ്ടുള്ള ഒരു ക്രിസ്തു ശിഷ്യത്വം സാധ്യമല്ല. ക്രിസ്ത്യാനിയാണോ കുരിശെടുക്കാൻ തയ്യാറാവുക.
കുരിശിനു അതിൽ തന്നെ ഒരു അവസാനമില്ല. അവിടെ നിന്ന് ഒരു ഉത്ഥാനം സംഭവിച്ചതുപോലെ പോലെ നമുക്കും സംഭവിക്കും. ഈശോ ശിഷ്യന്മാർക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്ന കാര്യവും ഏറെക്കുറെ ഇതുതന്നെയാണ്. തങ്ങളുടെ ഗുരുവിൻറെ മരണത്തിന്റെ ദുഃഖത്തിലായിരിക്കുന്ന ശിഷ്യർക്ക് കുരിശു മരണത്തെക്കുറിച്ചും അതിനപ്പുറം വരാനിരിക്കുന്ന ഉത്ഥാനത്തെക്കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെ അധിഷ്ഠിതമാക്കി ഈശോ പറഞ്ഞുകൊടുക്കുന്നു, വ്യാഖ്യാനിച്ചു കൊടുക്കുന്നു, പഠിപ്പിച്ചു കൊടുക്കുന്നു.
ഈയിടെ വെടിയേറ്റുമരിച്ച അമേരിക്കൻ ആക്ടിവിസ്റ്
ചാർളി കിർക്കിനെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യ നടത്തിയ അനുശോചന പ്രസംഗം വളരെ ശ്രദ്ധേയമാണ് . ആ സ്ത്രീ പറയുന്ന ഒരു കാര്യം ഇതാണ് എൻറെ ഭർത്താവ് മരിച്ചുവെങ്കിലും അവൻ ഇപ്പോൾ ക്രിസ്തുവിൻറെ വലതുഭാഗത്ത് മഹത്വത്തിൻറെ കിരീടം അണിഞ്ഞ് (Crown of Glory) അവനെ മുഖാമുഖം കണ്ടുകൊണ്ട് ഇരിക്കുന്നു എന്നുള്ളതാണ്. എന്നുവച്ചാൽ വളരെ ചെറുപ്പത്തിലെ തന്റെ നിലപാടുകൾക്ക് വേണ്ടി മരണം വരിച്ച അദ്ദേഹം ക്രിസ്തുവിൻറെ മഹത്വത്തിൽ മുഖത്തു പങ്കുചേരുന്നു എന്ന് വിശ്വസിക്കാൻ ആ സ്ത്രീക്ക് കഴിഞ്ഞു. ക്രൈസ്തവ വിശ്വാസപ്രകാരം കുരിശ് അതിൽ തന്നെ ഒരു അവസാനമല്ല.. മറച്ച് അതിനപ്പുറം ഒരു മഹത്വം നമ്മെ ഏവരെയും കാത്തിരിക്കുന്നു. നമ്മൾ എത്രയേറെ പരാജയപ്പെട്ടാലും കല്ലെറിയപ്പെട്ടാലും സങ്കടപ്പെട്ടാലും ക്രിസ്തു ഉയർത്തെഴുന്നേറ്റതു പോലെ നമ്മുടെ കുരിശികൾക്കും സങ്കടങ്ങൾക്ക് കഷ്ടപ്പാടുകൾക്കും അപ്പുറം ഒരു മഹത്വം, ഒരു വിജയം ഒരു ഉയർപ്പ് നമ്മെ കാത്തിരിപ്പുണ്ട് എന്ന് മറക്കാതിരിക്കുക.
2. കൂടെ യാത്ര ചെയ്യുന്ന ഈശോ
ശിഷ്യന്മാരുടെ കൂടെ ഒരു സഹയാത്രികനായി ഈശോ യാത്ര ചെയ്യുന്നു എങ്കിലും ഈശോയെ അവർ തിരിച്ചറിയുന്നില്ല. പലപ്പോഴും നമ്മുടെ ജീവിതത്തിലുംനമ്മുടെ കൂടെ ഒരു സഹയാത്രികനായി പല രൂപത്തിൽ പല ഭാവത്തിൽ ഈശോയുണ്ട്. പക്ഷെ അവന്റെ സാന്നിധ്യം നമ്മൾ തിരിച്ചറിയുന്നുണ്ടോ..? ഉപദേശമായി, പ്രചോദനമായി, ശാസനയായി, ധൈര്യമായി നമ്മുടെ കൂടെത്തന്നെ ഈശോയുണ്ട്. മാതാപിതാക്കന്മാരുടെ രൂപത്തിലോ, സുഹൃത്തുക്കളുടെ രൂപത്തിലോ, സഖിയുടെ രൂപത്തിലോ , ആത്മീയ ഉപദേഷ്ടാക്കളുടെ രൂപത്തിലോ നമ്മോടൊപ്പം ആയിരിക്കുന്ന , നമ്മോട് സംസാരിക്കുന്ന ഈശോയുടെ സാന്നിധ്യം തിരിച്ചറിയാൻ പറ്റുക വലിയ കാര്യമാണ്.
പഴയ കഥയുണ്ട് . ഒരാൾ ഈശോയോട് ഒപ്പം കടൽത്തീരത്ത് നടക്കുന്നു. അയാൾ നോക്കുമ്പോൾ ഈശോയുടെയും അയാളുടെയും നാല് കാലടി പാടുകൾ കടൽ തീരത്തെ മണലിൽ പതിയുന്നു . പിന്നീട് വലിയ തിരമാലകൾ വരുമ്പോഴാകട്ടെ അയാൾ നോക്കുമ്പോൾ രണ്ട് കാലടി പാദങ്ങളെ അവിടെ കാണുന്നുള്ളൂ. അയാൾ ഈശോയോട് പരാതി പറഞ്ഞു ഈശോയെ, എന്റെ ജീവിതത്തിലെ വലിയ തിരമലകളാകുന്ന പ്രതിസന്ധിഘട്ടത്തിൽ നീ എന്നെ ഉപേക്ഷിച്ചു പോയോ...?കാരണം രണ്ടു കാൽപാദങ്ങൾ മാത്രമേ അവിടെ കാണുന്നുള്ളൂ. അതിനു മറുപടിയായി ഈശോ പറഞ്ഞു "മോനെ, വലിയയ തിരമാലകൾ, പ്രതിസന്ധികൾ വന്നപ്പോൾ നീ കാണുന്ന ആ രണ്ടു കാൽപ്പാടുകൾ അത് എൻറെ കാൽപ്പാടുകളാണ്. നീയാകട്ടെ എൻറെ ഉള്ളംകൈയിലായിരുന്നു." എന്ന് പറഞ്ഞാൽ നമ്മുടെ തമ്പുരാൻ നമ്മുടെ കൂടെ ഉണ്ട് ഏത് പ്രതിസന്ധിയിലും എന്ന് മറക്കാതിരിക്കുക. ബൈബിളിലെ പഴയനിയമത്തിൽ ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിൽ 3 ചെറുപ്പക്കാരെ നബുക്കദ്നേസർ രാജാവ് വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിച്ചു തീച്ചൂളയിൽ ഇടുന്നുണ്ട്. രാജാവ് നോക്കുമ്പോൾ നാലാമതൊരാൾ അവരുടെ കൂടെ ഉള്ളതായി കാണുന്നു. ഉടൻ രാജാവ് ചോദിക്കുന്നു. നമ്മൾ മൂന്നുപേരെ അല്ലേ തീ ചൂളയിൽ എറിഞ്ഞത് ആരാണ് ഈ നാലാമത്തെയാൾ? അതു കർത്താവാണ്...!!! നമ്മൾ മൂന്നുപേർ സഹിക്കുമ്പോൾ നാലാമനായി അവൻ കൂടെയുണ്ട്. രണ്ടുപേരെ സഹിക്കുമ്പോഴും മൂന്നാമതായി അവിടുന്ന് കൂടെയുണ്ട്. ഞാൻ ഒറ്റയ്ക്ക് വേദന അനുഭവിക്കുമ്പോൾ എൻറെ കൂട്ടിനായി ഈശോയുണ്ട്. അപ്പം മുറിച്ചു കൊടുക്കുമ്പോൾ ആണ് ശിഷ്യർ ഗുരുവിനെ തിരിച്ചറിയുന്നത്. പ. കുർബാനയിൽ ആണ് നാം നമ്മുടെ ഗുരുവിനെ കണ്ടുമുട്ടുന്നതും തിരിച്ചറിയേണ്ടതും.
3. ദൈവത്തിന്റെയും മനുഷ്യരുടെ മുമ്പിൽ ശക്തനായവൻ
ഈയിടെ വെടിയേറ്റ് മരിച്ച അമേരിക്കൻ ആക്ടിവിസ്റ്റായ ചാർളി കിർക്കിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയപരമായും വിശ്വാസപരമായും ധാർമിക പരമായും വളരെ ശക്തമായ നിലപാടുകളുള്ള വ്യക്തിത്വമായിരുന്നു ചാർലി. വിശ്വാസപരമായും ധാർമികപരമായിട്ടുള്ള (രാഷ്ട്രീയ വും ഉണ്ട് കെട്ടോ)പരമ്പരാഗത ക്രൈസ്തവ- കത്തോലിക്കാ വിശ്വാസത്തോട് ( പുള്ളി കത്തോലിക്കൻ അല്ല കെട്ടോ..) ചേർന്നു പോകുന്ന അദ്ദേഹത്തിന്റെ ആശയങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ നേടിക്കൊടുത്തു എന്നുവേണം കരുതാൻ. അത് അയാളുടെ മരണത്തിൽ തന്നെ കൊണ്ട് ചെന്ന് എത്തിച്ചു.
ഈശോയെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ അവൻറെ മരണശേഷം അവന്റെ ശിഷ്യന്മാർ പറയുന്ന കാര്യം 'അവൻ (ഈശോ) വാക്കിലും പ്രവർത്തിയിലും ദൈവത്തിനെ മനുഷ്യരുടെ മുമ്പിൽ ശക്തനായ പ്രവാചകൻ ആയിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ അവനെ പ്രമാണിമാർ മരണവിധിക്ക് എൽപ്പിച്ചു കൊടുത്തു എന്നും പറയുന്നു. വാക്കിലും പ്രവർത്തിയിലും ശക്തമായ ധീരമായ നിലപാടുകൾ ഉള്ള ഏതൊരു ആൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണിത്.
ക്രിസ്തുവിന് കുരിശു മണമായിരുന്നു
ഗാന്ധിജിക്കും ചാർലിക്കും എബ്രഹാംലിങ്കനുമെല്ലാം വെടിയുടെയായിരുന്നു
സോക്രട്ടീസിനു വിഷകോപ്പയായിരുന്നു
പൗലോസ് ശ്ലീഹായ്ക്ക് വാൾത്തലയായിരുന്നു...
നമ്മുടെ വാക്കിലും പ്രവർത്തിയിലും ശക്തമായ നിലപാട് ഉണ്ടാവുക, ക്രിസ്തുവിനോട് ചേർന്ന് നിൽക്കുക , ധാർമികമായ വിഷയങ്ങളിൽ വെള്ളം ചേർക്കാതിരിക്കുക എന്നുള്ളതെല്ലാം ഇന്നത്തെ കാലഘട്ടത്തിലെ പ്രവാചക ധീരതയാണ്. പലപ്പോഴും നമുക്ക് അതിന് സാധിക്കാതെ പോകുന്നു എന്നുള്ളതാണ് പ്രശ്‌നം. നമ്മൾ നമ്മുടെ ഇഷ്ടമനുസരിച്ചു വിശ്വാസ വിഷയങ്ങളെയും ധാർമിക വിഷയങ്ങളെയും വളചൊടിക്കുകയും ദുർവ്യാഖ്യാനം നടത്തുകയും ചെയ്യുന്നു. വിശ്വാസ- ധാർമ്മിക വിഷയങ്ങളിൽ ( eg. പരമ്പരാഗത വിശ്വാസ സത്യങ്ങൾ വിവാഹം, കുടുംബം etc.) ശക്തമായ നിലപാടുകൾ എടുക്കാനും അത് മാത്രമല്ല നമ്മുടെ എടുക്കുന്ന നിലപാടുകൾക്ക് വേണ്ടി ധീരമായ നിൽക്കുവാനും അതിൽ compromise ചെയ്യാതിരിക്കാനുമുള്ള പ്രവാചക ധീരത ഈശോയെപോലെ നമുക്കും വേണം. അതിനു വേണ്ടി അല്പ സ്വല്പ ത്യാഗമൊക്കെ എടുക്കാനും പറ്റണം കെട്ടോ..