ഏലിയാ സ്ലീവ മൂശക്കാലം – 10

ഏലിയാ സ്ലീവ മൂശക്കാലം – 10

ഏലിയാ സ്ലീവ മൂശക്കാലം ഞായർ 10

മത്തായി 12: 22- 32

INTERPRETATION

1.. ഉൾപ്പോരുകൾ ഒഴിവാക്കുക.

കേരളത്തിൽ ഉപ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. പാലക്കാട് പ്രമുഖ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയിൽ അതൃപ്തി രേഖപ്പെടുത്തി ആ പാർട്ടിയിൽ നിന്നു തന്നെ ഒരു വ്യക്തി മറു കണ്ടം ചാടുകയും എതിർ പാർട്ടിയുടെ സ്ഥാനാർഥിയായി വരുകയും ചെയ്ത രസകരമായ കാഴ്ച്ച നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികൾക്കിടയിലെ ഇങ്ങനെയുള്ള ഉൾപ്പൊരിനെക്കുറിച്ചു പലപ്പോഴും പത്രങ്ങളിൽ വായിക്കാറുണ്ട്.
( ഇലക്ഷൻ അടുത്തു വരുന്ന സമയത്ത് പ്രതേകിച്ചു) . പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ തന്നെ ഇതുപോലെ തർക്കങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. പത്രങ്ങൾ അത് വളരെ വലിയ വാർത്തയായിട്ട് കൊടുക്കാറുണ്ട്. ഇത്തരത്തിൽ പാർട്ടിക്കുള്ളിലെ ഉൾപോരുകൾ ആ പാർട്ടിയെ നശിപ്പിക്കുന്നു എന്നുള്ളതാണ് സത്യം. ഇത് പാർട്ടിയുടെ കാര്യത്തിൽ മാത്രമല്ല പള്ളി ,പ്രസ്ഥാനം, സ്ഥാപനം, സംഘടന, സഭ എങ്ങനെ എല്ലാത്തിലുമുള്ള ഉൾപോരുകളാണ് പലപ്പോഴും അതിന്റെ തന്നെ നാശത്തിന് കാരണമായി ഭവിക്കുന്നത്.

ഏതാണ്ട് ഇതു തന്നെയാണ് ഈശോ പറയുന്നത് സാത്താൻ സത്തനെതിരെ കലഹിച്ചാൽ അവന്റെ സാമ്രാജ്യം എങ്ങിനെ നിലനിൽക്കും. ഒരുപക്ഷെ പുറമെ നിന്നുള്ള ഒരു ശത്രു വന്നു നമ്മെ ആക്രമിച്ചാലും നമുക്ക് പിടിച്ചുനിൽക്കാം. എന്നാൽ ഉള്ളിലുള്ളവർ തന്നെ പരസ്പരം കലഹിക്കാൻ തുടങ്ങി കഴിഞ്ഞാൽ എളുപ്പമല്ല. ഏതാണ്ട് 'പാളയത്തിൽ പട ' എന്നുള്ള അവസ്ഥ. അതുകൊണ്ട് പരസ്പരം ഐക്യത്തിൽ മുന്നോട്ടുപോകാൻ ആയിട്ട് ശ്രമിക്കാം പരസ്പരമുള്ള Internal Conflict കഴിവതും ഒഴിവാക്കാം. പള്ളിയിലും രൂപതയിലും സഭയിലും നമ്മൾ കാണുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ഇതാണ് പരസ്പരമുള്ള തർക്കങ്ങളും എതിർപ്പുകളും ചളി വാരിയെറിയലുകളും ... സാത്താൻമാർ പരസ്പരം കലാഹിച്ചാൽ അവരുടെ സാമ്രാജ്യം നിലനിൽക്കില്ല എന്നതുപോലെ മാലാഖ‍‍ മാലാഖക്കെതിരെ കലഹിച്ചാലും, മനുഷ്യൻ മനുഷ്യനെതിരെ കൽഹിച്ചാലും അങ്ങനെ തന്നെ. അതുകൊണ്ട് അകത്തെ കലഹങ്ങൾ പരമാവധി ഒഴിവാക്കുക. കുടുംബത്തിലുള്ളവർ തമ്മിൽ, സഭയിലും രൂപതയിലും പ്രസ്ഥാനത്തിനും സംഘടനയിലും അകത്തുള്ളവർക്കിടയിൽ പരസ്പരം ഐക്യം ഉറപ്പാക്കുക എന്ന് ചുരുക്കം.

അന്തശ്‌ഛിദ്രം' എന്നതിന്റെ
ഗ്രീക്ക് വാക്ക് 'DIAMERIZO' എന്നതാണ്. ' To divide into parts ' എന്നണ് അതിന്റെ അർത്ഥം. എന്ന് പറഞ്ഞാൽ ഉള്ളിൽ ഡിവിഷൻ വിഭജനം വന്ന സാമ്രാജ്യം , രാജ്യം , സഭ, പട്ടണം ,ഇടവക കുടുംബയൂണിറ്റ് കുടുംബം ഇവയൊക്കെ നിലനിന്നു പോകാൻ വല്യ പാടാണ്. പരസ്പര വിഭജനവും പോർ വിളിയുമുള്ള ഏതു പ്രസ്ഥാനവും പെട്ടെന്ന് തളർന്നുപോകും തകർന്നു പോകും. അതു സഭയാകട്ടെ... പാർട്ടി ആകട്ടെ പള്ളിയാകട്ടെ.... 'divide and rule' എന്നതാണ് നമ്മളെ തകർക്കാനും ഭരിക്കാനും ബ്രിട്ടീഷുകാർ തിരഞ്ഞെടുത്ത പഴയ രീതി.അന്തശ്‌ഛിദ്രമുണ്ടാക്കുന്ന
ചില കുത്തിത്തിരിപ്പ് പ്രസ്ഥാനക്കാർ എല്ലായിടങ്ങളിലും കാണും .വീട്ടിലും പള്ളിയിലും പാർട്ടിയിലും സംഘടനയിലും പ്രസ്ഥാനത്തിനും യൂണിറ്റിലും ഓഫീസിലും അങ്ങനെ എല്ലായിടത്തും. അവരെ അകറ്റി നിറുത്തുക. ഒപ്പം സ്വയം അന്തശ്‌ഛിദ്രമുണ്ടാക്കുന്ന ഒരാളായി മാറാതിരിക്കുക .

2. ദൈവവും‍ പിശാചും

ഈശോ പറയുന്നത് താൻ ദൈവകരം കൊണ്ടാണ് പിശാചിനെ ബഹിഷ്കരിക്കുന്നത് എന്നാണ് . എന്ന് പറഞ്ഞാൽ പിശാചിനെക്കാളും ശക്തനായവൻ താനാണ് എന്ന് ചുരുക്കം. അതായത് ലോകത്ത് തിന്മയുടെ ശക്തിയും നന്മയുടെ ശക്തിയും ഉണ്ടെങ്കിലും തിന്മയുടെ ശക്തിയെക്കാൾ പവർഫുൾ നന്മയുടെ ശക്തി തന്നെയാണ്. ശക്തമായ തൻറെ കരം ഉപയോഗിച്ചുകൊണ്ട് അതിനെ പുറത്താക്കി എന്നാണ് ഈശോ സ്ഥാപിക്കുന്നത്. നമ്മുടെ ജീവിതത്തിലും തിന്മയുടെ സ്വാധീനം ഉണ്ടെങ്കിലും ദൈവത്തിൽ ആശ്രയിച്ചാൽ അതിനെ വിജയിക്കാൻ നമുക്ക് സാധിക്കും. തിന്മയുടെ സ്വാധീന ഫലമായുണ്ടാകുന്ന പാപങ്ങൾ, ബന്ധനങ്ങൾ, തഴക്ക ദോഷങ്ങൾ ഇതെല്ലാം ഒഴിവാക്കാൻ ദൈവ കരത്തിനു സാധിക്കും.
പലപ്പോഴും നമ്മൾ സിനിമയിലെല്ലാം കാണാറുണ്ട് വില്ലന്മാർ നായകനെ ആദ്യം ഇടിച്ചു വീഴ്ത്തും പിന്നെ നായകൻ ഒറ്റ എണീറ്റു വരവിനു എല്ലാ വില്ലന്മാരെയും തുരത്തുന്നു. എന്നപോലെയാണ് കാര്യങ്ങൾ അതായത് അന്തിമ വിജയം നന്മയ്ക്ക് തന്നെന്നെയായിരിക്കും എന്നു ചുരുക്കം. ശക്തനായ ഒരു മനുഷ്യന്റെ ഭവനം കവർച്ച ചെയ്യാൻ ആദ്യം അതിലും ശക്തനായ ഒരു മനുഷ്യൻ അവനെ ബന്ധിക്കണം എന്നാണ് കർത്താവ് പറയുന്നത്. അതായത് പിശാച് ശക്തനാണ് പക്ഷേ ദൈവം അതി ശക്തനാണ് എന്ന് ചുരുക്കം. അതുകൊണ്ട് അതിശക്തമായ ദൈവത്തിന്റെ കരം മുറുകെ പിടച്ചു നമ്മുടെ ജീവിത ത്തിലെ തിന്മയുടെ ശക്തികളെ നമുക്ക് പുറത്താക്കാം.

3. ഞാൻ ആരുടെ പക്ഷത്താണ്..?

ഈശോയുടെ കൂടെയല്ലാത്തവൻ ഈശോയ്ക്ക് എതിരാളിയാണ് എന്നാണ് പറയുന്നത്. നമ്മുടെ വാക്കും പ്രവർത്തിയും ജീവിതവും ഈശോയുടെ കൂടെയാണോ എന്നൊന്ന് ചിന്തിക്കുന്നത് നല്ലതാണ് . പലപ്പോഴും ഈശോയിൽ നിന്നും അകന്നു മാറി നമ്മൾ ഒന്നും ചെയ്യുന്നില്ല അതായത് ഈശോക്ക് എതിരായിട്ട് ഒന്നും ചെയ്യുന്നില്ല പക്ഷെ ഈശോയ്ക്ക് അനുകൂലമായിട്ടും ഒന്നും ചെയ്യുന്നില്ല. ഇത് വല്ലാത്തൊരു അപകടം പിടിച്ച അവസ്ഥയാണ്. ആത്മീയതയുടെ കാര്യത്തിൽ നിഷ്പക്ഷത ( Neutrality) എന്നൊന്നില്ല. നമ്മൾ ഈശോടൊപ്പം ആണെങ്കിൽ അത് പ്രവർത്തിയിലൂടെ തെളിയിക്കണം. അല്ലെങ്കിൽ ഈശോക്കെ എതിരാണ് എന്ന് ചുരുക്കം .എന്റെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും നാം ഈശോയ്ക്ക് പ്പമുള്ളവരാണോ നാം എന്ന് ഉറപ്പാക്കുക.