പള്ളികൂദാശക്കാലം 02: മിശിഹാ ദൈവാലയത്തിന്‍റെയും സാബതിന്‍റെയും നാഥന്‍ Matthew 12:1-13 (12:1-21)
*പള്ളികൂദാശക്കാലം ഞായർ 2
മത്തായി 19:23-30
Interpretation
1.സോറി , പൈസക്കാർക്കു പ്രവേശനം ഇല്ല
പത്രങ്ങളിലേയും ചാനലുകളിലേയും വാർത്തകളെല്ലാം തന്നെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടണ്. കൊടകരയിലെ കുഴൽപ്പണത്തിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നു...( ഇമ്മടെ സുരേന്ദ്രേട്ടൻ പാവാണ് ....), പണം ഒളിപ്പിച്ചു വച്ചതു കണ്ടെത്താൻ രാത്രിക്ക് രാത്രി നടക്കുന്നു ഹോട്ടലിലെ റെയ്ഡ് നടത്തുന്നു... (എന്നാലും ആ നീല ട്രോളി ബാഗിൽ എന്തായിരിക്കും....??). ഇനി അമേരിക്കയിൽ ആണെങ്കിൽ അതിസമ്പന്നനും വ്യവസായ പ്രമുഖനുമായ ട്രംപ് മച്ചമ്പി വീണ്ടും അധികാര കസേരയിൽ എത്തിയിരിക്കുന്നു. എല്ലാകൊണ്ടും ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം... എന്നിങ്ങനെയായി ഇമ്മളും ലോകവും മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് തലയിൽ ഇടുത്തി വീണ പോലെ കർത്താവിന്റെ ഡയലോഗ്... ഏത്...? "ധനവാൻ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കാൻ ദുഷ്ക്കരമാണെന്നു പോലും... തീർന്നു....!!!
പണ്ട് അമ്പലങ്ങൾക്ക് പുറത്ത് 'അഹിന്ദുക്കൾക്ക് പ്രവേശനമില്ല' എന്നു എഴുതി വെച്ചിരുന്നു. ഏതാണ്ട് അതുപോലെ ചിലപ്പോൾ സ്വർഗ്ഗത്തിന്റെ പുറത്തും ഇങ്ങനെ ഒരു ബോർഡ് കണ്ടേക്കാം 'ധനവാൻമാർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്ന്. ഭൗതിക സമ്പത്ത് സ്വർഗ്ഗരാജ്യ പ്രവേശനത്തിന് തടസ്സമായി മാറിയേക്കാം എന്നാണ് ഈശോ പറയുന്നത്. അതൊരു പരിധിവരെ ശരിയാണ്. കാരണം സാമ്പത്തിക മായിട്ടുള്ള ഒരു വളർച്ച പലപ്പോഴും നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നു എന്നുള്ളതാണ് സത്യം. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നാളുകളിൽ ഉണ്ടായിരുന്ന വിശ്വാസവും ആത്മീയതയും ഭക്തിയും സഹായം മനസ്ഥിതിയും സമ്പത്ത് കൂടുമ്പോൾ നമുക്ക് ഉണ്ടാകുന്നുണ്ടോ എന്ന് ചിന്തിക്കുക.
ധനവാന്റെ സ്വർഗ്ഗരാജ്യ പ്രവേശനം ഒട്ടകം സൂചി കുഴലിലൂടെ കടന്നു പോകുന്നതുപോലെ ദുഷ്കരമാണ് എന്നാണ് ഈശോ പറയുന്നത് . ഈ സൂചി കുഴൽ എന്നത് ജറുസലേമിലെ പ്രവേശന കവാടത്തെയാണ് സൂചിപ്പിക്കുന്നതെന്നു ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നു. എന്തായാലും അതും ദുഷ്കരമായ ഒരു കാര്യം തന്നെയാണ്. എന്നാലും ഒട്ടകം ഒന്നു തല താഴ്ത്തിയാൽ കവാടത്തിലൂടെ കടന്നു പോകാം. ഇതുപോലെ ധനവന്മാർ ഒന്നു എളിമപ്പെട്ടാൽ, താഴ്ന്നു കൊടുത്താൽ തീർച്ചയായും അവർക്കും സ്വർഗ്ഗരാജ്യം സ്വന്തമാക്കാം.
"നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക"
പ്രഭാഷകന്‍ 3 : 18
എലിസബത്ത് റാണിയുടെ സംസ്ക്കാര ചടങ്ങിൽ ആർച്ച് ബിഷപ്പ് അവസാനമായി പറഞ്ഞ വാക്കുകൾ ഇതാണ്: " Now let us remove all symbols of power from the coffin, so that our sister, Elizabeth can be committed to grave as a simple Christian.. " എന്തൊക്കെ ഉണ്ടായിരുന്ന ആളാണ് പുള്ളിക്കാരി.... എന്നിട്ടും.... അപ്പ ദേ....ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം....!! അതുകൊണ്ടു ഒരു പരിധിയിൽ കവിഞ്ഞു സമ്പത്തിൽ ആശ്രയിക്കാതിരിക്കുക.
കഥ: മെത്രാനച്ചൻ, സ്കൂൾ വിദ്യാർത്ഥികളുടെ ക്ലാസ് റൂം സന്ദർശിക്കുകയാണ്. ലോകത്തിലെ മികച്ച നേതാവ് ആരാണ് എന്നുള്ള ചോദ്യത്തിന് ഒരു യഹൂദ ബാലൻ വിളിച്ചുപറഞ്ഞു "യേശുക്രിസ്തു". മെത്രാനച്ചന് വലിയ സന്തോഷമായി. പുള്ളി തന്റെ കയ്യിലുള്ള സമ്മാനങ്ങൾ മുഴുവൻ ആ യഹൂദബാലന് കൊടുത്തു. മെത്രാനച്ചൻ ക്ലാസിൽ നിന്ന് പുറത്തു പോയന്ന് ഉറപ്പാക്കി തന്റെ സമാനങ്ങളെല്ലാം വാരിയെടുത്ത ശേഷം അവൻ സ്വകാര്യമായി തന്റെ കൂട്ടുകാരോട് പറഞ്ഞു "ലോകത്തിലെ മികച്ച നേതാവ് മോശയാണ് എന്നെനിക്കറിയാം, പക്ഷേ ബിസിനസ് ഈസ് ബിസിനസ്....!!!"
2.മനുഷ്യന് അസാധ്യവും ദൈവത്തിന് സാധ്യവുമായ കാര്യങ്ങൾ
പഴയ നിയമം
വാർദ്ധക്യത്തിൽ അബ്രാഹം - സാറ ദമ്പതികൾക്ക് മക്കൾ ഉണ്ടാകുന്നു
മരുഭൂമിയിൽ ഭക്ഷണത്തിന് വേണ്ടി നിലവിളിക്കുന്ന ജനതയ്ക്ക് മന്നയും കാടപ്പക്ഷിയും നൽകുന്നു
ദാവീദ് എന്ന ബാലൻ ഗോലിയാത്ത് എന്ന മല്ലനെ വധിക്കുന്നു.
താരതമ്യേന ചെറിയ ഒരു ജനതയായ യഹൂദർ ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കുന്നു etc.
പുതിയ നിയമം
കുഷ്ഠരോഗി സുഖമാക്കപ്പെടുന്നു,
തളർവാത രോഗി എന്നീറ്റ് നടക്കുന്നു...
മരിച്ചവൻ ഉയർപ്പിക്കപ്പെടുന്നു
സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നു..
മനുഷ്യ ദൃഷ്ടിയിൽ അസാധ്യം എന്ന് കരുതുന്ന എന്തു മാത്രം കാര്യങ്ങളാണ് ദൈവത്തിൻറെ പ്രത്യേക ഇടപെടൽ കൊണ്ട് സാധ്യമായി തീരുന്നത് അല്ലേ...?
ചിലപ്പോഴെങ്കിലും നമ്മുടെ ധ്യാനകേന്ദ്രങ്ങളിലെ സാക്ഷ്യം പറച്ചിലുകൾ കേൾക്കുന്നത് നല്ലതാണ് . തീർത്തും അസാധ്യമായ എന്തെല്ലാം കാര്യങ്ങളാണ് ദൈവികമായ ഇടപെടൽ കൊണ്ട് ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും സാധ്യമായി ഭവിക്കുന്നത്.
നമ്മുടെ ജീവിതത്തിലും കാണും നൂറു നൂറു ഉദാഹരണങ്ങൾ..
അതുകൊണ്ട് മനുഷ്യർക്ക് അസാധ്യമായത് പലതും ദൈവത്തിനു സാധ്യമാണ് എന്ന് വിശ്വസിക്കുക. . എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം. ചെയ്യാൻ സാധിക്കും എന്ന് പൗലോസ് ശ്ലീഹ പറയുന്നതും ഇക്കാരണത്താൽ ആണ്.
3.സ്വർഗത്തിലെ Disorder
ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ പറയുന്നത് സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കുമ്പോൾ മൂന്നു കാര്യങ്ങൾ നമ്മെ അതിശയപ്പെടുത്തും എന്നാണ്.
1. നമ്മൾ പ്രതീക്ഷിച്ച പലരും അവിടെ ഉണ്ടാകില്ല.
2. നമ്മൾ പ്രതീക്ഷിക്കാത്ത പലരും അവിടെ ഉണ്ടാകും.
3. ദൈവകൃപയാൽ നമ്മൾ അവിടെ എത്തി.
എന്നു വച്ചാൽ
തമ്പുരാനു വേണ്ടി ചില കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകുമ്പോൾ ഈ ലോകത്തു പല കാര്യങ്ങളിലും നമ്മൾ പിന്നിൽ ആണെകിലും വരും ലോകത്തു നമ്മൾ മുന്നിൽ ആകും . ഇപ്പോൾ സാമ്പത്തിലും ആരോഗ്യത്തിലും കുടുംബ മഹിമയിലും ബന്ധങ്ങളിലും മുന്നിൽ നിൽക്കുന്നവരെ തള്ളി മാറ്റി ഇതെല്ലാം കർത്താവിനു വേണ്ടി ഉപേക്ഷിച്ചവർ മുന്നിൽ വരും സ്വർഗ്ഗരാജ്യത്തിൽ എന്നു ചുരുക്കം. അതാണ് മുമ്പൻന്മാർ പിന്നിലും പിമ്പൻന്മാർ മുന്നിലും ആകും എന്നു പറഞ്ഞതിന്റെ ഗുട്ടൻസ്....
പള്ളിക്കൂദാശ രണ്ടാം ഞായര്‍
പുറ 6:1-8; ഏശ 49:1-7; 1 പത്രോ 1:3-7; മത്താ 19:23-30
നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു വേണം?
ഉപേക്ഷിക്കുക, ത്യജിക്കുക എന്നൊക്കെ പറയുന്നത് ഭാരതീയ പാരമ്പര്യത്തിലെ പ്രധാനപ്പെട്ട ചിന്തയാണല്ലോ. ഫിലിപ്പിയാ ലേഖനം 2-ാം അധ്യായം 5 മുതലുള്ള വാക്യങ്ങള്‍ ഈ ത്യജിക്കലിന്റെ ഉന്നതമായ, ദൈവികമായ ദൃഷ്ടാന്തം വി. പൗലോസ് അനുവാചകരുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ഇച്ഛിച്ചാല്‍ സ്വയം ത്യജിക്കണം, കുരിശെടുക്കണം - മറ്റൊരു വഴിയുമില്ല. ക്രിസ്തു സ്വര്‍ഗ്ഗത്തിലെ മഹിമകളെല്ലാം ഉപേക്ഷിച്ച്, തന്റെ പിതാവിനോടുള്ള സമത്വം മുറുകെ പിടിക്കാതെ, സ്വയം ത്യജിച്ച് സ്വയം ശൂന്യവല്‍ക്കരിച്ച്, ദാസവേഷമെടുത്ത് താഴെയ്ക്ക് ഇറങ്ങി വരുന്നു- Descension. കുരിശെടുക്കുവാനും കഷ്ടതയനുഭവിക്കുവാനും അപമാനവും നിന്ദയും പരിഹാസ വുമൊക്കെ ഏറ്റുവാങ്ങുവാനുമുള്ള ഭാവവുമുണ്ടായിരുന്നു. ഈ പരിശുദ്ധിയില്ലാതെ നിത്യജീവനില്ല എന്നു വചനം വ്യക്തമാക്കുകയാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു നന്മ ചെയ്യണമെന്നു ചോദിക്കുന്ന ധനികനായ യുവാവിന് യേശു രണ്ടു ഘട്ടങ്ങളിലായി മറുപടി നല്‍കുന്നു. ആദ്യഘട്ടത്തില്‍ യേശു നല്‍കുന്ന ഉത്തരത്തില്‍ നിത്യജീവനില്‍ പ്രവേശിക്കാന്‍ നിയമങ്ങള്‍ അനുസരിക്കുക അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം താന്‍ നിര്‍വത്തിക്കുന്നുണ്ട് എന്നു പറഞ്ഞ് ന്യായീകരിക്കുന്ന യുവാവിനോട് യേശു നല്‍കുന്ന മറുപടിയാണ് ഈ സംഭാഷണത്തിന്റെ ശ്രദ്ധാകേന്ദ്രം. തൃപ്തികരമായ മനോഭാവ ത്തോടെ യേശുവിനെ സമീപിച്ച ആ യുവാവിന് അനിവാര്യമല്ലെങ്കിലും മാതൃകാപരമായതും നിത്യജീവന്‍ പ്രാപിക്കാന്‍ കൂടുതല്‍ സഹായവുമായ ഒരു മാര്‍ഗ്ഗം യേശു നിര്‍ദേശിച്ചുകൊടുത്തു: നീ പൂര്‍ണ്ണനാകാന്‍ ആഗ്ര ഹിക്കുന്നെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക - അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും (19:21). വിലയേറിയ രത്നം കണ്ട വ്യാപാരി തനിയ്ക്കുള്ളതെല്ലാം വിറ്റ് ആ രത്നം വാങ്ങുന്നതുപോലെയാണ് സ്വര്‍ഗ്ഗരാജ്യം എന്നു യേശു പറഞ്ഞ ഉപമയിലെ സന്ദേശം തന്നെയാണ് ധനികനായ ആ യുവാവിനോടു യേശു പറഞ്ഞത്.
നിത്യജീവന്‍ പ്രാപിക്കാന്‍ നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രം പോരാ, യേശുവിന്റെ ശിഷ്യനായിത്തീരണം. ധനികനായ ആ യുവാവിനെ സംബന്ധിച്ച് അവന്റെ സമ്പത്ത് യേശുവിന്റെ ശിഷ്യനാകാന്‍ തടസ്സമാ യിരുന്നതുകൊണ്ടാണ് യേശു അവന് അത്തരമൊരു ഉപദേശം നല്‍കിയത്. യഹൂദജനം നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രം മതി രക്ഷ പ്രാപിക്കാന്‍ എന്നു കരുതിയിരുന്നു. യേശു ആ ചിന്താഗതി തിരുത്തുകയും രക്ഷ പ്രാപിക്കാന്‍ ശിഷ്യത്വം അനിവാര്യമായ വ്യവസ്ഥയായി പ്രഖ്യാ പിക്കുകയുമായിരുന്നു.
പരിത്യാഗത്തിന് യുഗാന്ത്യോന്മുഖമാനം
സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌ക്കരമാണെന്നു യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. യേശുവിനെ പിന്‍ചെല്ലാന്‍ സമ്പത്ത് തടസ്സമായ യുവാവിന്റെ ഉദാഹരണം യേശു ശിഷ്യന്മാരുടെ മുമ്പില്‍ വയ്ക്കുന്നു. സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിന് യേശുവിന്റെ ശിഷ്യനാവുക അനി വാര്യമാണ്. ആയതിനാല്‍ ധനികന്‍ നേരിടുന്ന പ്രതിസന്ധി ഗുരുതര മാണ്. ആ ഗുരുതരാവസ്ഥ നാടകീയമായി അവതരിപ്പിക്കുകയാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുമായി താരതമ്യം ചെയ്തുകൊണ്ട് നട ത്തുന്നത്. ആ പ്രയോഗത്തിന്റെ ലക്ഷ്യം മനുഷ്യനെ മാനസാന്തരത്തിലേയ്ക്ക് ക്ഷണിക്കുക എന്നതാണ്. രക്ഷ ദൈവികമായ ദാനമാണ്; അതു കൊണ്ടാണ് ദൈവത്തിന് എല്ലാം സാധ്യമാണ് എന്നു വിവക്ഷിക്കുന്നത്.
ഈ അവസരത്തില്‍ പത്രോസ് ശിഷ്യന്മാരുടെ അവസ്ഥ യേശുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. അവര്‍ എല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്‍ചെന്നവരാണല്ലോ.. അവര്‍ക്കു എന്തു നേട്ടമാണ് ഉണ്ടാകുക എന്ന സംശയം സ്വാഭാവികമാണല്ലോ. യേശു അവര്‍ക്ക് രണ്ടു വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. ഈ ലോകവുമായി ബന്ധപ്പെട്ടതും യുഗാന്ത്യോന്മുഖവും. ഇത് അന്ത്യവിധിയുമായി ബന്ധപ്പെട്ടതാണ്. യേശു ശിഷ്യന്മാരെ സുവിശേഷം പ്രഘോഷണത്തിനായി ഇസ്രായേലിലേയ്ക്ക് അയക്കുകയുണ്ടായി. അവരെ സ്വീകരിക്കാതിരിക്കുകയും അവരുടെ സന്ദേശം തിര സ്‌ക്കരിക്കുകയും ചെയ്യുന്നവര്‍ക്ക് വിധി ദിവസത്തില്‍ ശിക്ഷയുണ്ടാകുമെന്ന് ശിഷ്യന്മാരെ അയക്കുന്ന അവസരത്തില്‍ത്തന്നെ പറയുന്നുണ്ട്. (മത്തായി 10:5-15). യുഗാന്ത്യോന്മുഖ കാഴ്ചപ്പാടില്‍ വേണം ശിഷ്യന്മാര്‍ തങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചു ചിന്തിക്കാന്‍. അല്ലായി രുന്നുവെങ്കില്‍ അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിക്കേണ്ടിയി രുന്നില്ല.
പരിത്യാഗത്തിന് യുഗാന്ത്യോന്മുഖമാനം നല്‍കികൊണ്ട് ലൂക്കാ സുവിശേഷകന്‍ ഇപ്രകാരം എഴുതിവച്ചിരിക്കുന്നു:
'നിങ്ങളുടെ സമ്പത്ത് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണ സഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചു വയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല' (ലൂക്കാ 12:33).
ഭൗമിക സമ്പത്തിനേക്കാള്‍ ആത്മരക്ഷയ്ക്ക് ഉതകുന്ന നിക്ഷേപ ത്തിന്റെ സമാഹാരത്തിനുള്ള പ്രധാന്യം ഈശോ വ്യക്തമാക്കുന്നുണ്ടിവിടെ.
അസ്സീസിയിലെ വി. ഫ്രാന്‍സീസ്, ധാനാഢ്യനായ പിതാവിന്റെ മകനായിട്ടും തന്റെ മാനസാന്തരത്തിനുശേഷം ഈ ലോകമോഹങ്ങളോ അപ്പന്റെ പക്കല്‍ ധാരാളമായുള്ള സമ്പത്തോ, വിശുദ്ധനെയൊട്ടും പ്രലോഭിപ്പിച്ചില്ല. ഒന്നിനെയും സ്നേഹിക്കാതെ പണവും പ്രശസ്തിയും അധികാരവുമൊന്നും തനിക്കുവേണ്ട എന്ന വലിയ പരിത്യജിക്കല്‍ - അതെല്ലാം വിട്ടുകൊടുത്ത് കുരിശെടുക്കുവാനുള്ള മനസ്സാണ് ഈ ലോക ത്തിലും സ്വര്‍ഗ്ഗത്തിലും ഫ്രാന്‍സിസിനെ പ്രശസ്തനാക്കിയത്. വിശുദ്ധനാക്കിയത്. അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍ പാവപ്പെട്ടവരോടൊപ്പമാ യിരുന്നു. അതു ആഭിജാത്യത്തിനും അന്തസ്സിനും നിരക്കുന്നതായിരു ന്നില്ല. ഇക്കാര്യത്തില്‍ അപ്പനോട് മറുതലിച്ചപ്പോള്‍, അപ്പന്റെ സ്വത്തിന്റെ ഓഹരി ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങിയപ്പോള്‍, ആ വിശുദ്ധന്‍ സ്വര്‍ഗ്ഗത്തില്‍ തന്റെ നിക്ഷേപം സ്വരുക്കൂട്ടുകയായിരുന്നു. തെരുവില്‍ താന്‍ കണ്ടുമുട്ടിയ കുഷ്ഠരോഗിയെ ഫ്രാന്‍സീസ് സന്തോഷത്തോടെ ആലിം ഗനം ചെയ്തപ്പോള്‍ ആ കുഷ്ഠരോഗി പറഞ്ഞത് ഇപ്രകാരമായിരുന്നു. ഞാന്‍ അങ്ങയില്‍ ക്രസ്തുവിനെ മണക്കുന്നു - I smell Christ in you'. ക്രിസ്തുവിന്റെ പരിമളം ആ കുഷ്ഠരോഗിക്ക് ഫ്രാന്‍സീസ് സമ്മാനിച്ചത് അവനെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ്. അതാണ് പരിശുദ്ധിയുടെ നിദാനം. പണം ചേര്‍ത്തുപിടിക്കുന്നതല്ല, സമ്പത്ത് ചേര്‍ത്തു പിടിക്കുന്നതല്ല, പ്രതാപവും അധികാരവും ചേര്‍ത്തു പിടിക്കുന്നതല്ല, അതെല്ലാം വിട്ടുകൊടുക്കുന്നതാണ് കര്‍ത്താവിന്റെ ഭാവം. ഈ സുവിശേഷമൂല്യം മനസ്സിലാക്കിയതുകൊണ്ടാകാം സ്വാമി വിവേകാനന്ദന്‍ പറയു ന്നത്. - 'Highest love for God can never be achieved without renunciation' അദ്ദേഹം വീണ്ടും പറഞ്ഞുവച്ചു: 'There will be no spiritual strength unless one renounces world'.
സ്വര്‍ഗ്ഗീയ നിക്ഷേപങ്ങളുടെ പ്രസക്തി
മനുഷ്യപുത്രനെക്കുറിച്ചുള്ള പരാമര്‍ശം ദാനിയേല്‍ 7:9-14 നെ ആസ്പദമാക്കിയുള്ളതാണ്. ഇവിടെ പ്രത്യക്ഷനാകുന്ന വിധി കര്‍ത്താവായ മനുഷ്യപുത്രന്‍ യേശുവാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. കാഴ്ചകളുടെ സമൃദ്ധിയാണ് ഈ ദര്‍ശനവിവരണത്തിന്റെ പ്രത്യേകത. സര്‍വ്വശക്തനായ ദൈവം പുരാതനനായവന്‍ - സിംഹാസനത്തില്‍ ഉപ വിഷ്ടനാണ്; സിംഹാസനം ന്യായാധിപപഠീവും. ഇവിടെ, സിംഹാസന ങ്ങള്‍ (ദാനിയല്‍ 7:9) എന്നതിലൂടെ സര്‍വ്വശക്തന്‍ കൂടാതെ മാലാഖമാരും രക്തസാക്ഷികള്‍ തുടങ്ങി നീതിക്കുവേണ്ടി ത്യാഗം ചെയ്ത് ആത്മീയ നിക്ഷേപങ്ങൾ കൂട്ടിവച്ചവരും ഉള്‍പ്പെടുന്നു. പുനരുത്ഥാനം ക്രൈസ്ത വവിശ്വാസത്തിന്റെ ശക്തമായ അടിത്തറയാണല്ലോ. വരാന്‍ പോകുന്ന ലോകത്തിന്റെ ആദ്യഫലമായി ക്രിസ്തുവിനെയാണ് വി.പൗലോസ് അവതരിപ്പിക്കുന്നത് (1 കൊറി 15:20-28) പിന്നെ ക്രിസ്തുവിന്റെ ആഗ മനത്തില്‍ അവനുള്ളവരും (15:23). മനുഷ്യപുത്രനേയും യുഗാന്തത്തേയും ചേര്‍ത്തുള്ള ദര്‍ശനങ്ങള്‍ മത്തായി 24, 25 അധ്യായങ്ങൾ പ്രതിപാ ദിച്ചിട്ടുണ്ട്. അപ്പസ്തോലന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും ദൈവരാജ്യപ്രഘോഷണം സ്വീകരിക്കുകയോ തിരസ്‌ക്കരിക്കുകയോ ചെയ്യുന്നതു വിധി ദിവസത്തില്‍ നിര്‍ണ്ണായകമായിരിക്കും, അപ്പസ്തോലന്മാര്‍ അവരുടെ വിധികര്‍ത്താക്കളായിരിക്കുകയും ചെയ്യും. നൂറിരട്ടി ലഭിക്കും എന്നത് സഭയുടെ കാലത്ത് സംഭവിക്കുന്നതും നിത്യജീവന്‍ അവകാശമാക്കും എന്നത് (മത്തായി 19:29) യുഗാന്തത്തില്‍ സംഭവിക്കാ നിരിക്കുന്നതുമാകാനാണ് സാധ്യത. ഈ വാഗ്ദാനം യേശുവിനെ അനു ഗമിക്കാന്‍ വേണ്ടി എല്ലാം ഉപേക്ഷിച്ച എല്ലാവര്‍ക്കുമുള്ളതാണ്. നൂറിരട്ടി ലഭിക്കും എന്നത് മനുഷ്യന്റെ ഭാവനയ്ക്ക് അതീതമായ സമ്മാനം എന്നാണര്‍ത്ഥം. ' A happy death is a masterpiece, and no masterpices was ever perfected in a day' People fear death chiefly because they are not prepared for it. On the other hand, ' Death is a beautiful thing before him who dies before he dies, by dying daily to the temptations of the world, the flesh and the devil' Fulton J. Sheen
ജോസ് തട്ടില്‍
www.homilieslaity.com