കൈത്താകാലം 05
കൈത്താക്കാലം
ഞായർ 5⃣
ലൂക്ക 16: 19-31
BIBLICAL BACKGROUND
പൊതുവേ പാവപ്പെട്ടവരുടെ സുവിശേഷകൻ എന്നാണ് ലൂക്ക അറിയപ്പെടുന്നത്. കാരണം സമൂഹത്തിൽ താഴ്ന്ന തട്ടിൽ കിടക്കുന്നവർക്ക് (വിജാതീയർക്ക്) വേണ്ടിയിട്ടാണ് തന്റെ സുവിശേഷം പുള്ളിക്കാരൻ പ്രധാനമായും എഴുതിയത്. അതുകൊണ്ട് തന്നെ ദരിദ്രരോട് ഒരല്പം കൂടിയ പരിഗണന എപ്പോഴും പുള്ളി കാണിക്കുന്നുണ്ട്.( മാത്രമല്ല പുള്ളിക്ക് കാശുകാരോട് ലേശം കലിപ്പ് ഉണ്ടോ എന്നും സംശയമുണ്ട്) . യഹൂദരെ സംബന്ധിച്ച് സമ്പത്ത് ദൈവാനുഗ്രഹത്തിന്റെയും ദാരിദ്ര്യം ദൈവശാപത്തിന്റെയും ഭാഗമാണ്. എന്നാൽ ഈശോയാകട്ടെ ഈ ചിന്താ രീതിയെ തലതിരിച്ചു അവതരിപ്പിക്കുന്നു. ഈശോയെ സംബന്ധിച്ചു ദാരിദ്ര്യം സ്വർഗ്ഗ സമ്മാനം നേടാനുള്ള മാർഗമാണ്.
INTERPRETATION
1. Sin of Omission
എന്താണ് ധനവാൻ ചെയ്ത പാപം?
കത്തോലിക്ക വിശ്വാസമനുസരിച്ച് പാപം എന്നു പറയുന്നത് ചെയ്തുകൂട്ടിയ തിന്മകൾ (Acts of Commssion) മാത്രമല്ല; ചെയ്യാതെ പോയ നന്മകൾ കൂടിയാണ് ( Acts of Omission) ആണ്. അവസാന വിധിയിൽ ദൈവം വിധിക്കുന്നത് വിശന്നപ്പോൾ ഭക്ഷണം തന്നില്ല, കുടിക്കാൻ വെള്ളം തന്നില്ല, സന്ദർശിച്ചില്ല എന്നൊക്കെയുള്ള ചെയ്യാതെ പോയ നന്മകൾ എടുത്തു പറഞ്ഞു കൊണ്ടാണ്. അല്ലാതെ കൊന്നു, മോഷ്ടിച്ചു, വ്യഭിചാരം ചെയ്തു എന്നിങ്ങനെ ചെയ്ത പാപങ്ങൾ എണ്ണി പറഞ്ഞുകൊണ്ടല്ല. അതുകൊണ്ടാണ് യാക്കോബ് ശ്ലീഹ പറഞ്ഞത് "ചെയ്യേണ്ട നന്മ എന്താണ് എന്ന് അറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു".(യാക്കോബ് 4 :17) എന്ന്.
നിസ്സംഗതയാണ് (Indifference) ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ പാപം എന്നാണ് ഫ്രാൻസിസ് മാർപാപ്പ ഇടക്കിടെ നമ്മളെ ഓർമിപ്പിച്ചിരുന്നത്. ചുറ്റും നടക്കുന്ന അനിഷ്ട സംഭവങ്ങൾ എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന ജീവിത ശൈലി ക്രൈസ്തവന് ചേർന്നതല്ല. പ്രതേകിച്ചു പുരോഹിതർക്ക്
അതുകൊണ്ടായിരിക്കും ദസ്തോവിസ്‌കിയുടെ 'Brothers of Karamasov' ൽ സോസിമാസ് എന്ന പുരോഹിതൻ എപ്രകാരം വിളിച്ചു പറയുന്നത്: "ലോകത്തുള്ള എല്ലാ അധർമങ്ങൾക്കും എല്ലാവരും ഉത്തരവാധികളാണ് ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ കൂടുതൽ ഉത്തരവാദിത്തപെട്ടവണ്" എന്ന്. ശരിയാണ് പുരോഹിതന് കൂടുതൽ ഉത്തരവാദിത്തമുണ്ട്, തീർച്ച...!!!
2. സമ്പത്തിന്റെ അനീതി
ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 ന് (വെളളിയാഴ്ച) ലെയോ മാർപാപ്പ ഉപവാസ ദിനമായി പ്രഖ്യാപിച്ചിരുന്നു. ലോകസമാധാനത്തിനും നീതിക്കും യുദ്ധങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയിട്ടാണ് ഉപവാസം പ്രഖ്യാപിച്ചിരുന്നത്. എന്ന് പറഞ്ഞാൽ അനീതിയും അസമാധാനവും നമ്മുടെ നാട്ടിൽ കൂടിവരുന്നു എന്നുള്ളതാണ്. എന്താണ് നീതി? എന്താണ് അനീതി? ഓരോരുത്തർക്കും അവനവന് അർഹതപ്പെട്ടത് കൊടുക്കുക എന്നുള്ളതാണ് നീതി. അതുകൊണ്ട് തന്നെ അനീതി എന്ന് പറയുന്നത് അർഹതപ്പെട്ടത് കൊടുക്കാതിരിക്കുക എന്നുള്ളതാണ്. ധനവാൻ തന്റെ പടിവാതിൽ കിടക്കുന്ന ലാസറിന് അർഹതപ്പെട്ട പരിഗണനയും അംഗീകാരവും സഹായവും കൊടുത്തില്ല എന്നുള്ളതാണ് അപരാധം. അതാണ് അനീതി. നമ്മുടെ നാട്ടിൽ സമ്പന്നരുടെടെ എണ്ണം കൂടി വരികയും സമ്പത്ത് മുഴുവനും ഏതാനും വിരലിലെണ്ണാവുന്ന ധനവന്മാരിലേക്ക് മാത്രമായി കുന്നുകൂടുകയും ധനവാൻ അതിധനവാന്മാരും ദരിദ്രൻ അതിദരിദ്രന്മാരുമായി മാറുന്ന ഒരു സമ്പദ്ഘടനയിലേക്ക് നമ്മൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ദരിദ്രന്മാർ ചൂഷണത്തിനും അനീതിക്കും ഇരയാകുന്നു എന്നുള്ളതാണ് വസ്തുത . ഇന്നത്തെ കാലത്ത് മാത്രമല്ല എല്ലാകാലത്തും ഇത്തരത്തിലുള്ള ഒരു സാമൂഹിക അസമത്വം നിലനിൽക്കുന്നുണ്ട്. പഴയ നിയമത്തിലെ ആമോസ് പോലുള്ള പ്രവാചകൻമാർ ഇത്തരത്തിലുള്ള സാമ്പത്തിക അസമത്വത്തെ വിമർശിക്കുന്നുണ്ട്. സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന അനീതിയും ആസമത്വത്തെ കണ്ടുകൊണ്ടാണ്
"നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്തനീര്‍ച്ചാലുപോലെയും.
ആമോസ് 5 : 24 എന്നാണ് പ്രവാചകൻ പറയുന്നത്. നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള സാമൂഹിക അസമത്വം കൂടിവരുന്നു ക്രൈസ്തവരുടെ ഇടയിൽ 'ജാതി' ഇല്ല എന്ന് പറയുമ്പോഴും ഉള്ളവനും (Have) ഇല്ലാത്തവനും ( Have not) തമ്മിലുള്ള വേർതിരിവ് കൂടിവരികയാണ്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവൻ ഇല്ലാത്തവനെ അവഗണിക്കുന്ന ഒരു നിലപാട് സ്വീകരിക്കുന്നു. അതുകൊണ്ട് നമ്മുടെ സമൂഹത്തിലെ സാമ്പത്തികമായി അസമത്വത്തെ, അനീതിയെ മാറ്റി കളയേണ്ടതുണ്ട്. അതിനായി നമ്മളെക്കൊണ്ട് ആകുന്ന സാമ്പത്തിക സഹായം മറ്റുള്ളവർക്ക് നൽകാൻ കടമ നമുക്കുണ്ട്. എൻറെ ചുറ്റുമുള്ളവന് നൽകേണ്ട സാമ്പത്തിക സഹായം നൽകാൻ ആയിട്ടുള്ള മനസ്സുണ്ടാവുക. എൻറെ ചുറ്റുമുള്ള അനീതി നിറഞ്ഞ അസമത്വം നിറഞ്ഞ സാഹചര്യത്തിന് ഞാൻ കാരണമാകാതിരിക്കുക എന്നുള്ളതാണ് പ്രധാനം.
3. ലാസർ
ഈശോ പറഞ്ഞ ഉപമകളിലെ പേരുള്ള ഏക വ്യക്തിയാണ് 'ലാസർ.' 'ദൈവം സുഖപ്പെടുത്തുന്നു' 'ദൈവം സഹായമായി ഉള്ളവൻ' എന്നെല്ലാമാണ് ഈ പേരിനർത്ഥം. പഴയ നിയമത്തിൽ 'അനാവിം യാഹ്‌വെ' (Anavim YHWH) എന്ന ഒരു പ്രയോഗം ഉണ്ട്. 'യഹോവയുടെ പാവപ്പെട്ടവർ എന്നർത്ഥം' . അല്ലെങ്കിൽ ദൈവം മാത്രം ശരണം ആയിട്ടുള്ള ഒരു വിഭാഗം ആളുകൾ. സത്യത്തിൽ ദൈവം മാത്രം സഹായം ആയിട്ടുള്ള ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട് . ( അവരുടെ പേര് ലാസർ എന്നാകണമെന്നില്ല എന്നു മാത്രമേയുള്ളൂ. ). കാരണം ദാരിദ്ര്യം എന്നത് സമ്പത്തിന്റെ മാത്രം കുറവായി കാണേണ്ട. സ്നേഹത്തിന്റെ, പരിഗണനയുടെ, സൗഹൃദത്തിന്റെ, പ്രശംസയുടെ ഒക്കെ ദാരിദ്ര്യം അനുഭവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്. ഭാര്യ, ഭർത്താവ്, കുട്ടികൾ, കർന്നവർമാർ, കപ്യാർ, ഭക്ഷണം വെക്കുന്ന ചേച്ചി, മഠത്തിലെ സിസ്റ്റർ, കൈക്കാരൻ etc. അവരെ ഒക്കെ ഒന്നു പരിഗണിക്കുക.
ദൈവ ശാസ്ത്രജ്ഞന്മാരുടെ ഒരു വീക്ഷണത്തിൽ ധനികൻ ലാസറിനെ കാണാതെ പോകുന്നതിനുള്ള ഒരു കാരണം അവന്റെ സമ്പന്നതയാണ്.
അവനിങ്ങനെ പട്ടു മെത്തയിൽ കിടന്നും പളുങ്ക് പാത്രത്തിൽ ഭക്ഷിച്ചും ജീവിക്കുമ്പോൾ പുറത്തുള്ള ലാസറിനെ കാണാൻ അവനു പറ്റുന്നില്ല. നമ്മുടെ സമ്പത്ത് ചിലപ്പോഴെങ്കിലും നമ്മുടെ കാഴ്ചകളെ മറച്ചു പിടിക്കുന്നുണ്ട്. വലിയ വീടും അതിലും വലിയ മതിലും പണിതു . 'പട്ടിയുണ്ട് സൂക്ഷിക്കുക,' 'ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്' എന്നൊക്കെ പറഞ്ഞു ഗേറ്റിൽ ബോർഡ് തൂക്കി ഇടുകയും ചെയുന്ന modern മലയാളിക്ക് തന്റെ മതിലിനു പുറത്തുള്ള ലോകത്തെ മനസിലാകണം എന്നില്ല. (വല്ലപ്പോഴും ഒരു ഉത്തരേന്ത്യൻ യാത്ര നടത്തുന്നത് നല്ലതാണ്. ശരിക്കും ദാരിദ്ര്യം എന്താണെന്ന് അപ്പ കാണാൻ പറ്റും). ജനങ്ങൾക്കു ഭക്ഷിക്കാൻ അപ്പമില്ല എന്നു പറഞ്ഞു വിലപിച്ചവരോട് "എന്നാൽ അവർ കേക്ക് ഭക്ഷിക്കട്ടെ " എന്നു പറഞ്ഞ മരിയാ അന്റോണാ റാണിയുടെ പഴയ ഫലിതത്തിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്നു തോന്നുന്നു.
രാഹുൽ ഗാന്ധി പറഞ്ഞപോലെ ( രാഹുൽ മാങ്കൂട്ടത്തിൽ അല്ല കെട്ടോ....) പോലെ "ഞാൻ ദാരിദ്ര്യത്തെക്കുറിച്ച് പഠിച്ചു, ധാരാളം ക്ലാസുകൾ എടുത്തു, പ്രബന്ധങ്ങളവതരിപ്പിച്ചു പക്ഷെ നിങ്ങൾക്കത് ശരിക്കും മനസ്സിലാകണമെങ്കിൽ നിങ്ങൾ അത് അനുഭവിക്കുക തന്നെ വേണം." അതുകൊണ്ട്
ഒരല്പം ദാരിദ്രം ജീവിതത്തിൽ പരിശീലിക്കുന്നത് നല്ലതാണ്.