ഏലിയാ-സ്ളീവാ-മൂശ 01
ഏലിയ- ശ്ലീവാ- മൂശക്കാലം
1⃣ ഞായർ
ലൂക്ക 18:35-43
Liturgical Background
കർത്താവിന്റെ രണ്ടാമത്തെ ആഗമനവും കുരിശിന്റെ വിജയവുമാണ് ഈ കാലത്തിന്റെ പ്രധാന അനുസ്മരണ വിഷയം. കർത്താവിന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഏലിയ വരുമെന്ന ഒരു വിശ്വാസം ആദിമ സഭയിലുണ്ടായിരുന്നു.
ലോക അവസാനം, മരണം, വിധി ഇത് മൂന്നും ആണ് ഈ കാലത്തിലെ പ്രധാനപ്പെട്ട ധ്യാന വിഷയങ്ങൾ. അവസാന നാളുകളിൽ ഈശോ കുരിശോടു കൂടി പ്രത്യക്ഷപ്പെടും എന്നും എലിയായും മോശയും അവനോടൊപ്പം ഉണ്ടാകുമെന്നും സഭ വിശ്വസിക്കുന്നു. സെപ്റ്റംബർ 14 ന് ആഘോഷിക്കുന്ന വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ഈ കാലത്തിലെ പ്രധാന ആ ആഘോഷമാണ്.
Biblical background
ജെറുസലേമിലേക്കുള്ള ഈശോയുടെ യാത്രയുടെ അവസാനത്തിലാണ് ഈ സുവിശേഷ ഭാഗം ലൂക്ക രേഖപ്പെടുത്തുന്നത്. സമാന്തര സുവിശേഷങ്ങളിൽ(മത്തായി, മർക്കോസ്, ലൂക്ക) മൂന്നിലും കാണുന്ന അത്ഭുതമാണ് ഇത്. മർക്കോസിന്റെ സുവിശേഷത്തിൽ അന്ധനെ പേര് ബർതിമേയൂസ് ( son of തിമേയൂസ്) എന്ന് പറയുമ്പോൾ ലൂക്ക പ്രത്യേകിച്ച് പേര് പറയുന്നില്ല. (അല്ലെങ്കിലും ഈ പേരിലൊക്കെ എന്തിരിക്കുന്നു അല്ലെ..??)
Interpretation
1. "ദാവീദിനെ പുത്രാ യേശുവേ..."
അന്ധൻ ഈശോയെ അഭിസംബോധന ചെയ്യുന്നത് ഇപ്രകാരം ആണ്.
സമാന്തര സുവിശേഷകന്മാർ ഈശോയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന ഒരു വിശേഷണം അവൻ ദാവീദിന്റെ പുത്രനാണ്, രക്ഷകൻ ആണ് എന്നാണ്. യേശു എന്ന പേരു തന്നെ അത് സൂചിപ്പിക്കുന്നു. 'യഹോവ രക്ഷിക്കുന്നു' അല്ലെങ്കിൽ 'രക്ഷകൻ' എന്നു തന്നെയാണ് അതിനർത്ഥം.
(അല്പം പൊതു അറിവിലേക്ക്)
YESHU(യേശു)= A Hebrew proper noun
ISHO(ഈശോ)=
( East) Syrian pronunciation/translation of hebrew/ aramaic name YESHU
ഇനി YESHU ( യേശു ) എവിടുന്നു വന്നു എന്ന് നോക്കാം.
YESHU ( യേശു) വന്നത് YEHOSUA ( യെഹോഷ്വാ) എന്ന hebrew നാമത്തിൽ നിന്നാണ് . അതിനെ തന്നെ യോഷ്വാ/ ജോഷ്വാ എന്നും നമ്മൾ മലയാളത്തിൽ പറയുന്നു. 'യഹോവ രക്ഷിക്കുന്നു'/ 'രക്ഷകൻ എന്നാണ് ആ പേരിന്റെ അർത്ഥം.
ഇനി ഈ YESHU ( യേശു) വിന്റെ ഗ്രീക്ക് transaltion ആണ് 'IESOUS' (യെസൂസ്)
അതിന്റെ latin translation IESVS/IESUS (യെസൂസ്) അതിന്റെ English ആണ് JESUS
ഇപ്പം മനസിലായി എന്നു വിചാരിക്കുന്നു യേശുവും ഈശോയും ജീസസും തമ്മിലുള്ള ബന്ധം.( മനസിലായില്ലേ...? ഒരു പേരിൽ പലതും ഉണ്ട് എന്ന്.)
അതുകൊണ്ടു "ദാവിദിന്റെ പുത്രാ യേശുവേ..." എന്ന ആ വിളിയിൽ മത്തായി/ മർക്കോസ്/ ലൂക്കാ സുവിശേഷന്മാരുടെ(ഒപ്പം അന്ധന്റെയും) ഉദ്ദേശം നമുക്ക് മനസ്സിലാക്കാം. ഈശോ തന്നെയാണ് രക്ഷകൻ എന്നു ഉറപ്പിക്കുക.
യേശു നാമത്തിന്റെ ചില പ്രത്യേകതകൾ
A) രക്ഷക്കുള്ള നാമം
"ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല."
അപ്പ. പ്രവർ 4 : 12
B) അത്ഭുത ങ്ങൾ നടക്കുന്ന നാമം
"പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക".
അപ്പ. പ്രവര്‍ 3 : 6
C) പിശാചുക്കൾ പേടിക്കുന്ന നാമം
"എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു."
ലൂക്കാ 10 : 17
D)അനുഗ്രഹങ്ങൾ ലഭിക്കുന്ന നാമം
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.
യോഹന്നാന്‍ 14 : 14
അതുകൊണ്ടു പേരിന്റെ ശക്തി മനസിലാക്കുക.
2. What Can I do for You?
ഈശോ അന്ധനോട്‍ ചോദിക്കുന്ന ചോദ്യമാണ്. മറ്റൊരാൾക്ക് ആവശ്യമുള്ളത് എന്തു എന്ന് ചോദിച്ചറിയാനും അത് ചെയ്തു കൊടുക്കാനും ഈശോ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
അത് അന്ധന് കാഴ്ചയായിരുന്നു
കുഷ്ഠരോഗിക്ക് സൗഖ്യം ആയിരുന്നു
സമരിയാക്കാരി സ്ത്രീയ്ക്ക് ജീവജലം ആയിരുന്നു
നല്ല കള്ളന് പറുദീസ ആയിരുന്നു.....
മരിച്ചവന് ജീവൻ ആയിരുന്നു
മറ്റൊരാളുടെ ആവശ്യങ്ങൾ എന്താണെന്ന് ചോദിക്കുവാനും അതു നമ്മെകൊണ്ടു ആകും വിധം ചെയ്തു കൊടുക്കുവാനും പറ്റുക എന്നുള്ളതാണ് ഇന്നത്തെ കാലത്തെ വലിയ പുണ്യം.
"മറ്റുള്ളവർ നിങ്ങളോട് ചെയ്യാൻ ആഗ്രഹിക്കുന്ന പോലെ നിങ്ങൾ അവരോടും ചെയ്യുവിൻ ഇതാണ് നിയമവും പ്രവാചകൻമാരും" എന്നാണല്ലോ ഈശോ തന്നെ പഠിപ്പിക്കുന്നത്. അത് കൊണ്ടു ഈശോ ചോദിച്ച ചോദ്യം നമുക്കും പരസ്പരം ചോദിക്കാവുന്നതാണ് കൂട്ടുകാരോട്, വീട്ടുകാരോട് , അയൽക്കാരോട്, വികരിയച്ഛനോട് What Can I do for You..?
3. ദൈവത്തെ മഹത്വപ്പെടുത്തുക
കാഴ്ച ലഭിച്ച അന്ധൻ ദൈവത്തെ മഹത്വപ്പെടുത്തി എന്നാണ് സുവിശേഷത്തിൽ പറയുന്നത് . അത് കണ്ടുനിന്ന ജനങ്ങൾ എല്ലാവരും ദൈവത്തെ സ്തുതിച്ചു എന്നും പറയുന്നു. ദൈവത്തിൽ നിന്നും ലഭിച്ച അനുഗ്രഹങ്ങളെ ഓർത്ത് അവിടത്തേക്ക് നന്ദി പറയുവാനും അവിടുത്തെ സ്തുതിക്കുവാനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും അവിടുത്തെ സ്തുതിക്കാനും നമ്മൾ മടി കാണിക്കുന്നു. കരിസ്മാറ്റിക് ധ്യാനകേന്ദ്രത്തിൽ മാത്രമാണ് ഇപ്രകാരം നന്ദി പ്രകടനം കാണാനും ദൈവസ്തുതി കേൾക്കാനും പറ്റുക. പൊട്ടകഥ: കുഞ്ഞുമകൻ ടോണി മരിച്ചു സ്വർഗത്തിൽ എത്തുന്നു . സെറാഫിൻ മാലാഖ അവനെ സ്വർഗ്ഗത്തിന്റെ മുക്കും മൂലയും കാണിച്ചു കൊടുക്കുന്നു. അതിനിടയിൽ സ്വർഗ്ഗത്തിൽ ഒരു വശത്ത് ഒരു കൂട്ടം മാലാഖമാർ അതീവ ശ്രദ്ധയോടെ പണി ചെയ്യുന്നു അവൻ കാണുന്നു. എന്താണ് അവർ ചെയ്യുന്നതെന്നു ടോണി സെറാഫിൻ മാലാഖയോട് ചോദിക്കുന്നു. ഭൂമിയിലെ മനുഷ്യരുടെ അപേക്ഷകൾ ശേഖരിക്കുന്ന എന്നതാണ് ആ മാലാഖമാരുടെ ജോലി എന്ന സെറാഫിൻ പറയുന്നു. അപേക്ഷയുടെ ബാഹുല്യം കാരണം ആ ഗണം മാലാഖമാർ വളരെ busy ആണ്. ടോണി വീണ്ടും സ്വർഗ്ഗത്തിന്റെ മറ്റൊരു വശത്തേക്ക് സഞ്ചരിക്കുന്നു. അവിടെയും കുറച്ചധികം മാലാഖമാർ അതീവശ്രദ്ധയോടെ തിരകിട്ടു ജോലി ചെയ്യുന്നു . അവരുടെ ജോലി എന്താണ് എന്ന് അവൻ തിരക്കുന്നു. ഭൂമിയിലെ മനുഷ്യരുടെ ആവശ്യങ്ങൾ സ്വീകരിച്ച് ഈശോ അവർക്ക് അനുഗ്രഹങ്ങൾ നൽകുന്നു.ഈ അനുഗ്രഹങ്ങളെ ഭൂമിയിലേക്ക് അയച്ചു കൊടുക്കുക എന്നുള്ളതാണ് ഈ രണ്ടാമത് കൂട്ടമാരുടെ ജോലി. അനുഗ്രഹങ്ങളുടെ ബാഹുല്യം കാരണം അവരും വളരെ busy ആണ്. ടോണിയുടെ യാത്ര മുന്നോട്ട് പോകുന്നു. സ്വർഗ്ഗത്തിന്റെ ഒരുവശത്ത് എത്തുമ്പോൾ അവൻ കാണുന്ന കാഴ്ച ഒരു കൂട്ടം മാലാഖമാർ ഒരു പണിയുമില്ലാത്ത അലസരായി നിൽക്കുന്നു . ടോണി സെറാഫിൻ മാലാഖയോട് കാരണം തിരക്കുന്നു. ഈശോ നൽകി അനുഗ്രഹങ്ങൾക്ക് പകരമായി ഭൂമിയിൽ നിന്നും മനുഷ്യൻ നന്ദി പറയുന്നു. അതു ശേഖരിക്കുകയാണ് അവരുടെ ജോലി. പക്ഷെ മനുഷ്യന്മാർ ആരും തന്നെ നന്ദി പറയുന്നില്ല . അതുകൊണ്ടു ആ മാലാഖമാർക്ക് പ്രത്യേകിച്ചു പണിയുമില്ല.
കാര്യം കഥ ആണെങ്കിലും അതിൽ അൽപ്പം കാര്യം ഉണ്ട്. ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തിനു നന്ദി പറയാൻ ദൈവത്തെ മഹത്വപ്പെടുത്താൻ നമുക്ക് പറ്റണം. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് പരിശുദ്ധ അമ്മ. ആ അമ്മയുടെ സ്തോത്രം ഗീതത്തിൽ എണ്ണിയെണ്ണി അമ്മ ദൈവത്തിനു നന്ദി പറയുകയും ദൈവ സ്തുതികൾ ഏറ്റു പറയുകയും ചെയ്യുന്നു.
അമ്മയുടെ ജനന തിരുന്നാൾ ആണ് വരുന്നത്. അവളൂടെ മാതൃക നമുക്ക് സ്വന്തമാക്കാം.