നോയമ്പ്ക്കാലം 06

നോയമ്പ്ക്കാലം 06: ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ഇടയന്‍ – John 10:11-18

നോമ്പുകാലം ഞായർ ⿦ മർക്കോസ് 8:31-9:1

Biblical Background മർക്കോസിനെ സുവിശേഷത്തിന്റെകേന്ദ്രമാണ് എട്ടാം അധ്യായം. കാരണം മർക്കോസ് സുവിശേഷം എഴുതിയത് ഈശോ 'മിശിഹാ' ആണെന്നും അവിടുന്ന് 'സഹിക്കുന്ന മിശിഹാ' (Suffering Messiah) ആണ് എന്നും വെളിപ്പെടുത്താനാണ്. ആ നിർണായകമായ വെളിപ്പെടുത്തൽ നടക്കുന്നത് ഈ അധ്യായത്തിലാണ്. ഈശോ , മിശിഹാ ആണെന്ന് പത്രോസിന്റെ നാവിലൂടെ അദ്ദേഹത്തിൻറെ ശിഷ്യനായ മർക്കോസ് രേഖപ്പെടുത്തുന്നു. തുടർന്ന് ഈശോ തന്നെ താൻ 'സഹിക്കുന്ന മിശിഹാ' ആണ് എന്നതിന്റെ സൂചനകൾ നൽകുന്നു. INTERPRETATION 1. സഹനം ഇന്നത്തെ വായനകളിലെ കേന്ദ്രബിന്ദു സഹനമാണ്. ആദ്യ വായനയിൽ നിയമാവർത്തന പുസ്തകത്തിൽ ഇസ്രായേൽ ജനം മരുഭൂമിയിലൂടെ അലഞ്ഞതിനെക്കുറിച്ചും ദൈവമായ കർത്താവ് അവരെ വിശപ്പും ദാഹവും അറിയാനായി വിട്ടു കൊടുത്തിനെക്കുറിച്ചും വായിക്കുന്നു. രണ്ടാം വായനയിൽ മക്കബായരുടെ പുസ്തകത്തിൽ ഏലിയാസർ എന്ന വൃദ്ധ പുരോഹിതന്റെ വിശ്വാസത്തിന് വേണ്ടിയുള്ള സഹനത്തെയുമാണ് രേഖപ്പെടുത്തുന്നത്. ലേഖനത്തിൽ ഇമ്മടെ പത്രോസ് പറയുന്നത് ക്രിസ്ത്യാനി എന്നുള്ള നിലയിൽ പീഡിപ്പിക്കപ്പെടുന്നതിന് ഒരുവൻ ലജ്ജിക്കാതിരിക്കട്ടെ എന്നും മിശിഹായുടെ പീഡനങ്ങളിൽ നമ്മൾ പങ്കുപറ്റുന്നത് ആഹ്ലാദത്തോടെയാകണം എന്നൊക്കെയുമാണ്. ഇതിൻറെ തുടർച്ച എന്നുവേണം സുവിശേഷത്തെ കാണാനും. ഈശോ തന്റെ സഹനത്ത ശിഷ്യന്മാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ഈശോയുടെ സഹനത്തെ പ്രത്യേകമായി ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ നമ്മുടെ സഹനങ്ങളെ എങ്ങനെ നമ്മൾ നേരിടുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. സഹനത്തിന്റെ ഗുണം എന്താണ് എന്നും ഈ നോമ്പുകാലത്ത് പ്രത്യേകമായ വിധം എന്തെങ്കിലും സഹനങ്ങൾ/ത്യാഗങ്ങൾ ബോധപൂർവം ഏറ്റെടുക്കാനുള്ള പറ്റുന്നുണ്ടോ..? ചില ഇഷ്ടങ്ങള് വേണ്ടെന്നു വയ്ക്കുക. ഒരു കുരിശിന്റെ വഴി, ഒരു മലകയറ്റം, ചില മീഡിയ ഉപയോഗം കുറക്കുക എന്നിങ്ങനെയുള്ള കൊച്ചു കൊച്ചു ത്യാഗങ്ങൾ ചെയ്യുക. അതിലുപരി ജീവിതത്തിലെ സഹനങ്ങൾ/കുരിശുകൾ പരാതി കൂടാതെ ഏറ്റെടുക്കുക. ഈ കുരിശു എന്നു പറയുന്നത് പലതരം ആകും കെട്ടോ... മരണം , രോഗം , പരാജയം ഒറ്റപ്പെടൽ, ചില വ്യക്തികൾ ,സംഭവങ്ങൾ, നിയമങ്ങൾ, നിലപാടുകൾ അങ്ങനെ പലതും.... അതു ഏറ്റെടുക്കാൻ ശീലിക്കുക. സഹനങ്ങളെ ക്രിസ്തുവിനെ സഹനങ്ങളോട് ചേർത്തുവച്ച് സ്വീകരിക്കാൻ പഠിക്കുക. 2. സഹനത്തിന്റെ ഫലം A. സഹനം നമ്മെ കുറേക്കൂടി വിശുദ്ധീകരിക്കുന്നു. എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും. പ്രഭാഷകന്‍ 2 : 5 സഹനത്തെ സ്നാനമെന്നാണ്ഈശോ വിശേഷിപ്പിക്കുക. എനിക്കൊരു മാമ്മോദിസ മുങ്ങുവാൻ ഉണ്ട് എന്നൊക്കെ പുള്ളി പറയുന്നു. ഓരോ സ്നാനം ( കുളി) കഴിയുമ്പോഴും നമ്മൾ കുറെ കൂടി പരിശുദ്ധരാകുന്നു. അതുപോലെ ഓരോ സഹനത്തിന് ശേഷവും കണ്ണുനീരാൽ കഴുകപ്പെട്ടു നമ്മൾ ആത്മീയമായി വിശുദ്ധി പ്രാപിക്കുന്നു. B. സഹനം നമുക്ക് ആത്മ ധൈര്യം നല്കുന്നു എന്തെന്നാല്‍, കഷ്‌ടത സഹനശീല വും, സഹനശീലം ആത്‌മധൈര്യവും, ആത്‌മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. റോമാ 5 : 4 സഹനം കുറേകൂടി ആത്മധൈര്യം ജീവിതത്തിൽ നൽകുന്നു. ജീവിതത്തിൽ ഉണ്ടാവുന്ന കഷ്ടതകളെ നേരിടുവാനും പ്രശ്നങ്ങളെ അതിജീവിക്കാനും തമ്പുരാനിൽ ആശ്രയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാനും ഓരോ സഹനവും നമ്മെ സഹായിക്കുന്നു. ഇച്ചിരി കഷ്ടപ്പെട്ടു കഴിയുമ്പോൽ പിന്നെ അത് ഒരു ശീലമാകും എന്നു പറയുന്ന പോലെയാണ് കാര്യങ്ങൾ. കഷ്ടപ്പെടുന്നവന് വല്ലാത്ത ഒരു ധൈര്യം കിട്ടുന്നു. കാറ്റും കോളും കൊണ്ടിട്ടും വീഴത്തെ നിൽക്കുന്ന ചില മരങ്ങൾ പോലെയാണ് . സഹിക്കുന്ന മനുഷ്യരുടെ അവസ്ഥ അവരെ വീഴ്ത്താൻ എളുപ്പമല്ല. തീയിൽ കൊരുത്തത് വെയിലത്തു വാടില്ല എന്നു പറയാറില്ലേ . അതു തന്നെ കാര്യം C. സഹനം നമ്മെ ക്രിസ്തുവാക്കി മാറ്റുന്നു ഫ്രാൻസിസ് അസീസിയുടെ ജീവിതത്തിലെ ഒരു കഥയുണ്ട്. ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന പുണ്യാളൻ തനിക്കെതിരെ വരുന്ന ഒരു കുഷ്ഠരോഗിയെ കാണുന്നു. അറപ്പും പേടിയുമായി ആദ്യം മാറിനിൽക്കുന്ന പുണ്യാളൻ പിന്നീട് തന്റെ ശക്തി വീണ്ടെടുത്ത് ഒരു ഭ്രാന്തനെപ്പോലെ ആ കുഷ്ഠ രോഗിയുടെ അടുത്ത്ചെന്നു അയാളുടെ മുറിവുകൾ ഓരോന്നിനും ചുംബിക്കുന്നു. ഓരോ ചുംബനത്തിനും ഓരോ മുറിവുകളും പ്രത്യക്ഷമാകുന്നു. ഒടുവിൽ അവശേഷിക്കുന്നത് 5 മുറിവുകളാണ്. രണ്ട് കൈവെള്ളയിലും കാൽപാദങ്ങളിലും ഒന്ന് പാർശ്വത്തിലും. ഉടനെ വലിയ വായിൽ നിലവിളിച്ചുകൊണ്ടു പുണ്യാളൻ വിളിച്ചു പറഞ്ഞു " കർത്താവേ മുറിവേറ്റ ഏതൊരു മനുഷ്യൻറെ പുറകിലും മറഞ്ഞിരിക്കുന്നത് നീയാണ് എന്ന് തിരിച്ചറിയുവാൻ ഞാൻ എത്ര വൈകി എന്ന്!!!" നമ്മുടെ ഓരോ മുറിവുകളും നമ്മെ ക്രിസ്തുവിനോട്. അടുപ്പിക്കുന്നുണ്ട് . ഫുൾട്ടൻ ജെ. ഷീൻ പറയുന്നുണ്ട് "മുറിവേറ്റ സഭയാണ് യഥാർത്ഥ സഭ; മുറിവേറ്റ ക്രിസ്തുവാണ് യഥാർത്ഥ ക്രിസ്തു; മുറിവേറ്റ ക്രിസ്ത്യാനിയാണ് യഥാർത്ഥ ക്രിസ്ത്യാനി". 3. പത്രോസിന്റെ തടസ്സം പറയൽ കാര്യം പത്രോസ് കർത്താവ് മിശിഹായാണ് എന്നൊക്കെ ഏറ്റുപറഞ്ഞു ശിഷ്യന്മാരുടെ മുമ്പിൽ അല്പം 'ഷൈൻ' ചെയ്തു ചൂടാറും മുമ്പ് തന്നെ സഹിക്കുന്ന മിശിഹായെ തള്ളിപ്പറയുന്നു.‍ ( ചിലപ്പ ഈശോയുടെ സ്നേഹം കൊണ്ടായിരിക്കും പുള്ളി അങ്ങനെ പറഞ്ഞതു. പാവം...!!) അതു കേട്ട് പത്രോസിനെ കർത്താവ് 'സാത്താൻ' എന്ന് വിളിക്കുന്നു. ഈ 'സാത്താൻ' എന്ന വാക്കിന്റെ Root Meaning 'എതിർക്കുന്നവൻ' എന്നാണ്. സഹനത്തെ 'എതിർക്കുന്നവൻ'/ 'തള്ളിപ്പറയുന്നവൻ' ആരോ അവനാണ് യാഥാർതത്തിൽ സാത്താൻ. സഹനത്തെ അവഗണിക്കാനായിട്ടുള്ള നമ്മുടെ പ്രലോഭനങ്ങളെ നമ്മുടെ സൗഹൃദങ്ങളെ ആശയധാരകളെ ബോധപൂർവം അകറ്റി നിർത്തുക. ഇച്ചിരി കഷ്ടപ്പെടാൻ തയ്യാറാവുക എന്നർത്ഥം. തലതിരിഞ്ഞ ചിന്ത ഈശോ ശിഷ്യന്മാര് നിൽക്കുന്നത് കണ്ടു കൊണ്ട് അവരുടെ മുൻപിൽ വെച്ചാണ് പത്രോസിനെ 'സാത്താൻ' എന്ന് വിളിക്കുന്നത്. അതു അത്ര ശരിയായോ എന്നു ചോദിച്ചാൽ.....?ചില പരസ്യമായ തിരുത്തലുകൾ ഒരുപക്ഷേ പുള്ളിക്കാരന് ഗുണം ചെയ്തേക്കുമെന്ന് ഇമ്മടെ കർത്താവിനു തോന്നിയിട്ടുണ്ടാ കും. മറ്റുള്ളവരുടെ മുന്നിൽ വച്ചു ഒരാളെ ശകാരിക്കുന്നതിൽ കർത്താവിന്റെ അതേ സ്വാഭാവമാണ് അവന്റെ പിൻഗാമികൾക്കും അല്ലേ...? പിന്നെ അതിനു പുറകിലെ ഉദ്ദേശം കർത്താവിനെപോലെ അത്ര ശുദ്ധമാണോ എന്നു ചോദിച്ചാൽ...? ദവിടെയാണ് പ്രശ്‌നം...

നോമ്പ് ആറാം ഞായര്‍

നിയ 8:1-10; 2 മക്ക 6:18-31; 1 പത്രോ 4:12-19; മര്‍ക്കോ 8:31-9:1

കിളിയെത്തേടുന്ന കൂട്

റെജിന്‍ ജോര്‍ജ്

നദിയാണ്.. കടലിനു മുന്നില്‍ പരിഭ്രമത്തോടെ നില്‍ക്കുകയാണ്. ആ കടലില്‍ അലിയുന്നതോടെ താന്‍ ഇല്ലാതെയാകുന്നു... തന്റെ ഐഡന്റിറ്റി, തന്റെ പേര്, പിന്നിട്ട വഴികള്‍, പുറപ്പെട്ട ഇടങ്ങള്‍ എല്ലാം ഇട്ടെറിഞ്ഞ് എങ്ങനെ? പക്ഷേ ഒരു തിരിച്ചു പോക്ക് സാധ്യമല്ല... ഒഴുകിയേ പറ്റൂ... മുന്നോട്ട്... എങ്കിലും കടലില്‍ അപ്രത്യക്ഷമാകുന്ന തോടെ 'ഞാന്‍' ഇല്ലാതാകില്ലേ? ഇല്ലാതാവുകയല്ല. കടലായി മാറുകയാണ്. പ്രിയപ്പെട്ടതിനെ ബലിയര്‍പ്പിക്കലാണത്. യേശുവെന്ന കടലില്‍ അലിഞ്ഞൊന്നാവാന്‍ ഞാന്‍ എന്ന നദിയുടെ ഈഗോയെ ബലിയര്‍പ്പിക്കേണ്ടതുണ്ട്. അതോടെ ഞാന്‍ അവനായി മാറുകയാണ്. നദി കടലാകുന്ന പോലെ. ഈ സമര്‍പ്പണം നിത്യജീവിതത്തില്‍ അനിവാര്യമാണ്. ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ആത്മസമര്‍പ്പണം. എന്റേതല്ല, അവന്റെതാകുന്നുവെന്ന തീരുമാനമാണിത്. കാന്തം അടിയില്‍ വച്ചിട്ട് മുകളിലെ പേപ്പറില്‍ വിതറിയിടുന്ന മണല്‍ ത്തരികളില്‍ ഇരുമ്പ് തരികള്‍ മാത്രം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ... വിട്ടുകൊടുക്കലിന്റെ രീതിശാസ്ത്രമാണതില്‍, പിടിച്ചെടുക്കലിന്റേതല്ല. കാന്തത്തിലേക്ക് സ്വയം വിട്ടുകൊടുക്കുന്ന ഇരുമ്പ് തരികള്‍ക്കു മാത്രം പിടികൊടുക്കുന്ന രീതിശാസ്ത്രം. ഒരു വിളിയുടെ കേള്‍വിയു ണ്ടതില്‍. കേള്‍ക്കുന്നുണ്ടോ? കാഴ്ചശക്തിയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിയുടെ വിവിധ കേള്‍വികളുടെ കഥയാണ് കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രം. കേള്‍ക്കാനാവുക എന്നുള്ളതിന് പല വിവക്ഷകള്‍ ഉണ്ട്. ചെവിയുള്ളവര്‍ക്കെല്ലാം കേള്‍ക്കാന്‍ കഴിയണമെന്നില്ലല്ലോ. ജോവാന്‍ ഓഫ് ആര്‍ക്കിനോട് രാജാവ് ചോദിക്കുന്നുണ്ട്, നിനക്ക് മാത്രം എങ്ങനെ ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ ആവുന്നു എന്ന്. അതിന് അവളുടെ മറുപടി ഇപ്രകാരമായിരുന്നു: രാജാവേ അങ്ങേക്ക് കേള്‍ക്കാനാവാത്തതല്ല, അങ്ങ് കേള്‍ക്കാതിരിക്കുന്നതാണ്. കേട്ടാല്‍ അങ്ങേയ്ക്ക് പലതും നഷ്ടപ്പെടുത്തേണ്ടി വരും. ഒന്നുകില്‍ ഒന്നും കാണാതെയും കേള്‍ക്കാതെയും സ്വന്തം മൂഢ സ്വര്‍ഗത്തില്‍ വിരാജിക്കുക. അല്ലെങ്കില്‍ കൃത്യമായ കേള്‍വികളോടെ, കാഴ്ചകളോടെ ഒരു നിലപാട് വ്യക്തമാക്കുക. നിലപാട് നേതാക്കള്‍ എപ്പോഴും ജനപക്ഷത്ത് തന്നെ നില്‍ക്കേണ്ടവരാണ്. എന്നാല്‍ ആ ജനപക്ഷം ന്യായവിരുദ്ധമാണെങ്കിലോ? ഇത്തരം സന്ദര്‍ഭത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നും ചരിത്രം അവരെ എങ്ങനെ അടയാളപ്പെടുത്തുമെന്നുമുള്ളതിന് പീലാത്തോസിനുമപ്പുറം മറ്റൊരു ഉദാഹരണമില്ല! പ്രവര്‍ത്തനത്തെപ്പോലെ നിഷ്‌ക്രിയത്വത്തിലൂടെയും തിന്മ ചെയ്യാന്‍ കഴിയും എന്നതാണ് പീലാത്തോസിന്റെ നിലപാട് നല്‍കുന്ന വ്യക്തമായ സന്ദേശം. യേശുവിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് അവകാശപ്പെടാന്‍ പീലാത്തോസ് ശ്രമിച്ചു, എന്നാല്‍ നിയമപരമായ അധികാര പരിധിക്കുള്ളില്‍ പോലും ഇടപെടാനുള്ള വിസമ്മതം, അന്യായമായ വധശിക്ഷയില്‍ അയാളെ തുല്യമായി പങ്കാളിയാക്കുന്നു. നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ നട്ടെല്ലില്ലാതിരുന്ന പീലാത്തോസിന് പക്ഷേ, യഹൂദപ്രമാണിമാരെ പിണക്കാന്‍ ഇഷ്ടമില്ലായിരുന്നു. അതു കൊണ്ടാണയാള്‍ യേശുവിനെ ഹെറോദേസിന്റെ പക്കലേക്കയക്കുന്നതും തുടര്‍ന്ന് ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് തടിതപ്പുന്നതും. റോമന്‍ ഗവര്‍ണര്‍ എന്ന പൊസിഷനില്‍ ഇരിക്കുന്ന പീലാത്തോസ്. യേശുവിനെ വധശിക്ഷയ്ക്ക് വിധിക്കുന്നതില്‍ നിന്നും തുടര്‍ന്ന് ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ലെന്ന് ഒഴിഞ്ഞുമാറുന്നതിനും അയാളെ പ്രേരിപ്പിച്ചത് എന്തായിരിക്കും... പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു എന്ന് ചരിത്രരേഖകള്‍ സാക്ഷ്യ പ്പെടുത്തുന്ന ക്‌ളോഡിയ, അതായത് പീലാത്തോസിന്റെ ഭാര്യയുടെ സംസര്‍ഗമാണോ കാരണം? നമ്മുടെ പ്രവര്‍ത്തന പരിധികളിലെവിടെ യെങ്കിലും ഇത്തരമൊരു സാധ്യതയുണ്ടോ? നമ്മുടെ പ്രവര്‍ത്തികളാണ് നാമോരോരുത്തരുടെയും നിലപാട് വ്യക്തമാക്കുന്നത്. കാശിനു വേണ്ടിയാണ് യൂദാസ് ഗുരുവിനെ ഒറ്റുകൊടുക്കുന്നത്. നമുക്കുണ്ടോ അങ്ങനെയൊരു ഒറ്റുകാശിന്റെ കീശ? മറുപടിക്കു മുമ്പൊരു നിമിഷം. ലോക സുഖങ്ങള്‍ക്ക് വേണ്ടി ദൈവത്തെ കൈവി ട്ടിട്ടുണ്ടോ എപ്പോഴെങ്കിലും? മൂല്യങ്ങള്‍ ബലികഴിച്ച് സ്ഥാനമാനങ്ങളും അധികാരങ്ങളും സമ്പ ത്തുമൊക്കെ നേടാന്‍ ശ്രമിച്ചിട്ടുണ്ടോ? ഉണ്ടെന്നാണുത്തരമെങ്കില്‍ യൂദാസിന്റെ മുഖച്ഛായ നമുക്കുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഏതായാലും ഒഴിഞ്ഞു കിടപ്പുണ്ട് യൂദാസിന്റെ കസേര ഒറ്റുകാര്‍ക്ക് വേണ്ടി. കാശ് വാങ്ങി കീശയിലിട്ട് യൂദാസ് തന്റെ നിലപാട് തെളിയിച്ചു; തള്ളിപ്പറഞ്ഞുകൊണ്ട് പത്രോസും. ഒരാള്‍ ഒറ്റു കൊടുക്കുമെന്നും മറ്റൊ രാള്‍ തള്ളിപ്പറയുമെന്നും കൃത്യമായ സൂചന കിട്ടിയിട്ടും അതേ കുഴിക ളില്‍ തന്നെ പോയി ചാടിയ ഇവരൊക്കെ എന്ത് മണ്ടന്മാര്‍ എന്ന് ചിന്തി ക്കാന്‍ വരട്ടെ. അരുതെന്ന് ഹൃദയം പറഞ്ഞിട്ടും അടിസ്ഥാനരഹിതമെന്ന് ബുദ്ധി ഉപദേശിച്ചിട്ടും തള്ളി പറഞ്ഞില്ലേ പ്രിയപ്പെട്ട പലരെയും പലപ്പോഴും? ഭാര്യയെ, ഭര്‍ത്താവിനെ, സഹോദരങ്ങളെ, മക്കളെ, മാതാപിതാക്കളെ, സഹപ്രവര്‍ത്തകരെ... പട്ടിക നീളുകയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയവയെ തിരുത്താന്‍ ഇനിയും അവസരമുണ്ട്. അതിനൊരു രൂപാന്തരീകരണം സംഭവിക്കണം. നമ്മുടെ ചിന്തകള്‍ക്ക്, ഹൃദയത്തിന്, പ്രവര്‍ത്തികള്‍ക്ക്. മെറ്റാമോര്‍ഫോസിസ് അഥവാ രൂപാന്തരീകരണം ആര്‍ക്കും രൂപാന്തരം സംഭവിക്കാം, ഗ്രിഗര്‍ സാംസയ്ക്ക് സംഭവിച്ചത് പോലെ. ഫ്രാന്‍സ് കാഫ്കയുടെ മെറ്റാമോര്‍ഫോസിലെ നായകനാണല്ലോ ഗ്രിഗര്‍ സാംസ. ഒരു പ്രഭാതത്തില്‍ അസ്വസ്ഥമായ ഒരു സ്വപ്നത്തിനിടയില്‍ ഉറക്കമുണര്‍ന്ന അയാള്‍ താന്‍ ഒരു വലിയ കീടമായി മാറിയിരിക്കുന്നതായി കാണുന്നുവെന്നു പറഞ്ഞാണ് കഥയുടെ തുടക്കം. ഈ രൂപപരിണാമം അയാളെ മറ്റുള്ളവരില്‍ നിന്ന് ക്രൂരമാം വിധം അകറ്റിയെങ്കിലും പുതിയ രൂപത്തിലും അയാള്‍ക്കുള്ളില്‍ മനുഷ്യചേതന കുടികൊള്ളുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ആരും തിരിച്ചറിഞ്ഞില്ല. എല്ലാവര്‍ക്കും വേണ്ടി ഓടി നടക്കുന്ന ഒരാള്‍ ഒരു ദിവസം തളര്‍ന്നു വീഴു മ്പോള്‍ അയാളുടെയും അയാള്‍ക്ക് ചുറ്റിലുള്ളവരുടെയും മാനസിക സ്ഥിതിയിലും ചിന്തകളിലും പ്രവര്‍ത്തികളിലും വലിയ മാറ്റങ്ങള്‍ സംഭവിക്കു ന്നുണ്ട്. വലിയ കീടമായി മാറിയ ഗ്രിഗര്‍ സാംസ ഒരു ദിനം സഹോദരിയുടെ സംഗീതം കേട്ട് മുറിയുടെ പുറത്തേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ സഹോദരി തന്നെ അയാളെ മുറിയിലിട്ട് പൂട്ടുന്നുണ്ട്. അയാളുടെ അച്ഛന്‍ ഒരു വലിയ ആപ്പിള്‍ കൊണ്ട് എറിഞ്ഞ് അയാളെ മുറിവേല്‍പ്പിക്കുന്നുണ്ട്. പിറ്റേന്ന് രാവിലെ മുറി തുറക്കുന്ന ജോലിക്കാരി, 'ആ ജന്തു ചത്തു' എന്ന് വിളിച്ചു പറയുന്നിടത്ത് ചുറ്റിലും ഉള്ളവരുടെ കൃത്യമായ രൂപപരി ണാമങ്ങള്‍ അനാവൃതമാകുന്നുണ്ട്. ഇനി പറയുക, ഇതിലേതെങ്കിലും റോളുകള്‍ക്ക് നമ്മുടെ ശരീരഭാഷ ഉണ്ടോയെന്ന്. രൂപാന്തരീകരണത്തിന് ഒരു ഡയറക്ഷന്‍ മാത്രമല്ല. പോസിറ്റീവായും നെഗറ്റീവായും അതെങ്ങനെ സംഭവിക്കുന്നുവെന്നു നോക്കാം. ഒറ്റുകാശിന്റെ ഭാരം താങ്ങാനാവാതെ യൂദാസ് മരണത്തെ കൂട്ടു പിടിക്കുകയാണ്. തള്ളിപ്പറഞ്ഞ പത്രോസാവട്ടെ ഹൃദയം നൊന്ത് കരയുകയാണ്. ഈ മനുഷ്യന്‍ നീതിമാനായിരുന്നുവെന്ന് ശതാധിപന്‍ ഉറക്കെ യുറക്കെ വിളിച്ചു പറയുകയാണ്. ഏറ്റുപറച്ചിലിലൂടെയുള്ള രൂപാന്തരീകരണത്തിന്റെ വിവിധ ഭാവങ്ങളാണത്. പിഴമൂളല്‍ ആദ്യകുര്‍ബാന സ്വീകരണകാലത്ത് ഉരുവിട്ടു പഠിച്ചതോര്‍മ യില്ലേ? ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും. എന്നിട്ട്, എന്റെ പിഴ, എന്റെ പിഴ, മിയ മാക്‌സിമ കുള്‍പ ചൊല്ലി നിറുത്തിയിട്ട്.... നിഷ്‌കളങ്കത വാരി വിതറുന്ന എത്രയെത്ര ഓര്‍മകള്‍. മലയാളത്തിന്റെ ഈ സ്വന്തം പിഴമൂളല്‍ പിന്നീട് ചെവിക്കുമ്പസാരവും തുടര്‍ന്ന് കുമ്പസാരവുമാകുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്. 'കുംഫെസ്സാര്‍' എന്ന പോര്‍ത്തുഗീസ് പദത്തില്‍ നിന്നാണത്രേ കുമ്പസാരമുണ്ടായത്. പാപത്താല്‍ വ്രണിതമായ ആത്മാവിന് സൗഖ്യവും ദൈവവരപ്രസാദവും തിരികെ കൊടുക്കുകയാണ് ഈ കൂദാശയുടെ ലക്ഷ്യം. ഏറ്റുപറച്ചിലിന്റെ ഒരു സുന്ദരമായ ദൃശ്യം കൂടി കാണിച്ചു തരാതെ പൂര്‍ത്തിയാക്കാനാവില്ല. മരങ്ങളും പുഴകളും പക്ഷികളുടെ ശബ്ദവും പഴങ്ങളുടെ സുഗന്ധവും ചാടിയോടുന്ന മുയല്‍ക്കൂട്ടങ്ങളും ചിറകുവിടര്‍ത്തുന്ന മയില്‍പറ്റങ്ങളുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ ആകാശം മേല്‍ക്കൂരയാക്കിയ തുറന്നിട്ട ഒരു കുമ്പസാരക്കൂടു കാണാം, പ്രകൃതിയെ പ്രാര്‍ത്ഥന പോലെ കൂടെ കൊണ്ട് നടക്കുന്ന അനനിയാസച്ചന്റെ പള്ളിമേടയ്ക്കരികില്‍. 'നക്ഷത്രങ്ങളുടെ കുമ്പസാര'മെന്ന ഈ നോവല്‍ അനനിയാ സച്ചന്റെയും അദ്ദേഹത്തിന്റെ ഗുരുവായ വിന്‍സെന്റിയോനച്ചന്റെയും കഥയാണ്. സാത്താന്‍ ഇടിമിന്നല്‍ പോലെ നിലംപതിക്കുന്ന അനു ഭവമാണ് കുമ്പസാരിക്കാന്‍ എത്തുന്നവനും കുമ്പസാരിപ്പിക്കുന്നവനും ഒരേസമയം ഉണ്ടാവേണ്ടതെന്നാണ് അനനിയാസച്ചന്റെ മതം. കുമ്പസാരിക്കാന്‍ വന്നയാളെ മരങ്ങള്‍ക്കിടയിലൂടെ കൂട്ടിക്കൊണ്ടു പോകുന്നതു പോലെ നിശ്ശബ്ദമായ രൂപാന്തരീകരണം വേറെന്തുണ്ട്? സങ്കീര്‍ ണമല്ലാത്ത സങ്കീര്‍ത്തനം പോലെ ലളിതമാവണം ഈ പുതുതാക്കപ്പെടല്‍. കല്ലേറ് ദൂരം അതുകൊണ്ട് തന്നെ ചില കല്ലേറ് ദൂരങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. ക്രിസ്തുവിന്റെ രക്തം വിയര്‍ക്കുന്ന ഗന്ധമറിയാന്‍ പ്രാര്‍ഥനകളുടെ ഒലിവു മലകളിലേക്കുള്ള സഞ്ചാരങ്ങള്‍ക്ക് ഇനിയും താമസമരുതേ. ക്രിസ്തുവിന്റെ പ്രാര്‍ത്ഥന ''പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം തിരിച്ചെടുക്കണമേ; എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ'' എന്നായിരുന്നുവെങ്കില്‍, ഇന്നവന്‍ നമ്മളോട് ചോദിക്കുന്ന ചോദ്യവും ഇത് തന്നെയാണ്. ദൈവേഷ്ടത്തിന് വേണ്ടി ജീവിക്കാന്‍ നീ ഒരുക്കമാണോ എന്ന്. ആണെങ്കില്‍ ഒരു കല്ലേറ് ദൂരത്തില്‍ തനിച്ചായിരിക്കുക എന്ന ദൗത്യവും ഈശോ നല്‍കുന്നുണ്ട്. എന്തില്‍ നിന്നും... നിന്റെ ബലഹീനതകളില്‍ നിന്നുമെന്നത് സ്പഷ്ടം. അതറിയണമെങ്കില്‍ ആദ്യം സ്വയമറിയണം. ആരാണ് ഞാന്‍? ഞാനാരാണ് എന്ന ചോദ്യം പ്രബലമാണ്. ഞാനാരാകണം എന്നുള്ള എന്റെ തീരുമാനമാണ് പ്രധാനം. സ്വത്വബോധത്തെ ഉണര്‍ത്താനും ഹൃദയത്തെ ശുദ്ധീകരിക്കാനുമാവുക യെന്നത് അതിപ്രധാനം. വേറൊണിക്കാ ആവണമെങ്കില്‍ ഒരു തൂവാല കയ്യില്‍ കരുതണം. വിയര്‍പ്പില്‍ കുതിര്‍ന്ന ചോര വടുകെട്ടിയ മുഖം തുടയ്ക്കാനുള്ള ഹൃദയ വിശാലത ഉണ്ടാകണം. അതിന് കാല്‍വരിയെവിടെയെന്ന് തേടേണ്ടതില്ലല്ലോ! കിറെനിയേക്കാരന്‍ ശിമയോന്‍ ആവണമെങ്കില്‍, വഴിയോരത്തൂടെ ചാട്ടവാറടിയേറ്റ് എടുത്താല്‍പ്പൊങ്ങാത്ത കുരിശുമായി നീങ്ങുന്നവന് ഒരു കൈ സഹായം കൊടുക്കാനുള്ള സൗമനസ്യം ഉണ്ടാവണം. ഇവരുടെ പ്രവൃത്തികള്‍ നല്‍കുന്ന മറ്റൊരു നല്ലപാഠവുമുണ്ട്. അതുവരെ പ്രധാന റോളുകള്‍ കൈകാര്യം ചെയ്തവരും ചേര്‍ത്തുപിടിച്ചവരുമൊക്കെ ഒറ്റി ക്കൊടുത്തും തള്ളിപ്പറഞ്ഞും ഭയന്നോടിയും തോല്‍പ്പിക്കുമ്പോഴും കിറെനിയക്കാരനെപ്പോലെ, വെറൊണിക്കെയേപ്പോലെ ചിലരെത്തുമെന്നുള്ള പ്രതീക്ഷയുടെ പാഠം. ഒരു വ്യക്തിയുടെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്രയവുമാരാണ്? അമ്മയാണത്! ഹൃദയത്തിന്റെ അഗാധത യില്‍ നിന്നു വരുന്ന മധുരോദാരമായ പദം- അമ്മ. പലപ്പോഴും നഷ്ട പ്പെടുമ്പോള്‍ മാത്രം തിരിച്ചറിയുന്ന സൌഭാഗ്യം. മുന്നേ അതറിയുന്നെങ്കില്‍ മഹാഭാഗ്യം. അക്കണക്കിന് യേശു ഭാഗ്യവാനാണ്. ബാല്യകുതൂഹലതകള്‍ മാറുംമുമ്പേ കൈവന്ന അമ്മ സ്ഥാനത്തെ ഹൃദയപൂര്‍വം ഏറ്റെടുത്തവള്‍; ആനന്ദാതിരേകത്താല്‍ സ്‌തോത്രഗീതം പാടിയവള്‍. അവളുടെ മകനാണവന്‍. മക്കളുടെ വിരല്‍ത്തുമ്പൊന്നുര ഞ്ഞാല്‍, മുഖമൊന്നിടിഞ്ഞാല്‍ മനമുലയുന്നവരേ, മാതാവിന്റെ സപ്ത സന്താപങ്ങളെ ഏതുവിധം ധ്യാനിക്കണമെന്നിനിയും പറയേണ്ടതുണ്ടോ! വ്യാകുലമാതാവ് മറിയമെന്നാല്‍- ഉണ്ണിയേശുവിന്റെ ദേവാലയ സമര്‍പ്പണത്തിനെ ത്തിയപ്പോള്‍ അവളുടെ ഹൃദയത്തെ ഒരു വ്യാകുലവാള്‍ പിളര്‍ക്കുമെന്ന് മഹാത്മാവായ ശിമയോന്‍ പ്രവചിക്കുമ്പോള്‍ കുഞ്ഞിനെ മാറോടടുക്കി യവള്‍; ഉണ്ണിയേശുവിനെ ഹേറോദേസില്‍ നിന്ന് രക്ഷിക്കാനായി ഈജി പ്തിലേക്ക് കൈക്കുഞ്ഞുമായി പലായനം ചെയ്തവള്‍; പന്ത്രണ്ടാം വയസ്സില്‍ ദേവാലയസന്ദര്‍ശനത്തിനിടെ ബാലനായ യേശുവിനെ കാണാതാകുമ്പോള്‍ പിന്നിട്ട വഴിയത്രയും പിന്തിരിഞ്ഞോടിയവള്‍; ഗാഗുല്‍ത്താമലയിലേക്കു കുരിശേന്തി നടന്ന യേശുവിനെ കണ്ടു മുട്ടുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ കവിഞ്ഞൊഴുകുന്ന കണ്ണുകളോടെ മകനെ പിഞ്ചെന്നവള്‍; മകന്‍ മരണപ്പെട്ട കുരിശിന്‍ ചുവട്ടില്‍ ആ ദയനീയദൃശ്യം കണ്ടുനില്‍ക്കേണ്ടിവന്നവള്‍; പിന്നീട്, മകന്റെ നിര്‍ ജ്ജീവമായ ശരീരം കുരിശില്‍ നിന്നിറക്കി മടിയില്‍ കിടത്തി കാവലിരി ക്കേണ്ടിവന്നവള്‍; ഒടുവില്‍ മകന്റെ മൃതശരീരം കല്ലറയില്‍ അടക്കപ്പെടുമ്പോള്‍ എല്ലാം കൈവിട്ടവളെപ്പോലെ നിര്‍വികാരയായി നോക്കി നില്‍ക്കേണ്ടി വന്നവള്‍. ആനന്ദഗീതം പാടിയവളില്‍ നിന്നും മകന്റെ ജീവനറ്റ ശരീരം മടിയില്‍ കിടത്തി ദു:ഖത്തിന്റെ സൂര്യശിലപോലെ ഉറഞ്ഞിരുന്നവളിലേ ക്കുള്ള മേരിയുടെ യാത്രയാണോ ബൈബിള്‍? അല്ലേയല്ല. ഹര്‍ഷോന്മാദത്തിന്റെ ആനന്ദനടനമാടിയ കര്‍ത്താവിന്റെ ദാസി സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മാറിയത്തിന്റെ തുല്യം ചാര്‍ത്തലാണ് ബൈബിള്‍! എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചവളുടെ വിജയമാണത്. കാല്‍വരി, സ്‌നേഹത്തിന്റെ അക്കാദമി ഒരു കൊച്ചു പുല്ലിന്റെ തണലോ പൂവോ കിളിയോ കിളിപ്പാട്ടോ ഇല്ലാത്ത കാല്‍വരിക്കുന്ന്, ലോകത്തിന്റെ ആകുലതകളെ സ്‌നേഹ ത്തിന്റെ സുവര്‍ണസ്പര്‍ശം കൊണ്ട് മായ്ക്കുന്ന മാന്ത്രികക്കുന്നായി മാറുകയായിരുന്നു. വിശ്വാസത്തിന്റെ നീതീകരണം എന്നതാണീ സ്‌നേഹത്തിന്റെ അക്കാദമിയിലെ ആദ്യപാഠം. വിശ്വാസം അതാണല്ലോ എല്ലാം. ശതാബ്ദി പിന്നിട്ട അബ്രാഹത്തിന്റെ വിശ്വാസം പോലെ, പ്രായമേറിയ എലിസബ ത്തിന്റെ വിശ്വാസം പോലെ, കൗമാരക്കാരിയായ മറിയത്തെ ഇതാ കര്‍ത്താവിന്റെ ദാസിയെന്നു പറയാന്‍ പ്രാപ്തയാക്കിയ വിശ്വാസം പോലെ, നീതീകരണത്തിലേക്കു നയിക്കുന്ന വിശ്വാസം. കാല്‍വരി രണ്ടു മനോഭാവങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഇടമാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ നിരീക്ഷണം എത്രയോ പ്രസക്തം. ഒരു വശത്ത് സ്വാര്‍ത്ഥ ഭാവം. മറുവശത്ത് ആത്മദാന ഭാവം. 'നീ നിന്നെത്തന്നെ രക്ഷിക്കൂ', 'ഇവന്‍ ദൈവത്തിന്റെ തിരഞ്ഞെ ടുക്കപ്പെട്ടവനായ ക്രിസ്തുവാണെങ്കില്‍ സ്വയം രക്ഷിക്കട്ടെ', 'നീ ക്രിസ് തുവല്ലേ? നിന്നെത്തന്നെ രക്ഷിക്കുക!' എന്നിങ്ങനെ പ്രമാണിമാരും പടയാളികളും കുറ്റവാളികളിലൊരുവനും പറയുന്നത് ഒരേ ആശയം. സ്വയം സംരക്ഷിക്കുക, സ്വന്തം കാര്യം നോക്കുക, മറ്റുള്ളവരെക്കുറിച്ചല്ല അവനവനെക്കുറിച്ച് ചിന്തിക്കുക, അതായത് കൈവശമാക്കല്‍, അധി കാരം, പ്രകടനപരത എന്നിവയെക്കുറിച്ച് മാത്രം. എന്നാല്‍ ''പിതാവേ, അവരോടു പൊറുക്കേണമെ'' എന്നാണ് യേശുവിന്റെ വാക്കുകള്‍. ദുഷ്ടന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. നിന്ദനത്തിന്റെ കഴുമരത്തട്ടില്‍ ചേര്‍ന്നുനിന്നുകൊണ്ട്, സ്വയംദാനത്തിന്റെ തീവ്രത വര്‍ദ്ധമാനമാക്കുന്നു. അത് മാപ്പ് നല്‍കലായി മാറുന്നു. സ്‌നേഹത്തിന്റെ ക്രിസ്തുശാസ്ത്രമാണ് കാല്‍വരിയുടെ മോട്ടോ. ക്ഷമിക്കുന്ന സ്‌നേഹത്തോടെ യേശു കാത്തിരിക്കുന്നു... കിളിയെത്തേടുന്ന കൂട് പോലെ! homilieslaity.com