ഉയിർപ്പുത്തിരുന്നാൾ

ഉയിർപ്പുത്തിരുന്നാൾ

ഉയിർപ്പ് ⿡ ഞായർ

യോഹന്നാൻ 20: 1-18

Biblical background 4 സുവിശേങ്ങളിലും ഈശോയുടെ ഉത്ഥാനം വിവരിച്ചിട്ടുണ്ട്. പക്ഷേ വിവരണത്തിൽ അൽപ സ്വല്പ വ്യത്യസം ഉണ്ട്. ഉയർപ്പിനെ കുറിച്ചു അന്ന് പ്രചാരത്തിൽ ഇരുന്ന ഏതാനും സംഭവങ്ങൾ ( കഥകൾ) സുവിശേഷകന്മാർ എടുത്തിരിക്കാം. വിവരണത്തിൽ വ്യത്യാസം ഉണ്ടെകിലും ഈശോ ഉയർത്തു എന്നതിൽ അവർക്ക് സംശയം ഇല്ല. 3 കാര്യങ്ങൾ ഈശോയുടെ ഉത്ഥാനത്തിന്റെ തെളിവായി സാദാരണ പറയാറുണ്ട്. 1. ശൂന്യമായ കല്ലറ കല്ലറ ശൂന്യം ആയതിനാൽ ഈശോ ഉയർത്തിരിക്കാം എന്നുള്ള വിശ്വാസം ആദിമ സഭയിൽ ഉണ്ടായിരുന്നു. 2. പ്രത്യക്ഷങ്ങൾ ബൈബിളിൽ തന്നെ കൊടുത്തിട്ടുള്ളവ Eg. എമ്മാവൂസ് പോയ ശിഷ്യർ, മഗ്ദലേനക്കു, ശിഷ്യർക്കു etc. 3. സാക്ഷ്യം ഉയർത്ത ഈശോയെ കണ്ടവരുടെ "അതിനുശേഷം ഒരുമിച്ച്‌ അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്‌ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്‌." 1 കോറി 15 : 6 അപ്പോൾ ഇതെല്ലാം കൂട്ടികെട്ടിയാണ് സുവിശേഷകന്മാർ ഇതു എഴുതിയത്.അല്ലാതെ ഇതു വെറും കെട്ടുകഥയല്ല എന്നു ചുരുക്കം.( ഒരു വിശ്വാസിക്ക്....) Interpretation 1. പതിനഞ്ചാം സ്ഥലം ⿡⿥ കുരിശിന്റെ വഴിയുടെ പുതിയ പുസ്തകങ്ങളിൽ ( ആബേലച്ചന്റെ പഴയ പുസ്തകം അല്ല കെട്ടോ) 14 സ്ഥലങ്ങൾക്ക് ശേഷം പതിനഞ്ചാമത് ഒരു സ്ഥലം കൂടി രേഖപ്പെടുത്തിയിട്ടുണ്ട് . അത് ഈശോയുടെ ഉത്ഥാനമാണ്. എന്ന് പറഞ്ഞാൽ കുരിശിന്റെ വഴിയുടെ പൂർത്തീകരണം എന്ന് പറയുന്നത് പതിനാലാമത്തെ സ്ഥലമായ ഈശോയുടെ സംസ്കാരത്തിൽ അല്ല . മറിച്ച് പതിനഞ്ചാമത്തെ സ്ഥലമായ ഈശോയുടെ ഉയർപ്പിലാണ്. അതുകൊണ്ട് ഇനിമുതൽ അതു കുരിശിന്റെ വഴിയല്ല മറിച്ച് ഉയർപ്പിന്റെ വഴിയാണ്. അതായത് ഏതൊരു സഹനത്തിനും പരാജയത്തിനും മരണത്തിനും അപ്പുറം ഒരു ഉത്ഥാനം നമ്മെ കാത്തിരിക്കുന്നുണ്ട് എന്നുള്ള ചിന്ത നഷ്ടപ്പെടാതെ. ഓർക്കുക 14 സ്ഥലങ്ങളിലും നിനക്ക് കഷ്ടപ്പാടും ദുരിതവും പരിഹാസവും കല്ലേറും ആണെങ്കിലും നിന്നെ കാത്ത് ഒരു പതിനഞ്ചാം സ്ഥലം ഇരിക്കുന്നുണ്ട്. അതുവരെ കാത്തുനിൽക്കാൻ ക്ഷമ നിനക്കുണ്ടോ. ഒരു മരണവും അതിൽ തന്നെ അവസാനമല്ല അതിനപ്പുറം ഒരു പുനർജീവിതം നമ്മളെ കാത്തിരിക്കുന്നു. 2. ഈസ്റ്റർ: അതിജീവനത്തിന്റെ പാഠപുസ്തകം മലയാളത്തിലെ എക്കാലത്തെയും പ്രസിദ്ധമായ ഒരു നോവലാണ് ബെന്യാമിന്റെ ആടു ജീവിതം. (ഇപ്പോൾ അത് സിനിമയായി വരികയും ചെയ്തു. ) വല്ലാതെ മരണ വക്രത്തിൽ പെട്ടുപോകുന്ന ഒരു മനുഷ്യൻ. മരുഭൂമിയോടും അതിലെ ചൂടിനോ ടും മണൽ കാറ്റിനോടും പൊരുതി അതിനെ അതിജീവിക്കുന്ന ഒരു മനുഷ്യൻറെ കഥയാണ് ഈ പുസ്തകം. അത്തരം ഒരു അതിജീവനത്തിന്റെ കഥയാണ് ഈസ്റ്ററിനും പറയാനുള്ളത് . അതായത് 3 ദിവസം മുൻപ് വെള്ളിയാഴ്ച ഒരു ബലിയാട് കണക്കെ കുരിശിൽ കിടന്നു പടയാളിയുടെ അടിയും കൊണ്ട് കുത്തുമേറ്റ് കുരിശിൽ മരിച്ചു വീണവനാണ് നമ്മുടെ ഹീറോ. (അതിനർത്ഥം നമ്മുടെ ഹീറോ തോറ്റുപോയി എന്നല്ല ) അവനാണ് മൂന്ന് ദിവസങ്ങൾക്കു ശേഷം തന്നെ പരിഹസിച്ചവരെയും കുത്തി മുറിവേൽപ്പിച്ചവരെയും കുരിശിൽ തറച്ചവരെയും തോൽപ്പിച്ചുകൊണ്ട ഉയർത്തെഴുന്നേൽക്കുന്നത്. ഈസ്റ്റർ നൽകുന്ന ഒരു പ്രധാന സന്ദേശം ഒരു ഉയർത്തെഴുന്നേൽപ്പ് നമുക്കെല്ലാവർക്കും സാധ്യമാണ് എന്നണ്. നമ്മൾ എത്ര നിരാശയിലും അപകടത്തിലും പരാജയത്തിന്റെയും മരണത്തിന്റെയും നിഴലിൽ ആണെങ്കിലും തളരരുത്. ആട് ജീവിതത്തിലെ ജീവിതത്തിലെ മനോഹരമായ വാക്യം ഇങ്ങനെയാണ്( സിനിമയിൽ ഉണ്ടോ എന്നറിയില്ല കെട്ടോ) "നജീബെ, മരുഭൂമിയുടെ ദത്തു പുത്രാ, നീ തളരരുത്; മരുഭൂമിയിലെ മണൽ കാറ്റും തീ നാളങ്ങളും നിൻറെ ജീവനെ ചോദിക്കും നീ വിട്ടുകൊടുക്കരുത്. കാരണം നീ ജീവിച്ചിരിക്കേണ്ടത് നിന്റെ ആവശ്യമാണ്." വല്ലാത്തൊരു പ്രതീക്ഷയാണ് കഥ നമുക്ക് തരുന്നത്. എന്ന് പറഞ്ഞാൽ എത്ര കഷ്ടപ്പെട്ടാലും മുറിവേറ്റാലും തളർന്നുപോയാലും തകർന്നു പോയാലും ഒരു തിരിച്ചുവരമുണ്ട് ഒരു വിജയമുണ്ട് അതിന് ദൈവം (ഉടയോനും പെരിയോനും..... ) നമ്മളെ ഒരുക്കുന്നുണ്ട്. ഈസ്റ്റർ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ഈ അതിജീവനത്തിന്റെ യാണ്. 3. Festival of Hope ആമസോൺ കാടുകളിൽ വിമാനം തകർന്നു കാണാതായ കുട്ടികൾക്ക് വേണ്ടി അവർ നടത്തിയ തിരച്ചിലിന് നൽകിയ പേര് 'ഓപ്പറേഷൻ ഹോപ്പ് ( Operation Hope) ' എന്നാണ്. ഏറെ ദിവസങ്ങൾക്ക് ശേഷം ആ കുട്ടികളെ അവർ കണ്ടെത്തുകയും ചെയ്തു. പ്രതീക്ഷ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഈസ്റ്റർ മുന്നോട്ടു വെക്കുന്ന മറ്റൊരു പ്രധാന പാഠം പ്രതീക്ഷയുടെ ആണ്. ദൈവിക ഗുണങ്ങളിൽ രണ്ടാമത്തേതാണ് പ്രത്യാശ . സത്യത്തിൽ വിശ്വാസം എന്ന ഗുണവും ഈ പ്രത്യാശയിൽ അടങ്ങിയിരിക്കുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലഎന്നാണ് പൗലോസ് പറയുന്നത് കേരളത്തിലെ ആത്മഹത്യ ചെയ്യുന്നവർ, വിഷാദ രോഗത്തിലേക്ക് വീണു പോകുന്നവർ എന്നിവരുടെ കണക്ക് സൂചിപ്പിക്കുന്നത് പ്രത്യാശയില്ലാത്ത ഒരു തലമുറയാണ് ഇവിടെ വളർന്നു വരുന്നത് എന്നാണ്. നമ്മൾ പ്രത്യാശയുടെ മാർപാപ്പയായി കണക്കാക്കുന്നത് ജോൺപോൾ രണ്ടാമനെയാണ്. അദ്ദേഹം പറയുന്നത് എത്ര നിരാശകരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്ന തെങ്കിലും പ്രത്യാശയുടെ ഒരു കിരണം നമുക്ക് മുന്നിലുണ്ട് അത് കണ്ടെത്തണം. "Sometime God Pushes us into darkness to prove that he is the light. എന്നു പറയാറില്ലേ അതു തന്നെ കാര്യം. ജീവിതത്തിലെ പ്രത്യാശ നഷ്ടപ്പെടാതെ സൂക്ഷിക്കുക. അപരന്റെ ജീവിതത്തിലേക്ക് പ്രത്യാശയുടെ കിളിവാതിൽ ആയി മാറുക. Easter ഈ വാക്കിന്റെ root meaning നോക്കിയാൽ കിട്ടുന്ന ഒരർത്ഥം 'ഉദയം ,' പ്രഭാതം എന്നാണ്. എല്ലാ ഇരുളിനും അപ്പുറം ഒരു വെളിച്ചം, ഉദയം ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ടു നിരാശപ്പെടേണ്ട. ഉത്ഥാനം ചെയ്ത ക്രിസ്തു ആദ്യം. പറഞ്ഞ വാക്ക് "ഭയപ്പെടേണ്ട" എന്നാണ് ( മത്തായിയുടെ സുവിശേഷ പ്രകാരം) ജീവിതം എത്ര സങ്കടത്തിൽ ആണോ, പ്രശ്‌ന കലുഷിതമാണോ. പേടിക്കേണ്ട ഒരു ഈസ്റ്റർ/ ഉദയം ജീവിതത്തിൽ ഉറപ്പാണ് ഉണ്ടാകും. ജീവിതം മുഴുവൻ പ്രശനം ആണെങ്കിലും എല്ലാം ശരിയാവും എന്നു പറയാറില്ലേ. ദാതാണ് ഈസ്റ്റർ . നീ എന്തിനാ സങ്കടപെടുന്നത്/ കരയുന്നത് ? ഈശോ തന്നെ മഗ്ദലേന മറിയത്തോട് ചോദിച്ചത് അതാണ്. ഭയപ്പെടേണ്ട.. പ്രത്യാശയിലാണ് ഇമ്മടെ രക്ഷ എന്നല്ലേ സ്ഥാനം ഒഴിഞ്ഞ മാർപാപ്പ പറഞ്ഞേ..( Spes Salvi !!!) . ഈ മുക്കുവരുടെ‍ ഇടയിൽ മൂന്നാം പൊക്കം എന്നൊരു ചിന്ത ഉണ്ട്. കടലിൽ പോയ ഒരാളെ മൂന്നാം ദിവസം കടലമ്മ തിരിച്ചു കൊണ്ട് തരും (ജീവിനോടെയോ അല്ലാതെയോ) എന്നു വച്ചാൽ പ്രത്യശയുടെ വലിയ സന്ദേശം ഈസ്റ്റർ എന്ന മൂന്നാം പൊക്കം നമുക്കും നൽകുന്നുണ്ട്. സഹനം, പരാജയം, മരണം ഇതൊന്നും അവസാനമല്ല എന്തിനും ഒരു തിരിച്ചു വരവുണ്ട് എന്നുള്ള പ്രത്യശയുടെ ഉത്സവം ആണ് ഈസ്റ്റർ. തല തിരിഞ്ഞ ചിന്ത അതിജീവനത്തിൻ്റെ ആഘോഷമാണ് ഈസ്റ്റർ... പാതിരാ കുർബാന കഴിഞ്ഞ് പള്ളിമേടയിൽ വന്നു അതുവരെയുള്ള 50 ദിവസത്തിൻറെ പോരായ്മ നികത്തി കൊണ്ട് കിട്ടുന്നതെല്ലാം വാരിവലിച്ച് കഴിച്ച് ഒരു നോമ്പ് വീടൽ ഉണ്ട് . എല്ലാം ഒരു അതിജീവനത്തിന് ആയിട്ടാണ് അല്ലേ...? ആർത്തി കാണിക്കല്ല അതിജീവനം...