നോയമ്പ്ക്കാലം 02

നോയമ്പ്ക്കാലം 02: യഥാര്‍ഥ ശിഷ്യന്‍ – Matthew 7:21-27

നോമ്പുകാലം ഞായർ 2 ലൂക്ക് 19: 1- 11 Biblical Background ലൂക്കയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒന്നാണ് ഈ സംഭവം. പൊതുവെ ദരിദ്രരുടെ പക്ഷം പിടിച്ചു എഴുതുന്ന ഒരാളാണ് ലൂക്ക. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചി കുഴയിലൂടെ കടക്കുന്നതാണ് എന്നൊക്കെ പുള്ളി പറയുന്നുണ്ട്. എന്തായാലും തന്റെ ആ പൊതു നിലപാടിന് വിരുദ്ധമായ ഒരു സമീപനമാണ് ഈ കഥയിൽ കാണാൻ കഴിയുക. Interpretation . ഉള്ളത് പങ്കു വയ്ക്കുക ഇന്നത്തെ നാല് വായനകളും സമ്പത്തിനോടുള്ള ഒരു മനുഷ്യന്റെ മനോഭാവത്തെ സൂചിപ്പിക്കുന്നു. ആദ്യവായനയിൽ ഉല്പത്തി പുസ്തകത്തിൽ ധനവാനും നീതിമാനുമായ അബ്രഹാം ഫലഭൂയിഷ്ഠമായ പ്രദേശം സഹോദര പുത്രൻ ലോത്തിനു വിട്ടു കൊടുക്കുന്നു. രണ്ടാം വായനയിൽ പ്രഭാഷകൻ സമ്പത്തിനെക്കുറിച്ചുള്ള ഉത്കണ്ഠ മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുമെന്ന് ഓർമിപ്പിക്കുന്നു. ലേഖനത്തിൽ പൗലോസ് പറയുന്നത് : "ധന മോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനം" എന്നാണ്. ഏതാണ്ട് ഇതൊക്കെ തന്നെയാണ് സുവിശേഷവും നമ്മോടു പറയുന്നത്. സക്കേവൂസ് എന്ന ഒരു ധനികൻ ഇമ്മടെ ഭാഷയിൽ പറഞ്ഞാൽ 'വേദനിക്കുന്ന ഒരു കോടീശ്വരൻ', തന്റെ ധനം മറ്റുള്ളവരുമായി പങ്കുവക്കുമ്പോൾ പുള്ളിക്കും കുടുംബത്തിനും രക്ഷ കൈവരുന്നു. ഒന്നോർത്താൽ ഇമ്മടെ നാട്ടിൻപുറത്തുള്ള ഒട്ടു മിക്ക പ്രശങ്ങളുടെയും ഒരു മൂലകാരണം പണവും പറമ്പും ആകും. ധനം എങ്ങിനെ ഉണ്ടാക്കാം സൂക്ഷിക്കാം ചിലവഴിക്കാം എന്നു മാത്രം ചിന്തിച്ചു നടക്കുന്നവരാണ് നമ്മിൽ പലരും.... കാശുള്ളവൻ കത്തോലിക്കൻ അല്ലാത്തോൻ..... എന്നൊരു ചൊല്ലും നമുക്കിടയിലുണ്ട്. 'നാണം കെട്ടും പണം സമ്പാദിക്കുക നാണക്കേട് പണം നികത്തും' എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. നമുക്ക് ഈ നോമ്പുകാലത്ത് ഉണ്ടാകേണ്ട ഒരു മനോഭാവം ധനത്തോടുള്ള ആർത്തി ഒന്നു കുറക്കുക എന്നതാണ്. സമ്പത്തിന്റെ ധാരളിത്തത്തിൽ നിന്നും ഒന്നു മാറി നടക്കുക എന്നു ചുരുക്കം. "സാത്താനേയും അവന്റെ സർവ്വ ആഡംബരങ്ങളും നീ ഉപേക്ഷിക്കുന്നുവോ?" എന്ന ചോദ്യത്തിന് "ഉവ്വ്" എന്നു തന്നെ ആയിരിക്കും നമ്മളും മറുപടി പറഞ്ഞിരിക്കുക അല്ലേ... ?? അതുപോലെ നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഒരു മനസു ഉണ്ടാക്കിയെടുക്കുക പ്രധാനമാണ്. ഈ മുസ്ലിം സഹോദരങ്ങക്കിടയിൽ 'സക്കാത്ത്' എന്ന് പറയുന്ന ഒരു പരിപാടിയുണ്ട്. അതായത് അർഹിക്കുന്നവന് നൽകുന്ന ദാനധർമ്മം. അത്തരമൊരു 'സക്കാത്ത്' നമ്മുടെ ഇടയിലും പ്രോത്സാഹിപ്പിക്കേണ്ട കാലഘട്ടമാണ് നോമ്പുകാലം. വി. ബേസിൽ പറയുന്നതുപോലെ ( സിൽമാ നടൻ ബേസിൽ അല്ല കെട്ടോ) "നിങ്ങടെ ഭക്ഷണ മേശയിലുള്ള അധിക ഭക്ഷണം പാവപ്പെട്ടവന് അവകാശപ്പെട്ടതാണ് നിങ്ങളുടെ അലമാരയിൽ ഇരിക്കുന്ന അധിക വസ്ത്രവും ചെരിപ്പുകളും ദരിദ്രർക്ക് അവകാശപ്പെട്ടതാണ്. സുവിശേഷ വേലക്ക് ഇറങ്ങും മുൻപ് ഇമ്മടെ പത്രോസ്, പൗലോസിന് കൊടുക്കുന്ന ഉപദേശവും പാവപ്പെട്ടവരെക്കുറിച്ച് ശ്രദ്ധയുണ്ടാകണം എന്നു മാത്രം ആണ്. എന്നുപറഞ്ഞാൽ ദരിദ്രരോട് ഒരു പരിഗണന കാണിക്കുക എന്നുള്ളതാണ്. പിന്നെ ഈ ദാരിദ്ര്യം എന്ന് പറയുന്നത് സമ്പത്തിന്റെ മാത്രം കുറവായി കണക്കാക്കേണ്ട. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ സുരക്ഷിതത്ത്വത്തിന്റെ, അറിവിന്റെ പുണ്യങ്ങളുടെ എല്ലാം കുറവ് നമുക്കുചുറ്റും ഉള്ളവർ അനുഭവിക്കുന്നുണ്ട് അതെല്ലാം നികത്താനായിട്ടുള്ള ഒരു ബാധ്യത നമുക്കുണ്ട്. . താൻ പാതി ദൈവം പാതി തന്റെ ജോലിയുടെ സ്വഭാവം വച്ചു നോക്കുമ്പോൾ സക്കേവൂസ് അത്ര മാന്യൻ ആകാൻ സാധ്യത തീരെ ഇല്ല. എന്നിട്ടും ഈശോയെ കാണണം എന്നുള്ള പുള്ളിയുടെ അതിയായ ആഗ്രഹവും അതിനുവേണ്ടി അദ്ദേഹം നടത്തുന്ന, തന്റെ പരിമിതികളെ കവച്ചു കൊണ്ടുള്ള പരിശ്രമവും പ്രശംസിക്കാതെ വയ്യ ... തിടുക്കത്തിൽ ഓടുന്നു, കഷ്ടപ്പെട്ട് മരത്തിൽ കയറുന്നു, ക്ഷമയോടെ കാത്തിരിക്കുന്നു... നാട്ടിലെ ഒരു കൊച്ചു പ്രമാണിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നോർക്കുമ്പോൾ നമുക്ക് ചിരി വരും. എന്തായാലും ഈ കഷ്ടപ്പാട് കണ്ടിട്ടായിരിക്കും പുള്ളിടെ വീട്ടിലേക്ക് ഈശോ പോകാൻ തീരുമാനിച്ചത്. എത്ര കഷ്ടപ്പെട്ടാണ് ആ 'പാവം കുള്ളൻ' ഈശോയെ കാണുന്നത് . ഈശോയെ കാണുവാനായി സ്വീകരിക്കാനായി എന്തു കഷ്ട്ടപ്പാട് നമ്മൾ സഹിക്കുന്നുണ്ട്. ഈ നോമ്പ് കാലത്തെങ്കിലും നേരത്തെ എണീറ്റു എല്ലാദിവസവും രാവിലെയുള്ള വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരുന്ന ഈശോയെ കാണാൻ ഒന്നു തിടുക്കത്തിൽ ഓടി വരാനും മുൻപിലെ വരിയിൽ കയറി നിൽക്കാനും ബെഞ്ചിൽ കയറി ഇരിക്കാനും പിന്നെ ഒന്ന് കുമ്പസാരിച്ചു കുർബാന സ്വീകരിച്ചു ഹൃദയമാകുന്ന ഭവനത്തിലേക്ക് ഈശോയെ കൂട്ടി കൊണ്ട് പോകാനും വേണ്ടിവരുന്ന ഒരു ചെറിയ ത്യാഗം എങ്കിലും എടുക്കാൻ നമ്മൾ തയ്യാറാകുന്നുണ്ടോ? സക്കേവൂസിനെപോലെ ഈശോയെ കാണാനും കൂടെ കൂട്ടാനും ഒത്തിരി ആഗ്രഹവും ഇത്തിരി കഷ്ടപാടും സഹിക്കണം എന്നു ചുരുക്കം. നമ്മുടെ നോമ്പ് കാലത്തെ കുരിശിന്റെ വഴിയും തീർത്ഥാടനവും മലകയറ്റവുമെല്ലാം ഈ കഷ്ടപാടിന്റെ ഭാഗമായി കണക്കാക്കിയാൽ മതി..... തന്റെ ഭക്‌തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന്‌ അവരുടെ നിലവിളികേട്ട്‌ അവരെ രക്‌ഷിക്കുന്നു. (സങ്കീ : ) പിന്നെ ഓർക്കുക, സക്കേവൂസ് എന്ന ഒറ്റ ഒരാളുടെ ആഗ്രഹവും പ്രയത്നവും ആണ് അവന്റെ കുടുംബത്തെ മുഴുവൻ രക്ഷയിലേക്ക നയിച്ചത്. അതുപോലെ നിങ്ങൾ ഒരാളുടെ ആഗ്രഹവും പ്രയത്നവും തീരുമാനവും ആയിരിക്കും ഒരു പക്ഷെ ഒരു കുടുംബത്തെ, ജോലിസ്ഥലത്തെ, സ്കൂളിനെ ഇടവകയെ മുഴുവനും രക്ഷയിലേക്കു നയിക്കുന്നത് . പരീക്ഷ കാലമാണ്... നല്ല മാർക്ക് കിട്ടണമെന്ന് ചുമ്മാ പ്രാർത്ഥിച്ചാൽ മാത്രം പോരാ അതിനു വേണ്ടി ഒന്ന് പരിശ്രമിക്കുകകൂടി വേണം. താൻ പാതി ദൈവം പാതി എന്ന് പറയാറില്ലേ..? സക്കേവൂസിന്റെ പരിശ്രമമാണ് ഈശോക്കു പ്രവർത്തിക്കാൻ ഇടയാക്കിയത്. എന്ന് പറഞ്ഞാൽ പരീക്ഷകാലത്തെ നിൻറെ അധ്വാനമാണ് ദൈവത്തിനു പ്രവർത്തിക്കാൻ ഇടം നൽകുന്നത് എന്ന് ചുരുക്കം. . സക്കേവൂസ് ആവുക ഈ 'സക്കേവൂസ്' എന്ന വാക്കിന്റെ ഒരർത്ഥം 'The Innocent' - 'നിഷ്കളങ്കൻ' എന്നാണ്. ഇച്ചിരി പണവും പത്രാസും ഉണ്ടെങ്കിലും പേരു സൂചിപ്പിക്കുന്ന പോലെ പുള്ളി ഒരു പാവം 'നിഷ്ക്കു' തന്നെയാണ് അല്ലെ. അതുകൊണ്ടല്ലേ കഷ്ടപെട്ടിട്ടു ആണെങ്കിലും ഈശോയെ പോയി കാണാനും പിന്നെ ഈശോ വന്നു കയറിയ പാടെ സ്വത്തെല്ലാം വീതിച്ചു കൊടുക്കാനും പുള്ളി തയ്യാറായത്. എന്തൊക്കെ പറഞ്ഞാലും നമുക്കൊക്കെ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു ഗുണം ഈ നിഷ്കളങ്കതയാണ്. വല്ലാത്തൊരു കാപട്യം നമ്മുടെ സ്വഭാവത്തിൽ, പെരുമാറ്റത്തിൽ സംസാരത്തിൽ പ്രതികരണ ശൈലികളിൽ എന്തിന് പുഞ്ചിരിയിലും കണ്ണുനീരിൽ പോലും കലർന്നിരിക്കുന്നു. നിന്റെ പേര് എന്തെങ്കിലും ആകട്ടെ നീ ഒരു 'സക്കേവൂസ്' ആണോ എന്നതാണ് പ്രധാനം. എന്നാൽ ഈശോയുടെ ദർശനം ഉറപ്പാണ്. "സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്കളങ്കരും ആകണം" എന്നൊക്കെ കർത്താവ് പറയുന്നത് വെറുതെ അല്ല കേട്ടോ.... തല തിരിഞ്ഞ ചിന്ത ഒരു സക്കേവൂസ് ആയി ജീവിക്കുക എന്നുള്ളതാണ് ക്രിസ്തു ശിഷ്യൻറെ ഉത്തരവാദിത്വം. 'ഇന്നസെൻറ്' ( Innocent) എന്നാണ് ആ വാക്കിനർത്ഥം. പക്ഷേ നിർഭാഗ്യവശാൽ നമ്മളെല്ലാവരും 'സുരേഷ് ഗോപി' ചമഞ്ഞുകൊണ്ട് നടക്കുകയാണ് എന്നു മാത്രം.... എന്താല്ലേ...? മനുഷ്യനല്ലേ... പുള്ളെ...!!!

നോമ്പ് രണ്ടാം ഞായര്

ലൂക്കാ 19:1-10

ആനന്ദത്തിന്റെ വാതില് തുറന്ന്

സന്തോഷ് ചുങ്കത്ത് ''നമ്മള് കടന്നുപോയി കഴിയുമ്പോള്, നമ്മള് പാര്ത്ത ഇടവും നമുക്ക് ചുറ്റുമുണ്ടായിരുന്ന മനുഷ്യരും നമുക്ക് കിട്ടിയതിനേക്കാള് ഭേദപെട്ടതായിട്ടുണ്ടോ?'' മലയോരഗ്രാമത്തിലെ ഇടവകപള്ളിയില് ഒരു അതിഥി വന്നിട്ടുണ്ട്. അവരുടെ പഴയ വികാരിയച്ചനാണ്. മലയോടും മലമ്പനിയോടും വന്യമൃഗങ്ങളോടും വിഷജീവികളോടും പൊരുതാന് അവര്ക്ക് ധൈര്യം നല്കിയ നല്ലിടയന്. അവരിലൊരാളായി മണ്ണിനോട് മല്ലിട്ടവനാണ്. അവരുടെ മക്കള്ക്ക് വേണ്ടി ഒരു കൊച്ചു പള്ളിക്കൂടം ഒരുക്കിയ ആള്. ആ മനുഷ്യര്ക്ക് വേണ്ടി ദിനവും കണ്ണീരോടെ ദൈവസന്നിധിയില് യാചിച്ചവനാണ്. അവര്ക്കത്ര പ്രിയപ്പെട്ടവനായ അവരുടെ പഴയ വികാരിയച്ചന് ഒരു വട്ടംകൂടി അവിടേക്ക് വന്നിരിക്കുന്നു. ഇത്തവണ പക്ഷെ അവരുടെ ഇനിയും വികസനം എത്തിനോക്കാത്ത രൂപതയുടെ ഇടയനായി- മെത്രാനായാണ് അദ്ദേഹത്തിന്റെ വരവ്. ഇടവകയിലെ പഴയതും പുതിയതുമായ എല്ലാ കുടുംബക്കാരും പിതാവിനെ കാണാന് അവിടെ വന്നിട്ടുണ്ട്. കൂട്ടത്തില് ഒരാള് മാത്രം വ്യത്യസ്തമായ വേഷത്തില്, മുഷിഞ്ഞ് നാറിയ കുപ്പായവും കൈലിയുമായി ആളുകള്ക്കിടയില് നിന്നും വേറിട്ട് അങ്ങനെ. ഇടവകയിലെ പുതിയ തലമുറയിലെ മുടിയനായ പുത്രനാണ്. സദാസമയവും ചാരായവും തല്ലും വഴക്കുമായി, ഒരു ശല്യക്കാരന്. പെട്ടെന്നാണ് അവന് മനസിലായത് മെത്രാന് തന്റെ നേരെയാണ് വരുന്നത്. അയാള് പതുക്കെ ഒന്ന് തിരിഞ്ഞുനിന്നു. പക്ഷെ അടുത്ത് വന്ന പിതാവ് സ്‌നേഹവാല്സല്യ ത്തോടെ അവന്റെ ചെവിയില് നുള്ളിക്കൊണ്ട്, 'എന്ത് കോലമാണെടാ ഇത്' എന്നും പറഞ്ഞു കടന്നുപോയി. കൂടെയുണ്ടായിരുന്ന വികാരിയച്ചന് ആശ്ചര്യത്തോടെ പിതാവിനോട് ചോദിച്ചു, 'അതിന് അങ്ങേയ്ക്ക് അറിയാമോ അവന് ആരാന്ന്?' പിതാവ് ഒരു നെടുവീര്പ്പോടെ അച്ചനോട് പറഞ്ഞു, ''എങ്ങനെ മറക്കും, എന്റെ ആദ്യത്തെ ആള്ട്ടര് ബോയ് ആയിരുന്നു അവന്''. ഇന്നത്തെ പിതാവ് വികാരിയച്ചനായി വന്ന കാലങ്ങളില് അച്ചന് കുര്ബ്ബാന സഹായിയായി കൂടിയ മിടുക്കനാണ്. കാലത്തിന്റെ ഗതിമാറ്റ ത്തില് എപ്പോഴോ, എങ്ങനെയോ കൂട്ടം വിട്ടുപോയി. തന്റെ പഴയ വികാരിയച്ചനെ ദൂരെ നിന്നൊരു നോക്കു കാണാനാണ് വെളിവില്ലാത്ത കാലത്തും അവന് പള്ളിയിലേയ്ക്ക് കടന്ന് വന്നത്. പക്ഷെ ഈ അനുഭവം അവനെ ഞെട്ടിച്ചുകളഞ്ഞു. ഓട്ടകാലണയായ തനിയ്ക്ക് വിലയുണ്ട്. കാലം മാറിയിട്ടും വലിയ സ്ഥാനങ്ങള് തേടി വന്നിട്ടും തന്റെ പഴയ വികാരിയച്ചന് തന്നെ തിരിച്ചറിയാന് കഴിഞ്ഞു. അത്ഭുതകരമായ മാറ്റമാണ് തുടര്ന്നുള്ള ദിവസങ്ങളില് ആ നാട്ടുകാര് കണ്ടത്. അവന് കുളിച്ചു മിടുക്കനായി പള്ളിയില് വരുന്നു. അല്പം പോലും ലഹരിയില്ലാതെ, ഒരല്പം ലജ്ജാലുവായി അവന് പള്ളിയകത്തേയ്ക്ക് കടന്ന് വന്നപ്പോള് വികാരിയച്ചന് വരെ ഞെട്ടിപ്പോയി. നാളുകള്ക്ക് ശേഷം കണ്ണീരോടെ കുമ്പസാരി ക്കാനും വിശുദ്ധ കുര്ബ്ബാന സ്വീകരിക്കാനും അവനുണ്ടായിരുന്നു. വലിയ മാറ്റം. ജനം മൂക്കത്ത് വിരല്വച്ചുപോയി. വീണ്ടെടുക്കാനാകാത്ത വിധം ഒന്നും ആര്ക്കും നഷ്ടമായിട്ടില്ല. തിരിച്ചുവരാനാവാത്ത വിധം ആരും ദൂരെയായിട്ടില്ല. പക്ഷെ അടുത്താഴ്ച, വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തില് അവനെ കൊണ്ടുപോയത് വല്ലാത്തൊരു വേദനയായി ഇടവകക്കാര്ക്ക്. സംഭവകഥ ഇവിടെ തീരുകയാണ്. പക്ഷെ ഒരു സാന്ത്വന-സ്‌നേഹ സ്പര്ശത്തോടെ, ഒരു കൊച്ചു വാക്കിലൂടെ അവനെ വീണ്ടെടുക്കാന്, കുറഞ്ഞപക്ഷം നല്ല മരണത്തിന് ഒരുക്കാന് ആ വന്ദ്യനായ ഇടയന് സാധിച്ചില്ലേ! ഒരാത്മാവിനെയെങ്കിലും വീണ്ടെടുക്കാന് കഴിഞ്ഞ കൃതാര്ത്ഥമായ ജീവിതം. ''നമ്മള് കടന്നുപോയി കഴിയുമ്പോള്, നമ്മള് പാര്ത്ത ഇടവും നമുക്ക് ചുറ്റുമുണ്ടായിരുന്ന മനുഷ്യരും നമുക്ക് കിട്ടിയതിനേക്കാള് ഭേദപ്പെട്ടതായിട്ടുണ്ടോ?'' അതാണ് ചോദ്യം. ''നഷ്ടപ്പെട്ട് പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യ പുത്രന് വന്നിരിക്കുന്നത്'' (ലൂക്കാ :). സക്കെവൂസ് നഷ്ടപ്പെട്ടവനായിരുന്നു. ധനികനെങ്കിലും സമൂഹ ത്തില് അവമതിയ്ക്കപെട്ടവനും വെറുക്കപ്പെട്ടവനും. നഷ്ടപെട്ടവയെ വീണ്ടെടുക്കാന് വന്നവന് അതൊന്നും പ്രശ്‌നമായിരുന്നില്ലല്ലോ. സക്കെവൂസ് പോലും മറന്ന അവന്റെ പിതൃത്വം സകലരെയും ഓര്മിപ്പിച്ചുകൊണ്ടാണ് ക്രിസ്തു അവനെ വീണ്ടെടുക്കുന്നത്: 'ഇവനും അബ്രാഹത്തിന്റെ പുത്രനാണ്!' നമ്മള് വീണുപോയ ഇടങ്ങളില് നിന്നും തോറ്റുപോയ വഴികളില് നിന്നും നമ്മെ വിമോചിപ്പിക്കുന്ന ദൈവം! ''എന്റെ ശത്രുക്കളുടെ മുന്പില് അവന് എനിക്ക് വിരുന്നൊരുക്കി''. ''എന്നെ ഉയര്ന്ന പാറമേല് നിറുത്തി''. തോറ്റുപോയ ഇടങ്ങളില് നിന്ന് ഒരാളെ വീണ്ടെടുക്കുമ്പോള് ക്രിസ്തു വിവക്ഷിക്കുന്നത് കേവലം സൗഖ്യമല്ല, അവന്റെ ആത്മാഭിമാനത്തെ കൂടി വീണ്ടെടുക്കലാണ്. അവനെ പൂര്ണ്ണമായും പുനരുദ്ധരിക്കലാണ്. നമ്മളൊക്കെ എത്രയിടങ്ങളില് തോറ്റുപോയവരാണ്! മത്സരങ്ങളില് ഏറെ പിറകിലായി പോയവര്! പക്ഷെ നമ്മുടെ ആമയോട്ടങ്ങളിലും മുയലുറക്കത്തിലും അവന് കൂട്ടുണ്ടായിരുന്നു. പ്രഭാഷകന്റെ പുസ്തക ത്തില് നമ്മള് ഇങ്ങനെ വായിക്കുന്നുണ്ട്: ''ഒടുവിലാണ് ഞാന് ഉണര്ന്നത്. കാലാപ്പെറുക്കുന്നവനെ പോലെ ഞാന് മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിറകിലായിപോയി; എന്നാല് കര്ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന് മുന്പന്തിയി ലെത്തി'' (പ്രഭാഷകന് : -). കുറവുകളുടെ സങ്കീര്ത്തനങ്ങള് 'Sinner man attitude' എന്നത് പാപിയുടെ മനോഭാവം എന്ന് വിവര് ത്തനം ചെയ്താല് വലിയ പിശകായിപോകും. 'പശ്ചാത്തപിക്കുന്നവന്റെ മനസ്സ്' എന്നെഴുതുമ്പോഴോ, അതില് പ്രതീക്ഷയുണ്ട്, പ്രത്യാശയുണ്ട്, തിരിച്ചുവരാനുള്ള ആഗ്രഹമുണ്ട്. പ്രത്യാശ എന്ന പദം ഒരുപാട് ഉറക്കെ പറയേണ്ടുന്ന കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. പ്രത്യാശ നഷ്ടപ്പെട്ട ജനത ജീവിച്ചിരിക്കുമ്പോഴേ മരിച്ചവരാണ്. വചനം പറയുന്നു: ''പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.'' തിരിച്ചുവരാന് ആവാത്ത വിധം, വീണ്ടെടുക്കാന് കഴിയാത്തവണ്ണം ഒന്നുമൊന്നും നഷ്ടമായിട്ടില്ല, വിദൂരമായിട്ടില്ല. പലപ്പോഴും കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും വലയില് കുരുക്കി അന്ധകാരം നമ്മെ തകര്ത്തു കളയും. ''രക്ഷിക്കാനാകാത്തവിധം കര്ത്താവിന്റെ കരങ്ങള് കുറുകിപോയിട്ടില്ല. കേള്ക്കാനാകാത്ത വിധം അവിടുത്തെ കാതുകള്ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല'' എന്ന വചനം എത്രയാവര്ത്തി നമ്മള് ഇനിയും വായി ക്കണം. നിന്റെ പാപങ്ങള് കടും ചെമപ്പായിരുന്നാലും, എന്റെ സ്‌നേഹം നിന്നെ കൈവിടുകയില്ല എന്ന പ്രത്യാശയുടെ വചനങ്ങളാകട്ടെ ഇനി യുള്ള കാലം നമുക്ക് ഊന്നുവടിയും ദണ്ഡുമാകേണ്ടത്. വീണുപോയപ്പോള് ദൈവത്തില് നിന്ന് മറഞ്ഞിരുന്ന ആദിമ മനുഷ്യരേപോലെ നമ്മള് കബളിപ്പിക്കപ്പെടരുത്. 'രക്ഷയുടെ കൂടാരത്തെ പ്രത്യാശാപൂര്വ്വം നമുക്ക് സമീപിക്കാം. നമ്മുടെ പാപങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോള്, അവന്റെ കൃപയെക്കുറിച്ചുള്ള ചിന്തയാണ് അതിന് മുകളില് ചിറകു വിരിച്ച് നില്ക്കേണ്ടത്. സക്കെവൂസ് ചെയ്തതും അതാണ്. തന്റെ അയോഗ്യതകളെയല്ല, അവന്റെ കാരുണ്യത്തെയാണ് അയാള് പ്രത്യാശാപൂര്വ്വം സമീപിച്ചത്. സിക്കമൂര് എന്ന വാക്കിന്, തളിര്ക്കുക, രൂപാന്തരം പ്രാപിയ്ക്കുക എന്നൊക്കെ അര്ത്ഥങ്ങളുണ്ട്. തന്റെ ജഡപ്രായമായ ആത്മാവിനെ ക്രിസ്തുവിന്റെ സന്നിധിയില് രൂപാന്തരം പ്രാപിക്കാനാണ് സക്കെവൂസ് സമര്പ്പിയ്ക്കുന്നത്. തന്റെ കുറവുകളിലെക്ക് മാത്രം പിന്തിരിഞ്ഞു നോക്കി യിരുന്നെങ്കില് അയാള്ക്കൊരിക്കലും ക്രിസ്തുവിലേക്ക് നോട്ടമയ ക്കാന് സാധിക്കുമായിരുന്നില്ല. പഴയനിയമത്തിലെ ഹാഗറിനെ പോലെ നിരാശയിലും സങ്കടത്തിലും കണ്ണ് നിറഞ്ഞ് സമീപത്തെ നീരുറവ കാണാതെ പോകുമ്പോള്, ഇസ്മായേലിന്റെ ജീവിതം ബെര്ഷേബാ മരുഭൂമിയില് തീരുമായിരുന്നു. കര്ത്താവ് ഹാഗറിനോടു തിരിഞ്ഞു നോക്കാന് പറയുന്നുണ്ട്. അപ്പോള്, സക്കേവൂസിനെപോലെ നമുക്കും ക്രിസ്തുവിനെ കാണാന് ആവും വിധമുള്ള ഉയരങ്ങളിലേക്ക് കൂട് മാറ്റാം. ആ പ്രായ ത്തില് മരംകേറാനുള്ള ബുദ്ധിമുട്ടും കണ്ടുപിടിക്കപെട്ടാല് അപഹസിക്കപ്പെടാനുള്ള സാധ്യതകളുമുണ്ടായിട്ടും സ്‌നേഹത്താല് നിര്ബന്ധിയ്ക്കപെട്ട് അയാള് ആ സാഹസത്തിന് തുനിയുന്നു. ഹൃദയങ്ങള് അറിയുന്നവന് നമ്മള് ഒളിച്ചിരിക്കുന്ന മരങ്ങള്ക്ക് കീഴെ വന്ന് നില്ക്കും, സ്‌നേഹത്തോടെ വിളിക്കും, ''ഇറങ്ങിവാ എനിക്കിന്ന് നിന്റെകൂടെ പാര്ക്കേണ്ടിയിരിക്കുന്നു''. പിന്നെ, സ്‌നേഹത്തിന്റെ, ഏറ്റുപറച്ചിലിന്റെ, വിട്ട് കൊടുക്കലിന്റെ ഉത്സവമാണ്. അതല്ലെങ്കിലും അങ്ങനെയാണ്. മരപ്പണിക്കാരനായ അയാള് വന്ന് കഴിഞ്ഞാല്, നമുക്ക് ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പോ, നാളെയുടെ ഭീതിയോ ഒന്നുമില്ല, പൂര്ണ്ണമായ ആനന്ദം മാത്രം. വരൂ, ആനന്ദത്തിന്റെ വാതില് തുറന്ന് അകത്തേക്ക് പ്രവേശിച്ചാലും. homilieslaity.com .